നനയും കണ്ണാലത്രേ നോക്കുന്നു ഞാനെൻ ,മഴു-
മുനയാൽ ക്കരൾതോറും മുദ്രിതരെൻ നാട്ടാരെ
ഉഗ്രകോപരെയസ്സംതൃപ്തരെ ,സ്സുധീരരെ -
യുൽക്കടോദ്വേഗങ്ങൾതൻ തൊട്ടിലിലാടുന്നോരെ
ഓർത്തുപോവുന്നേൻ ,പിഴയതിലും പറ്റീ ,ബ്രാഹ്മ -
ക്ഷാത്രശക്തികൾ ചേർന്നാലസ്വാസ്ഥ്യമല്ലാതുണ്ടോ ! '
( മഴുവിന്റെ കഥ- ബാലാമണിയമ്മ)