കവി, എഡിറ്റർ, വിവർത്തകൻ. അഞ്ചു കവിതാസമാഹാരങ്ങളും കുട്ടികൾക്കുവേണ്ടി മൂന്നു കഥാപുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കവിതയ്ക്ക് 2002ലെ കേരള സാഹിത്യ അക്കാദമി അവാർഡ് (കാണെക്കാണെ). കുട്ടികൾക്കുള്ള കഥാപുസ്തകത്തിന് 2013ൽ ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുരസ്കാരം. കവിതാവതരണ കലയെക്കുറിച്ചുള്ള ഗവേഷണത്തിന് കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ സീനിയർ ഫെലോഷിപ്പ്. മലയാളകവിതയ്ക്കു മാത്രമായി ഹരിതകം ഡോട് കോം എന്ന വെബ്ജേണൽ ആരംഭിച്ചു. കുടുതലറിയാൻ: https://ppramachandran.in/about-me/
കവി, പത്രപ്രവർത്തകൻ. കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ രാമപുരം പഞ്ചായത്തിലെ ഏഴാച്ചേരിയിൽ ജനനം .ദേശാഭിമാനി വാരാന്തപ്പതിപ്പിന്റെ പത്രാധിപരായിരുന്നു. മൂന്നു തവണ സംസ്ഥാന സർക്കാരിന്റെ അവാർഡ് ഉൾപ്പെടെ പ്രൊഫഷണൽ നാടക ഗാനരചനയ്ക്ക് വിവിധ പുരസ്കാരങ്ങൾ നേടി. കേരള സാഹിത്യ അക്കാദമി നിർവ്വാഹക സമിതി അംഗം, ചലച്ചിത്ര അക്കാദമി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന വൈസ് പ്രസിഡന്റുമാരിലൊരാളാണ്.സാഹിത്യപ്രവർത്തക സഹകരണസംഘംപ്രസിഡന്റ് ആയി പ്രവർത്തിക്കുന്നു. മുപ്പതിലധികം ചലച്ചിത്രഗാനങ്ങൾ(ചന്ദന മണീവാതിൽ പാതി ചാരി ..) രചിച്ചു.
കൃതികൾ
ആർദ്രസമുദ്രം, ബന്ധുരാംഗീപുരം, കേദാരഗൗരി, കാവടിച്ചിന്ത്. നീലി.കയ്യൂർ. ഗന്ധമാദനം. എന്നിലൂടെ
തങ്കവും തൈമാവും(ബാലകവിതകൾ).ജാതകം കത്തിച്ച സൂര്യൻ.മഴ വരയ്‌ക്കുന്ന ഗുഹാചിത്രങ്ങൾ
അമ്മവീട്ടിൽപ്പക്ഷി (ബാലകവിതകൾ)/. ഒരു വെർജീനിയൻ വെയിൽകാലം
ഗദ്യം
ഉയരും ഞാൻ നാടാകെ,കാറ്റുചിക്കിയ തെളിമണലിൽ (ഓർമ്മപ്പുസ്തകം)
പുരസ്കാരങ്ങൾ
കേരള സാഹിത്യ അക്കാദമി അവാർഡ് (2008) - (എന്നിലൂടെ),സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ് (1995),ഉള്ളൂർ അവാർഡ്,അബുദാബി ശക്തി അവാർഡ്,മൂലൂർ പുരസ്‌കാരം,എ.പി. കളയ്‌ക്കാട് അവാർഡ്, എസ്.ബി.ടി. അവാർഡ്,നിമിഷകവി അഞ്ചൽ ആർ. വേലുപ്പിളള പുരസ്‌കാരം,എഴുമംഗലം വാമദേവൻ അവാർഡ്, പന്തളം കേരള വർമ അവാർഡ് -(ജാതകം കത്തിച്ച സൂര്യൻ).മഹാകവി പാലാ പുരസ്‌കാരം,വയലാർ പുരസ്കാരം - 2020
ശമം വെടിഞ്ഞ വാക്കുകൾ
-
വിജു നായരങ്ങാടി
കവിത സാധാരണ കേവല വായനയ്ക്ക് വഴങ്ങുന്ന മാധ്യമമല്ല. കവിതയുടെ
പാരമ്പര്യബോധത്തിൽ വായനയുടെ ഗഹനരീതികൾ കൂടി ഉൾപ്പെട്ടിട്ടുണ്ട്. കവിതയുടെ
ആന്തര...