ജനനം തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിൽപ്പെട്ട അരുവിയോട് . തോറ്റം പാട്ടു കലാകാരനായിരുന്ന അച്ഛൻ കെ. വേലായുധൻ പിള്ള യിൽ നിന്നും പഠിച്ച തോറ്റം പാട്ടിന്റെ ഈരടികൾ താളബോധവും കവിമനസും ചെറുപ്രായത്തിലേ ഊട്ടിയുറപ്പിച്ചു. 1980കളിൽ കവിതകൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചുതുടങ്ങി
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ നിന്നും മലയാള ഭാഷയിൽ ബിരുദാനന്തര ബിരുദം നേടി . കുറച്ചുകാലം വീക്ഷണം, കേരള ദേശം എന്നീ പത്രങ്ങളിൽ പ്രവർത്തിച്ചു. പിന്നീട് തുമ്പ സെന്റ് സേവ്യേഴ്സ് കോളജിൽ മലയാള അദ്ധ്യാപകനായി .. 27 വർഷം ഇവിടെ അദ്ധ്യാപനജീവിതത്തിൽ പതിനേഴു വർഷത്തോളം മലയാള വിഭാഗത്തിലെ പ്രധാനാധ്യാപകനായിരുന്നു. കേരള സർവകലാശാലയിലും ഇന്ധിരാഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റിയിലും സന്ദർശക അദ്ധ്യാപകനായും സേവനമനുഷ്ടിച്ചു. അദ്ധ്യാപകവൃത്തിയിൽ നിന്നും ഔദ്യോഗികമായി വിരമിച്ചശേഷവും ഭാഷാപഠനവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നു.
രചനകൾ
1992-ൽ പുറത്തിറങ്ങിയ നാറാണത്തു ഭ്രാന്തൻ എന്ന കവിതാ സമാഹാരമാണ് ആദ്യമായി വെളിച്ചം കണ്ട പുസ്തകം. പറയിപെറ്റ പന്തിരുകുലം എന്ന ഐതിഹ്യത്തെ അടിസ്ഥാനമാക്കി രചിച്ച “നാറാണത്തു ഭ്രാന്തൻ” എന്ന കവിത ഈ സമാഹാരത്തിലുള്ളതാണ്. മധുസൂദനൻ നായരുടെ ഏറ്റവും ജനകീയ കൃതികളിലൊന്നാണ് ഇത്. മലയാളത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട പദ്യകൃതികളിലൊന്നാണ് പ്രസ്തുത സമാഹാരം.
സ്വന്തം കവിതകൾ ആലപിച്ച ഓഡിയോ കസെറ്റുകൾ പുറത്തിറക്കി 1990കളുടെ തുടക്കത്തിൽ ഒരു പരീക്ഷണം നടത്തി. നാറാണത്തു ഭ്രാന്തൻ എന്ന കവിതാ സമാഹാരത്തിലെ കവിതകളാണ് ഇപ്രകാരം സ്വന്തം ശബ്ദത്തിൽ ആലപിച്ചു പുറത്തിറക്കിയത്. മലയാളികളുടെ കവിതാസ്വാദനത്തിനു മറ്റൊരു മാനം കൊണ്ടുവരാൻ ഈ ആലാപനങ്ങൾ കാരണമായി. ചൊൽക്കാഴ്ചകൾക്കുശേഷം മധുരവും സംഗീതാത്മകവുമായ കവിതകളുടെ ആലാപനം അദ്ദേഹത്തിന്റെ കവിതകൾക്ക് കൂടുതൽ ജനപ്രിയത കൊണ്ടുവന്നു.
പുരസ്കാരങ്ങൾ
കുഞ്ഞുപിള്ള കവിതാ പുരസ്കാരം, ('നാറാണത്തുഭ്രാന്തൻ' 1986) .കേരള സാഹിത്യ അക്കാദമി പുരസ്കാരം ( നാറാണത്തുഭ്രാന്തൻ',1993- ) , കെ. ബാലകൃഷ്ണൻ പുരസ്കാരം ( ഭാരതീയം','1991)
പത്മപ്രഭാ പുരസ്കാരം(2016-) വിവരങ്ങൾക്ക് കടപ്പാട് : വിക്കിപീഡിയ
കവി,ഭാഷാപണ്ഡിതൻ, വാഗ്മി, സാംസ്‌കാരികചിന്തകൻ . തിരുവല്ലയിലെ ഇരിങ്ങോലിൽ എന്ന സ്ഥലത്ത് ശ്രീവല്ലി ഇല്ലത്ത് 1939 ജൂൺ 2-നു് ജനിച്ചു. കോഴിക്കോട്, കൊല്ലം ,പട്ടാമ്പി, എറണാകുളം, തൃപ്പൂണിത്തുറ, ചിറ്റൂർ, തിരുവനന്തപുരം , ഗവൺമെന്റ് ബ്രണ്ണൻ കോളേജ്, തലശ്ശേരി എന്നിവിടങ്ങളിൽ കോളേജ് അദ്ധ്യാപകനായിരുന്നു. കേരളത്തിലെ വിവിധ സർക്കാർ കോളേജുകളിൽ ഇംഗ്ലീഷ് വിഭാഗത്തിൽ ജോലിചെയ്തു. യൂണിവേഴ്‌സിറ്റി കോളേജിൽനിന്നും വകുപ്പ് അധ്യക്ഷനായി പിരിഞ്ഞതിനു ശേഷം കുടുംബക്ഷേത്രത്തിൽ ശാന്തിക്കാരനായി പ്രവർത്തിച്ചു . കേരള ഭാഷാ ഇൻസ്റ്റിറ്റിയൂട്ട്, കേരള സാഹിത്യ സമിതി, പ്രകൃതിസംരക്ഷണ സമിതി, കേരള കലാമണ്ഡലം, കേരള സാഹിത്യ അക്കാദമി എന്നിവയിൽ പ്രവർത്തിച്ചു . 1997 ൽ മില്ലിനിയം കോൺഫറൻസ് അംഗമായിരുന്നു. ജോലിയിൽ നിന്ന് വിരമിച്ചതിനു ശേഷം മൂന്നുവർഷമാണു അദ്ദേഹം തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ മേൽശാന്തിയായി പ്രവർത്തിച്ചത്.
കൃതികൾ സ്വാതന്ത്ര്യത്തെ കുറിച്ചൊരു ഗീതം (1958),പ്രണയ ഗീതങ്ങൾ (1971), ഭൂമിഗീതങ്ങൾ (1978), ഇന്ത്യയെന്ന വികാരം (1979),മുഖമെവിടെ (1982),അപരാജിത (1984), ആരണ്യകം (1987),ഉജ്ജയിനിയിലെ രാപ്പകലുകൾ (1988), ചാരുലത (2000) ദളങ്ങൾ,എന്റെ കവിത (കവിതാ സമാഹാരം ) പരിക്രമം,ശ്രീവല്ലി,രസക്കുടുക്ക,തുളസീ അസാഹിതീയം, കവിതയുടെ ഡി.എൻ.എ.,അലകടലും നെയ്യാമ്പലുകളും ( നിരൂപണം ) ഗാന്ധി-പുതിയ കാഴ്ചപ്പാടുകൾ സസ്യലോകം, ഋതുസംഹാരം ( വിവർത്തനം ) .കൂടാതെ പുതുമുദ്രകൾ,ദേശഭക്തികവിതകൾ,വനപർവ്വം,സ്വാതന്ത്ര്യസമര ഗീതങ്ങൾ ( സമ്പാദനം ) കുട്ടികൾക്കായി കുട്ടികളുടെ ഷേക്സ്പിയർ (ബാലസാഹിത്യം)
പുരസ്കാരങ്ങൾ എഴുത്തച്ഛൻ പുരസ്‌കാരം (2014), പത്മശ്രീ (2014), കേരളസാഹിത്യഅക്കാദമി അവാർഡ് (1979), കേന്ദ്രസാഹിത്യഅക്കാദമി അവാർഡ് (1994), മാതൃഭൂമി സാഹിത്യപുരസ്കാരം 2010, വയലാർ പുരസ്കാരം - 2010 [3] വള്ളത്തോൾ പുരസ്കാരം - 2010 [, കേരള സാഹിത്യ അക്കാദമി വിശിഷ്ട അംഗത്വം, പി സ്മാരക കവിതാ പുരസ്കാരം - 2009 ,ഓടക്കുഴൽ അവാർഡ് - 1983 (മുഖമെവിടെ),
ശമം വെടിഞ്ഞ വാക്കുകൾ
-
വിജു നായരങ്ങാടി
കവിത സാധാരണ കേവല വായനയ്ക്ക് വഴങ്ങുന്ന മാധ്യമമല്ല. കവിതയുടെ
പാരമ്പര്യബോധത്തിൽ വായനയുടെ ഗഹനരീതികൾ കൂടി ഉൾപ്പെട്ടിട്ടുണ്ട്. കവിതയുടെ
ആന്തര...