(കവിത കേൾക്കാം )
(കവിത വായിക്കാം )
നാലാങ്കല്‍ കൃഷ്ണപിള്ള (1910- 1991)
കോട്ടയത്തെ ഒളശ്ശയില്‍ ജനനം. അച്ഛന്‍ അറയ്ക്കല്‍ കേശവപിള്ള, അമ്മ നാലാങ്കല്‍ ജാനകിക്കുട്ടിയമ്മ. ഒളശ്ശയിലും കോട്ടയത്തുമായി സ്കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ആര്‍ട്ട്സ് കോളേജ് ട്രെയിനിംങ് കോളേജ് എന്നിവിടങ്ങളീല്‍ നിന്നും പ്രശസ്തമായ നിലയില്‍ സ്വര്‍ണ്ണമെഡലോടെ എം. എ ,എല്‍.ടി ബിരുദങ്ങള്‍. അദ്ധ്യാപകനായി ജോലിയില്‍ പ്രവേശിച്ച അദ്ദേഹം റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടറായാണ് ജോലിയില്‍ നിന്നും വിരമിച്ചത്.
ക്ഷേത്രചരിത്രകാരന്‍ എന്ന നിലയിലും പ്രശസ്തനാണ് നാലാങ്കല്‍. ഗദ്യമായാലും പദ്യമായാലും സ്വച്ഛമായ ആഖ്യാനശൈലി കൊണ്ട് രചനാരംഗത്ത് അദ്ദേഹം വേറിട്ടു നില്‍ക്കുന്നു.
കൃതികള്‍: കൃഷ്ണതുളസി, ഡിസംബറിലെ മഞ്ഞുതുള്ളികള്‍, രാഗതരംഗം, ശോകമുദ്ര ,വസന്തകാന്തി, രത്നകങ്കണം, ആമ്പല്‍പൊയ്ക, പൂക്കൂട, പ്രിയദര്‍ശിനി, സൗഗന്ധികം, കസ്തൂരി , സിന്ദൂരരേഖ, ,ഉദയഗിരി ചുവന്നു .
മഹാക്ഷേത്രങ്ങള്‍ക്കു മുന്നില്‍ (ക്ഷേത്രചരിത്രം)
സര്‍ദാര്‍ പട്ടേല്‍, ജവഹര്‍ലാല്‍ നെഹ്രു, സ്റ്റാലിന്‍ ( ജീവചരിത്രങ്ങള്‍)
പുരസ്കാരങ്ങള്‍: കൃഷ്ണതുളസിയ്ക്ക് ഓടക്കുഴല്‍ അവാര്‍ഡ് (1976) ഡിസംബറിലെ മഞ്ഞുതുള്ളീകള്‍ക്ക് സാഹിത്യ അക്കാദമി അവാര്‍ഡ് (1980) ' മഹാക്ഷേത്രങ്ങള്‍ക്കുമുന്നില്‍' എന്ന കൃതിയ്ക്ക് തിരുവിതാകൂര്‍ദേവസ്വം ബോര്‍ഡിന്റെ വിശേഷപുരസ്കാരം