അ വ ന വ നാ ത്മ സു ഖ ത്തി നാ ച രി ക്കു ന്ന വ...





Thursday, April 16, 2009

പി. കുഞ്ഞിരാമന്‍ നായര്‍ - സൌന്ദര്യപൂജ- ആലാപനം

(കവിത ഇവിടെ വായിക്കാം..)



പി. കുഞ്ഞിരാമന്‍ നായര്‍ (1906-1978)

1906 ജനുവരി 5-ന്‌ ജില്ലയിലെ കാഞ്ഞങ്ങാട്ട്‌ ഒരു കര്‍ഷക കുടുംബത്തി്‍ല്‍ജനനം. , പട്ടാമ്പി, തഞ്ചാവൂര്‍ എന്നിവിടങ്ങളിലായി സംസ്കൃതപഠനം നടത്തി. ഇടയ്ക്ക്‌ പഠിത്തം നിര്‍ത്തി വീടുവിട്ടിറങ്ങി. പാലക്കാട്‌ ജില്ലയിലെ ശബരി ആശ്രമം സ്കൂള്‍, കൂടാളി ഹൈസ്കൂള്‍, കൊല്ലങ്കോട്‌ രാജാസ്‌ ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ അധ്യാപകനായി ജോലിചെയ്തു. സ്വന്തം ജീവിതം ക്രമപ്പെടുത്തിയെടുക്കുന്നതിനേക്കാള്‍ കവിതാരചനയുമായി ഊരുചുറ്റുന്നതിലായിരുന്നു കുഞ്ഞിരാമന്‍ നായര്‍ക്കു താല്‍പര്യം. ആരാധകര്‍ 'ഭക്തകവി' എന്നു വിളിച്ചാദരിച്ചിരുന്നു. കേരളത്തിന്റെ പ്രകൃതിസൌന്ദര്യം അപ്പാടെ ആവാഹിച്ചെടുത്ത്‌ തന്റെ കവിതകളില്‍ നിറച്ച്‌ 'പി' പിന്‍തലമുറയിലെ ഒട്ടേറെ കവികള്‍ക്ക്‌ പ്രചോദനമായി. കേരളത്തിന്റെ പച്ചപ്പും ,ആചാരനുഷ്ഠാനങ്ങളും ദേവതാസങ്കല്‍പങ്ങളും ക്ഷേത്രാന്തരീക്ഷവും എല്ലാം ഭാഷാ സൌകുമാര്യം തുളുമ്പുന്ന 'പി'ക്കവിതകള്‍-ക്ക്‌ വിഷയമായി.ഏകദേശം എഴുപതോളം കവിതാ സമാഹാരങ്ങള്‍ രചിച്ചിട്ടുണ്ട്‌. സംസ്കൃതഭാഷാസാഹിത്യത്തില്‍ അഗാധമായ പാണ്ഡിത്യം ഉണ്ടായിരുന്നു. കവിത തുളുമ്പുന്ന ഭാഷയില്‍ അദ്ദേഹം രചിച്ച ഉപന്യാസങ്ങള്‍ പ്രശസ്തങ്ങളാണ്‌. കൂടാതെ ബംഗാളിയില്‍നിന്നുള്ള നാടകവിവര്‍ത്തനങ്ങളും രചിച്ചിട്ടുണ്ട്‌.
കൃതികള്‍ :‍അന്തിത്തിരി, ഓണസദ്യ, കളിയച്ഛന്‍ അഥവാ അരങ്ങും അണിയറയും, താമരത്തേന്‍, താമരത്തോണി , പൂക്കളം, ചിലമ്പൊലി, മണിവീണ, ശംഖനാദം, സൌന്ദര്യദേവത എന്നീ കവിതാസമാഹാരങ്ങള്‍. ആത്മകഥാപര ഗ്രന്ഥങ്ങളായ കവിയുടെ കാല്‍പ്പാടുകള്‍, എന്നെ തിരയുന്ന ഞാന്‍, നിത്യകന്യകയെത്തേടി
പുരസ്കാരങ്ങള്‍ :കളിയച്ഛന്‌ 1954 ലെ മദ്രാസ്‌ സര്‍ക്കാരിന്റെ ബഹുമതി. താമരത്തോണിക്ക്‌ 1966ല്‍ കേന്ദ്ര സാഹിത്യ അക്കഡമി അവാര്‍ഡ്‌. കൊച്ചിരാജാവ്‌ സാഹിത്യനിപുണബിരുദം നല്‍കി ആദരിച്ചു

കവിതയൊഴികെ മറ്റൊന്നും ജീവിതത്തില്‍ ലക്‌ഷ്യമാക്കാതെ നടത്തിയ യാത്രകള്‍ക്കൊടുവില്‍ 1978 മേയ്‌ 27ന്‌ തിരുവനന്തപുരത്തെ ഒരു സത്രത്തില്‍ ഹൃദയസ്തംഭനംമൂലം അന്തരിച്ചു.

(റെഫ:http://ml.wikipedia.org/)

Tuesday, March 31, 2009

'കടമ്മനിട്ട രാമകൃഷ്ണന്‍ - കടമ്മനിട്ട


കടമ്മനിട്ട രാമകൃഷ്ണന്‍ (22/03/1935- 31/03/2008)

കവിത നെഞ്ചത്തു കുത്തിനിര്‍ത്തിയ പന്തം തന്നെയായയിരുന്നു കടമ്മനിട്ടയ്ക്ക്‌. അണഞ്ഞാലും അണയാതെ ആളുന്നു ഇന്നും പന്തം ... ...
മലയാളകവിതയ്ക്ക്‌
തനതായ ഒരു ചൊല്‍വഴി തുറന്ന കാട്ടാളന്‌ കാവ്യം സുഗേയത്തിന്റെ പ്രണാമം. (കവിത വായിയ്ക്കാം)

കടമ്മനിട്ട രാമകൃഷ്ണൻ .

ജനനം:മാർച്ച് 22, 1935 .പത്തനംതിട്ട ജില്ലയിലെ കടമ്മനിട്ട എന്ന ഗ്രാമത്തിൽ .അച്ഛൻ മേലേത്തറയിൽ രാമൻ നായർ, അമ്മ കുട്ടിയമ്മ. ബിരുദ പഠനത്തിനുശേഷം കൊൽക്കത്തയിലേക്കു പോയി. പിന്നീട് മദ്രാസിലെത്തി 1959ൽ പോസ്റ്റൽ ഓഡിറ്റ് ആൻഡ് അക്കൌണ്ട്സ് വകുപ്പിൽ ഉദ്യോഗം സ്വീകരിച്ചു. 1967 മുതൽ 1992ൽ വിരമിക്കുന്നതുവരെ തിരുവനന്തപുരത്തായിരുന്നു ജോലി.
1960കളിൽ കേരളത്തിൽ ശക്തമായിരുന്ന നക്സലേറ്റ് പ്രസ്ഥാനത്തിന്റെ സ്വാധീനം രാമകൃഷ്ണന്റെ രചനകളിൽ നിഴലിക്കുന്നുണ്ട്. സമകാലികരായ കവികളിലധികവും പ്രകൃതി കേന്ദ്രീകൃത രചനകളിൽ ശ്രദ്ധയൂന്നിയപ്പോൾ മനുഷ്യകേന്ദ്രീകൃതമായിരുന്നു കടമ്മനിട്ടയുടെ കവിതകൾ. 1970കൾക്കു ശേഷം കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ സാംസ്കാരിക സംഘടനകളിൽ സജീവ പ്രവർത്തകനായി. ആറന്മുള നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് ഒരു തവണ കേരളാ നിയമസഭയിലും അംഗമായി. കേരള ഗ്രന്ഥശാലാ സംഘത്തിന്റെ അദ്ധ്യക്ഷനായിരുന്നു.
 കേരളത്തിന്റെ നാടോടി സംസ്കാരത്തെയും കടമ്മനിട്ട ഗ്രാമത്തിലെ പടയണിപോലെയുള്ള നാടൻ കലാരൂപങ്ങളെയും സന്നിവേശിപ്പിച്ച രചനാ ശൈലി സ്വീകരിച്ചാണ് കടമ്മനിട്ട രാമകൃഷ്ണൻ സാഹിത്യലോകത്തു ശ്രദ്ധേയനായത്. ഛന്ദശാസ്ത്രം അടിസ്ഥനമാക്കിയ കാവ്യരചനയേക്കാൾ നാടോടി കലാരൂപങ്ങളുടെ താളം കവിതയിൽ കൊണ്ടുവന്ന അദ്ദേഹം ആധുനിക രചനാശൈലിയുടെ വക്താവുമായി. പടയണിയെന്ന അനുഷ്ഠാനകല രാമകൃഷ്ണന്റെ ജീവിതത്തിലും കവിതയിലും  സ്വാധീനം ചെലുത്തിയിട്ടുണ്ട് .
1965ൽ “ഞാൻ” എന്ന കവിത പ്രസിദ്ധപ്പെടുത്തി. 1976ലാണ് ആദ്യ പുസ്തകം പുറത്തിറങ്ങിയത്. കേരള കവിതാ ഗ്രന്ഥവരിയായിരുന്നു പ്രസാധകർ.  2008 :മാർച്ച് 31 അന്തരിച്ചു

പ്രധാനകൃതികൾ

    കുറത്തി,    കടിഞ്ഞൂൽ‌പൊട്ടൻ,    മിശ്രതാളം,    മഴപെയ്യുന്നു മദ്ദളംകൊട്ടുന്നു,    കടമ്മനിട്ടയുടെ കവിതകൾ
    വെള്ളിവെളിച്ചം,    ഗോദോയെ കാത്ത് (സാമുവൽ ബക്കറ്റിന്റെ “വെയ്റ്റിംഗ് ഫോർ ഗോദോ” എന്ന നാടകത്തിന്റെ വിവർത്തനം),    സൂര്യശില (ഒക്ടാവിയോ പാസിന്റെ “സൺ‌സ്റ്റോൺ” എന്ന കൃതിയുടെ വിവർത്തനം),    കോഴി

പുരസ്കാരങ്ങൾ

    കടമ്മനിട്ടയുടെ കവിതകൾ - ആശാൻ പുരസ്കാരം (1982)  ,കേരള സാഹിത്യ അക്കാദമി പുരസ്കാരം
    അബുദബി മലയാളി സമാജം പുരസ്കാരം.,    ന്യൂയോർക്കിലെ മലയാളം ഇന്റർനാഷണൽ ഫൌണ്ടേഷൻ പുരസ്കാരം.,    മസ്കറ്റ് കേരള സാംസ്കാരിക കേന്ദ്രം ഏർപ്പെടുത്തിയ പുരസ്കാരം.

അവലംബം:വിക്കിപീഡിയ



Sunday, March 8, 2009

സുഗതകുമാരിയുടെ 'പെണ്‍കുഞ്ഞ്‌ 90'





മാർച്ച്-8 ഒരു വനിതാദിനം കൂടി....


അമ്മതന്‍
കണ്ണുനീര്‍പ്പെയ്ത്തില്‍ -
ക്കുളിപ്പിച്ചിറ്റുപാല്‍ കൊടുത്തുമ്മയാകും
ശ്രീതിലകം ചാര്‍ത്തി നെറ്റിമേല്‍
ഇവളെ പാവമീകുഞ്ഞുസീതയെ
ജഗദംബ നിന്‍ ഉഴവിന്‍ചാലിലായ്‌
മെല്ലെക്കിടത്തുന്നേനനാഥയായ്‌....

(കവിത വായിയ്ക്കാം)