അ വ ന വ നാ ത്മ സു ഖ ത്തി നാ ച രി ക്കു ന്ന വ...





Sunday, December 23, 2012

Thursday, December 13, 2012

ജി ശ ങ്കരക്കുറുപ്പ് -യശോധര


Friday, November 23, 2012

ആറ്റൂര്‍ രവിവര്‍മ്മ -സംക്രമണം


കവിത കേള്‍ക്കാം(soundcloud audio)




(കവിതയുടെ നൂറ്റാണ്ട്,ഭാഗം II , NBS )

Wednesday, October 31, 2012

കേരളപ്പിറവിദിനാശംസകള്‍ !!




വള്ളത്തോള്‍ നാരായണമേനോന്‍ -എന്റെ ഭാഷ
(കവിത കേള്‍ക്കാം )



       
കുരീപ്പുഴ ശ്രീകുമാര്‍- അമ്മമലയാളം
(കവിത കേള്‍ക്കാം )

Tuesday, October 30, 2012

മലയാളകവിതയുടെ ചരിത്രവഴികള്‍ II -തിരുനിഴല്‍മാല -ഗോവിന്ദകവി




കവിതയുടെ സാരം കാണുക
പാട്ടു പ്രസ്ഥാനത്തിലെ പ്രാചീനകൃതികളിൽ ഒന്നാണ് തിരുനിഴൽമാല. തിരുവാറന്മുള അപ്പന്റെ മഹാത്മ്യം പ്രകീർത്തിക്കുന്ന ഈ കൃതിയാണോ, രാമചരിതമാണോ പഴക്കമേറിയത് എന്ന തർക്കം നിലനിൽക്കുന്നു. രാമചരിതം എന്ന കൃതിയെപ്പോലെ തമിഴിനോട് ഗാഢമായി അടുപ്പമുളള ഭാഷയിൽ എഴുതപ്പെട്ടിരിക്കുന്നു.ആറന്മുള ഗ്രാമത്തിന്റെ പുറംചേരിയായ അയിരൂർ പ്രദേശക്കാരനായ ഗോവിന്ദൻ രചിച്ച കാവ്യമാണിതെന്നു വിശ്വസിക്കുന്നു. തിരുനിഴൽമാല ക്രി. വ. 1200-നും 1300-നും ഇടയ്ക്ക് രചിച്ചതാകമെന്നു കാവ്യം സംശോധിച്ചു പ്രസിദ്ധീകരിച്ച (1981) ഡോ. എം. എം പുരുഷോത്തമൻ നായർ അഭിപ്രായപ്പെടുന്നു.

ആറന്മുള ദേവന്റെ തിരുനിഴലിന്റെ പ്രകീർത്തനമാണ് ഇതിലെ ഉളളടക്കം. തിരുനിഴൽമാലയുടെ ഒന്നാം ഭാഗത്തിൽ ദേവതാസ്തുതികളും ഭാരതഖണ്ഡം, കേരളോത്പത്തി, ചേരരാജ്യം, അറുപത്തിനാലു ഗ്രാമങ്ങൾ, ആറന്മുളഗ്രാമം തുടങ്ങിയവയും രണ്ടാം ഭാഗത്തിൽ തൂവലുഴിയൽ, നാകൂറ് എന്നിവയും അടങ്ങിയിരിക്കുന്നു. മലയർ അർപ്പിക്കുന്ന ബലിയുടെ വർണനമാണ് മൂന്നാം ഭാഗത്തിലുളളത്. ഇതാണ് ഈ കൃതിയുടെ മുഖ്യഭാഗം. വിവിധ തരത്തിലുളള ബലികൾ, അതിൽ പങ്കെടുക്കുന്നവർ, പ്രകീർത്തിക്കപ്പെടുന്ന ദേവചരിതങ്ങൾ, കുറത്തിനൃത്തം, നിഴലേറ്റൽ എന്നിവ ഈ ഭാഗത്ത് പ്രതിപാദിച്ചിരിക്കുന്നു. ഉളളടക്കത്തിലും, ഭാഷാശൈലിയിലും ദ്രാവിഡ പാരമ്പര്യം പുലർത്തിയിട്ടുള്ളത് ഇതിന്റെ പ്രത്യേകതയാണ്. സാമൂഹികാചാരങ്ങൾ, ഭൂമിശാസ്ത്രം, ദേശചരിത്രം എന്നിവയിൽ അവഗാഹമുളള ആളായിരുന്നു ഗ്രന്ഥകർത്താവ്.

ഭാഷാപരമായി ഈ കാവ്യത്തിനുളള പ്രധാന സവിശേഷത ദ്രാവിഡാക്ഷരമാലയിൽ രേഖപ്പെടുത്തപ്പെട്ട ദ്രാവിഡ പദങ്ങളും സംസ്കൃതപദങ്ങളും ഇതിൽ പ്രയോഗിച്ചിരിക്കുന്നു എന്നതാണ്. സാമാന്യമായി പറഞ്ഞാൽ ഇതിലെ ദ്രാവിഡഭാഷാ പ്രയോഗം രാമചരിതത്തിലെ ഭാഷാപ്രയോഗത്തോട് സാദൃശ്യമുളളതാണ്. അതായത് ദ്രാവിഡാക്ഷരങ്ങളിൽ മാത്രം രേഖപ്പെടുത്തിയിട്ടുളള ദ്രാവിഡപദങ്ങളും സംസ്കൃതപദങ്ങളുമാണ് ഈ കാവ്യത്തിൽ മുഖ്യമായി കാണുന്നത്. എന്നാൽ ദ്രാവിഡ അക്ഷരമാല മാത്രം ഉപയോഗിച്ച് എഴുതപ്പെട്ട ഗ്രന്ഥമല്ല ഇത്. അനുനാസികാതിപ്രസരം, താലവ്യാദേശം, സ്വരസംവരണം എന്നീ വ്യാകരണപരമായ മാറ്റങ്ങൾ സംഭവിച്ചതും സംഭവിക്കാത്തതുമായ ധാരാളം പദങ്ങൾ ഇതിൽ കാണാം. വിരുത്ത രൂപത്തിലുളള ഭാഗങ്ങൾ തമിഴിനോടും മറ്റുളളവ സമകാല ഭാഷണശൈലിയോടുമാണ് പൊരുത്തപ്പെട്ടിരിക്കുന്നത്. ആധുനിക മലയാളഭാഷയോട് അടുത്തു നില്ക്കുന്നതാണ് നാകൂറിലെ ഭാഷ. സംസ്കൃത പദങ്ങൾ വളരെ കുറവാണ് എന്നതും ഒരു പ്രത്യേകതയാണ്. മലയാള ലിപിയിലുളള ഇതിന്റെ താളിയോലഗ്രന്ഥം കണ്ണൂർ ജില്ലയിലെ വെളളൂരിലുളള ചാമക്കാൻ ദേവസ്വത്തിൽ നിന്നാണ് ലഭിച്ചിട്ടുള്ളത്.

രാമചരിതത്തിന്റെ ഭാഷയുടെ ലക്ഷണമായി ലീലാതിലകത്തിൽ ചൂണ്ടിക്കാണിച്ചിട്ടുളള ദ്രാവിഡ സംഘാതാക്ഷരനിബദ്ധം ആയ ഭാഷ ഇതിൽ എല്ലായിടത്തും അതേപടി ഉപയോഗിച്ചിട്ടില്ല. അതിനാൽ ഇത് പാട്ടു പ്രസ്ഥാനത്തിൽപ്പെടുന്ന കൃതിയാണെന്ന് തറപ്പിച്ചു പറയുക സാധ്യമല്ല. എന്നാൽ മൂന്ന് ഭാഗങ്ങളായി വിഭജിച്ചിരിക്കുന്ന തിരുനിഴൽമാല പാട്ടായി കണക്കാക്കാവുന്ന കൃതിയാണ്.
അവലംബം : http://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%A8%E0%B4%BF%E0%B4%B4%E0%B5%BD%E0%B4%AE%E0%B4%BE%E0%B4%B2 http://mal.sarva.gov.in/index.php?title=%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%A8%E0%B4%BF%E0%B4%B4%E0%B4%B2%E0%B5%8D%E2%80%8D%E0%B4%AE%E0%B4%BE%E0%B4%B2

Wednesday, October 10, 2012

പിള്ളത്താലോലിപ്പ്-ചട്ടമ്പിസ്വാമികള്‍



ചട്ടമ്പിസ്വാമികൾ അഥവാ പരമഭട്ടാരക വിദ്യാധിരാജ ചട്ടമ്പിസ്വാമികൾ   തിരുവനന്തപുരം കൊല്ലൂർ എന്ന ഗ്രാമത്തിൽ 1853 ഓഗസ്റ്റ് 25നാണ് ജനിച്ചു .അച്ഛൻ താമരശേരി വാസുദേവ ശർമ്മ, അമ്മ നങ്ങേമ്മപ്പിള്ള. അയ്യപ്പൻ എന്നായിരുന്നു യഥാർത്ഥ പേരെങ്കിലും കുഞ്ഞനെന്ന ഓമനപ്പേരിലാണ് കുട്ടിക്കാലത്ത് അറിയപ്പെട്ടിരുന്നത്.കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തിൽ നിർണ്ണായക പങ്കുവഹിച്ച ആത്മീയാചാര്യനായിരുന്നു ചട്ടമ്പിസ്വാമികൾ. ഹിന്ദുമതത്തിലെ ബ്രാഹ്മണാധിപത്യത്തെ ചോദ്യം ചെയ്താണ് അദ്ദേഹം പൊതുരംഗത്തു ശ്രദ്ധേയനായത്. വർണ്ണാശ്രമ വ്യവസ്ഥയുടെ നിഷേധം, സ്ത്രീപുരുഷ സമത്വവാദം, സാർവത്രിക വിദ്യാഭ്യാസത്തിനുള്ള ആഹ്വാനം എന്നിങ്ങനെ അതുവരെ കേരളീയ സമൂഹം ചർച്ചചെയ്യാത്ത വിഷയങ്ങൾ ചട്ടമ്പിസ്വാമികൾ പൊതുവേദികളിൽ അവതരിപ്പിച്ചു. മതപുരാണങ്ങളെയും ആചാരങ്ങളെയും യുക്തിയുടെ വെളിച്ചത്തിൽ സമീപിക്കുകയായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനശൈലി.

പിള്ളതാലോലിപ്പിന്റെ രചയിതാവ് ചട്ടമ്പി സ്വാമികള്‍(ഓഗസ്റ്റ് 25, 1853 - മേയ് 5, 1924) ആണെന്നും ബ്രഹ്മാനന്ദ ശിവയോഗി (26 ആഗസ്റ്റ് 1852 - 10 സെപ്തംപർ 1929).ആണെന്നും രണ്ടഭിപ്രായമുണ്ട്. അദ്വൈത സങ്കല്‍പ്പത്തിന്റെ ആശയം കടന്നു വരുന്നതിനാല്‍ ദാര്‍ശനിക ഉള്ളടക്കത്തിന്റെ മാത്രം അടിസ്ഥാനത്തില് ആരുടെ രചനയാണ് എന്ന് തീരുമാനിക്കാന്‍ ബുദ്ധിമുട്ടുണ്ട് . ഉപയോഗിച്ചിട്ടുള്ള ഗ്രാമ്യ പ്രയോഗങ്ങള്‍ പലതും ഇരു പ്രദേശങ്ങളിലും പ്രചാരത്തിലുളളവയുമാണ് (അപ്പാ, കിളിയെ, വേശേ തുടങ്ങിയവ). ‍ ഇരുവരും സമകാലികരും സമപ്രായക്കാരും ആയിരുന്നു എന്നതിനാല്‍ ഒരുമി ച്ചു എഴുതിയതാണോ എന്ന് സംശയിക്കാന്‍ ന്യായമുണ്ട്. പെരുന്നെല്ലി കൃഷ്ണന്‍ വൈദ്യരും ചട്ടമ്പി സ്വാമികളും ചേര്‍ന്ന് ഒരു 'കൂട്ട് കവിത' എഴുതിയിട്ടുണ്ട്. എന്നാല്‍ പിള്ള താലോലിപ്പ് കൂട്ട് കവിതയാണെ ന്നതിനു തെളിവുകള്‍ ഒന്നും ലഭ്യമല്ല. ചട്ടമ്പി സ്വാമികളുടെ പേരിലുള്ള ശ്രേയസ്ഫൌണ്ടെഷന വെബ്‌ സൈറ്റില് ( ‍http://chattampiswami.com/pillathalolippu-audio-text ) കൊടുത്തിട്ടുള്ള പാഠം ആണ് വിക്കി-യിലും ( http://tinyurl.com/8bcwjcn ) നല്‍കിയിട്ടുള്ളത്. ഇതിലെ തെറ്റുകള്‍ ‍ പലതും ശ്രേയസ് ഫൌണ്ടെഷന തന്നെ ശിവയോഗിയുടെ സംഭാവനകള്‍ പരാമര്‍ശിക്കുന്ന മറ്റൊരു താളില്‍ കൊടുത്തിട്ടുള്ള പാഠത്തില്‍ കാണാനില്ല. ( http://ebooks.sreyas.in/sidhanubhoothi.pdf) അതിനാല്‍ ആ പാഠമാണ് ഇവിടെ ഉപയോഗിച്ചിട്ടുള്ളത്.

Monday, October 8, 2012

Monday, September 17, 2012

നന്ദി


വാടകച്ചീട്ടില്‍ അനുവദിച്ച സമയം കഴിഞ്ഞു. പുതിയ കരാറൊപ്പിടാനും കാശടയ്ക്കാനും ഉള്ള കാലവും കഴിഞ്ഞു
( വര്‍ഷത്തില്‍ ഏതാണ്ട് മൂവായിരത്തോളം രൂപ ചിലവഴിച്ചാണ് കഴിഞ്ഞ നാലുവര്‍ഷമായി ജ്യോതിസ്.കോ.ഇന്‍ എന്ന ഡൊമൈന്‍ നിലനിര്‍ത്തിപ്പോന്നത്. )
കാവ്യം സുഗേയത്തിനു ഇനി സ്വന്തം എന്നു പറയാന്‍ ഒരു സൈബര്‍ ഇടം ഇനിയില്ല  എല്ലാ കവിതകളുടെയും നല്ല പകര്‍പ്പുകള്‍ കൈവശമുണ്ട് ഓരോന്നായി മറ്റൊരുപ്ലെയറില്‍ അപ്ലോഡ് ചെയ്യാനുള്ള സമയം കാണണം താമസിയാതെ ഒന്നൊഴിയാതെ എല്ലാ കവിതകളും 'യുട്യൂബ് വീഡിയോ' ആയും പോസ്റ്റ്‌ ചെയ്യാന്‍ ശ്രമിയ്ക്കുന്നുണ്ട്. .സുഹൃത്തുക്കള്‍ കുറച്ചു കാലം ക്ഷമിയ്ക്കുമല്ലോ. കവിതയുടെ mp3 ഫയലുകള്‍, cd എന്നിവ ആവശ്യമുള്ളവര്‍ kavyamsugeyam@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ എഴുതുക . നേരിട്ടും കത്തുകള്‍ കമന്റുകള്‍ എന്നിവവഴിയും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും  അഭിനന്ദനങ്ങളും അറിയിച്ച,  കാവ്യം സുഗേയം വിജയമാക്കിത്തീര്‍ത്ത സുഹൃത്തുക്കള്‍ക്കും നന്ദി .  തുടര്‍ന്നും സഹകരണം പ്രതീക്ഷിയ്ക്കുന്നു

കാവ്യം സുഗേയം ടീം

Thursday, September 13, 2012

മലയാളകവിതയുടെ ചരിത്രവഴികള്‍ I ഇരാമചരിതം -ചീരാമകവി


കൊല്ലവർഷാരംഭം മുതൽ ഏകദേശം അഞ്ഞൂറുവർഷത്തോളം മലയാളഭാഷ ശൈശവത്തിൽ തന്നെ കഴിഞ്ഞു കൂടി. ഈ കാലഘട്ടത്തിൽ പലതരം നാടൻപാട്ടുകളാണ് നമ്മുടെ സാഹിത്യത്തിലുണ്ടായിരുന്നത്. ദേശത്തിന്റെ പരദേവതകളെക്കുറിച്ചുള്ള സ്തോത്രങ്ങൾ, വീരപുരുഷന്മാരുടെ അപദാനങ്ങളെ വർണ്ണിക്കുന്ന ഗാനങ്ങൾ, ഏതെങ്കിലും ചില ജാതിക്കാരുടെ കുലവൃത്തി നടത്തുന്നതിന് ഉപയോഗിക്കുന്ന പാട്ടുകൾ, വിനോദങ്ങൾക്കു വേണ്ടിയുള്ള ഗാനങ്ങൾ ഇങ്ങനെ വിവിധതരം ഗാനങ്ങളാണ് മലയാളഭാഷയുടെ ശൈശവ കാലത്ത് ഉണ്ടായിരുന്നത്. ഭദ്രകാളിപ്പാട്ട്, തോറ്റംപാട്ട്, മാവാരതംപാട്ട്,ശാസ്ത്രാങ്കപ്പാട്ട്, നിഴൽക്കൂത്ത്പാട്ട്, സർപ്പപ്പാട്ട്,ശാസ്താംപാട്ട്, തിയ്യാട്ടുപാട്ട്,പുള്ളൂവർപാട്ട്, മണ്ണാർപാട്ട്, പാണർപാട്ട്, കൃഷിപ്പാട്ട്, തമ്പുരാൻപാട്ട്, പടപ്പാട്ട്, വില്ലടിച്ചാൻപാട്ട്, ഓണപ്പാട്ട്, കുമ്മികൾ,താരാട്ടുകൾ ഇങ്ങനെ വിവിധ നാമധേയങ്ങളിലായി അവ ഇന്നറിയപ്പെടുന്നു. കൃത്യമായ ഒരു പെറുക്കിയടുക്കല്‍ സാധ്യമല്ലാത്ത വിധം പറന്നു കിടക്കുന്ന അവയെ തല്‍ക്കാലം മാറ്റിവെച്ചു രേഖപ്പെടുത്തപ്പെട്ടിട്ടുള്ള രാമചരിതം (ചീരാമകവിയുടെ ഇരാമചരിതം) മുതലുള്ള കവിതകളാണ് ഇവിടെ ചൊല്ലുന്നത്.
രാമചരിതം(ചീരാമകവി)-ഒന്നാം പടലം




മറ്റു  ഭാഷകളിലെന്ന  പോലെ  മലയാളത്തിലും  വാമൊഴി,  വരമൊഴി പാരമ്പര്യങ്ങളില്‍ ഉള്ള രണ്ടാം സഹസ്രാബ്ദത്തിലെ മധ്യകാല സാഹിത്യം (12 -17 നൂറ്റാണ്ടുകള്‍ എന്ന് സാമാന്യമായി പറയാം- കൃത്യമായ ഒരു കാലഗണന അല്ല ) സവിശേഷ ശ്രദ്ധ അര്‍ഹിക്കുന്നതാണ് . ഇന്ന് മലയാളമായി അറിയപ്പെടുന്ന കേരളത്തിലെ വ്യവഹാര ഭാഷയോട് ചേര്‍ന്ന് നില്‍ക്കുന്ന രൂപത്തില്‍- കുറെയൊക്കെ സമകാല തമിഴ് ഭാഷയോടും- ഈ കാലത്ത് പ്രധാനമായും വാമൊഴി പാരമ്പര്യത്തിലുള്ള തെക്കന്‍ പാടുകള്‍ കൂടാതെ വരമൊഴിയിലുള്ള നിരവധി കൃതികളും  തെക്കന്‍ കേരളത്തില്‍ പ്രചാരത്തിലുണ്ടായിരുന്നു. അതില്‍ ആദ്യകാല കൃതികളില്‍ ഒന്നായി പരിഗണിക്കപ്പെടുന്നതാണ്   രാമചരിതം (ചീരാമകവിയുടെ ഇരാമചരിതം) . ഭാഷാ   ചരിത്രത്തില്‍ ഏറ്റവും പഴക്കം പറയുന്നത് ഈ കൃതിക്കാണെന്ന് കാണുന്നു. ‘ചീരാമൻ ’ എന്നൊരു കവിയാണ് പ്രസ്തുത കൃതി രചിച്ചിരിക്കുന്നത്. തിരുവിതാംകൂർ ഭരിച്ചിരുന്ന ഒരു ശ്രീരാമവർമ്മനാണ് കൃതിയുടെ കർത്താവെന്നു മഹാകവി ഉള്ളൂർ അഭിപ്രായപ്പെടുന്നു. ആകെ 1814 പാട്ടുകളാണ്ഈ കൃതിയിലുള്ളത്. ഇന്നത്തെ മലയാളത്തിനോടും തമിഴിനോടും ചില സമാനതകള്‍ ഉള്ള ഭാഷയാണ്‌ ഈ കൃതിയില്‍ ഉള്ളത്. ഇതൊരു തമിഴ് കാവ്യമാണെന്നു വിശ്വസിക്കുന്നവരുണ്ട്.   യുദ്ധകാണ്ഡത്തെയാണ് ഈ കൃതിയില്‍ കവി മുഖ്യമായും അവതരിപ്പിക്കുന്നത്. മറ്റ് കാണ്ഡങ്ങളിലെ കഥാഭാഗങ്ങൾ പലയിടത്തും സൂചിതമായിട്ടുണ്ട് . മലയാള കവിതയുടെ ചരിത്ര വഴികള്‍ അടയാളപ്പെടുത്തുമ്പോള്‍ ഒഴിവാക്കാനാവാത്ത കൃതിയാണ് എന്നതിനാലും ഇന്നത്തെ കേരളവുമായി ബന്ധിപ്പിക്കാവുന്ന ഭൂമിശാസ്ത്ര മേഖലയിലെ ഏറ്റവും പഴക്കമുള്ളതാവാനിടയുള്ള  വരമൊഴി രചന എന്ന തലത്തിലും, ഈ കൃതിയെ അംഗീകരിച്ചുകൊണ്ട്, ഇവിടെ ആദ്യമായി ചെല്ലുന്നത് രാമചരിതത്തിലെ വരികളാണ്

“കാനനങ്കളിലരൻ കളിറുമായ്‌ക്കരിണിയായ്‌
കാർനെടുങ്കണ്ണുമ തമ്മിൽ വിളയാടിനടന്റ-
ന്റാനനം വടിവുളളാനവടിവായവതരി-
ത്താതിയേ, നല്ല വിനായകനെന്മൊരമലനേ,
ഞാനിതൊന്റു തുനിയിന്റതിനെൻ മാനതമെന്നും
നാളതാർതന്നിൽ നിരന്തരമിരുന്തരുൾ തെളി-
ന്തൂനമറ്ററിവെനക്കു വന്നുതിക്കുംവണ്ണമേ
ഊഴിയേഴിലും നിറൈന്ത മറഞ്ഞാനപൊരുളേ!”
ഞാനമെങ്കൽ വിളയിച്ചു തെളിയിച്ചിനിയചൊൽ-
നായികേ, പരവയിൽത്തിരകൾനേരുടനുടൻ
തേനുലാവിന പതങ്കൾ വന്തു തിങ്ങി നിയതം
ചേതയുൾത്തുടർന്നു തോന്റുംവണ്ണമിന്റുമുതലായ്‌
ഊനമറ്റെഴും ഇരാമചരിതത്തിലൊരു തെ-
ല്ലൂഴിയിൽച്ചെറിയവർക്കറിയുമാറുരചെയ്‌വാൻ
ഞാനുടക്കിനതിനേണനയനേ, നടമിടെൻ
നാവിലിച്ചയൊടു വച്ചടിയിണക്കമലതാർ.“
”താരിണങ്കിന തഴൈക്കുഴൽ മലർത്തയ്യൽമുലൈ-
ത്താവളത്തിലിളകൊളളുമരവിന്തനയനാ,
ആരണങ്കളിലെങ്ങും പരമയോകികളുഴ-
ന്റാലുമെന്റുമറിവാനരിയ ഞാനപൊരുളേ,
മാരി വന്തതൊരു മാമലയെടുത്തു തടയും
മായനേ, അരചനായ്‌ നിചിചരാതിപതിയെ
പോരിൽ നീ മുന്നം മുടിത്തമയെടുത്തു പുകഴ്‌വാൻ
പോകിപോകചയനാ, കവിയെനക്കരുൾചെയ്യേ.“
”അരുവൈ പാതിയുരുവായ പരനേ, ചരണതാ-
രകകുരുന്തുകൊടു തന്തതം നി നൈന്തുകൊൾവവ-
ർക്കരിയ വൻപിറവിയാം തുയരറുത്തുകളവോ-
രചുരനാചകരനേ, വിചയൻ വിൽത്തടിയിനാൽ
തിരുവുടമ്പുടയുമാറ്റന്തവന്നപിമതം
തെളുതെളുപ്പിൽ വിളയിച്ചു തെളിയിച്ച ചിവനേ,
അരചനാകി മതുചൂതനനിരാവണനെ വെ-
ന്റമയെനക്കു പുകഴ്‌വാൻ വഴി വരം തന്നരുളേ.“
”വഴിയെനക്കു പിഴയാതവണ്ണമുറ്റരുൾചെയ്യെൻ
മനകുരുന്തിലിളകൊണ്ടു, പുനൽകൊണ്ടു വടിവാ-
ണ്ടെഴുന്ത കൊണ്ടൽപതറും നെറിതഴത്തകുഴലീ,
ഇളമതിക്കു തുയർ പൊങ്ങി വിളങ്ങിന്റ നുതലീ,
ചുഴല നിന്റകിലലോകം വണങ്കിന്റ കഴലീ,
തുകിൽ പുലിത്തൊലികൊളളിന്റരനു തൻ കണ്ണിണപെ-
ട്ടഴിവുപെട്ട മലർവില്ലിയെയനങ്കനെ-
യവ്വളവുതോറ്റിന പെരുപ്പമുളള വെപ്പിൻമകളേ!“
”മകരകേതനനുടെ ചെനകനായർമകനായ്‌
വളരുമെങ്കൽ മറിമായൻ മണിമാർവിലിളകൊ-
ണ്ടകിലലോകങ്ങളിലും നിറഞ്ഞുനിന്നരുളുവോ-
രമലകോമളപയോതിതനയേ, അരചനായ്‌
ചെകങ്കളേഴും ഉലയിക്കുമന്നിചാചരവരൻ
ചിരങ്ങൾ പത്തുമങ്ങറുത്ത മനുവീരചരിതം
പുകഴുമെന്നെയിന്നു നോക്കിയരുൾവാക്കുടയ വേൽ-
പൊരുതു ചേലിടഞ്ഞിഴുന്റിന കടക്കൺമുനയാൽ.
“ഇടഞ്ഞു താനവരൈ വേരറ മുടിക്കുമടലിൽ വൻ-
പിലകുമിന്തിരനുമങ്കി നമനും നിരുതിയും
കുടിലവാരിപതി വായുവളകേചനരനും
കുളിർനിലാമതിവെയ്യോനുമുരകാതിപതിയും
വടിവുചേരവനിമാതുമയനും വിണ്ണവരും
മയിടനാചിനിയും മുക്കണ്ണർകനൽക്കണ്ണിലെഴും
കൊടിയ പൈരവിയും ആനനങ്ങളാറുളളവനും
കുതുമവാണനുമെനക്കു തുണയാകയിതിനേ.”
തുണയെനക്കിതിനു മിക്കവരു,മുൾക്കനമേറ-
ച്ചുരുങ്കിനോരകതിയെന്ററിഞ്ഞു നല്ലവരെല്ലാം,
പണിയിതർക്കിവനെനക്കരുതി നൊയ്യവർകളും,
പകയരാവതിനറപ്പരെന്നൊടൊപ്പമുടയോർ,
പിണങ്ങുവോരില്ലയെന്നും പൊഴുതു പോയിടയിട-
പ്പിഴമുഴുക്കിലും, എനത്തെളിഞ്ഞരക്കരെ മുന്നം
മണിവർണ്ണൻ മനുചനായ്‌പ്പൊരുത പോർക്കൊടുമതൻ
വഴിയുരൈപ്പതിനു കോലിനതെൻ മേതകൊടു ഞാൻ“
”മേത നൽകുക കവീന്തിരരിൽ മുമ്പുടയ വാ-
ന്മീകിയും പിന്നെ വിയാതനുമെനക്കതികമായ്‌
വേതവിത്തു നല്ലകത്തിയനൊരോ വകവകൈ
വേരിതിഴ്‌ക്കിന തമിഴ്‌ക്കവി പടൈത്ത മുനിയും
ഓതയിൽ തുയിലുമണ്ണൻ വിണ്ണുളാർ പുകഴ വ-
ന്തൂഴിയിൽ തചരതൻതനയനായവതരി-
ത്താതികാലമുളളരുന്തൊഴിൽകൾ ചെയ്‌തവ കഴി-
ഞ്ഞാഴിമാനിനിയെ മീണ്ട വഴി കൂറുവതിനായ്‌.“
”ആഴിമാതിനെ നിചാചരവരൻ കവർന്നുകൊ-
ണ്ടാടിമാതങ്കൾ വരുംമുന്നം മറന്ത വഴിയേ
ഊഴിമീതു നടന്നന്റു കവിമന്നനുറവാ-
യോടിനാടുകെനവേയരികൾ നാലു തിചൈയും
കീഴുമേലും വിനവിന്റളവിൽ വായുതനയൻ
കേടില്ലാത മതിയൊടു തിരയാഴി കടന്ന-
മ്മാഴനീൾമിഴിയെ മൈതിലിയെ നേടിയൊരിരാ
മാൽപുനന്തമയുരൈപ്പതിനരിപ്പമെങ്ങളാൽ.“
”മാൽപുനന്തവനറിന്തണഞ്ഞങ്ങങ്കുലീയവും
മാലവാർകുഴലിലെഴും മണികൈക്കൊളളുംമുന്നേ
വേൽപൊരുന്ന മിഴിയാൾക്കു നൽകിയപ്പൊഴുതിലേ
മേതിൽ വീഴ്‌ന്തടിപണിന്തു വിടയും തൊഴുതുപോയ്‌
ചേൽപൊരുന്തുമരിവീരൻ അലയാഴി കടന്ന-
ത്തീരമെയ്‌തിയിരുന്നൊൺ കവികൾ ചൂഴ്‌ന്തിനായ പൈ-
മ്പാൽ പൊരുന്തും മൊഴിയാൽ മൊഴിന്തനൻ തൊഴുതെല്ലാം
പാർമന്നൻതന്നൊടു മൈതിലിയുടേ ചരിതമേ.“
(കടപ്പാട്- പുഴ.കോം)

Sunday, July 8, 2012

മഴ-വിജയലക്ഷ്മി








Monday, June 11, 2012

ചിന്താവിഷ്ടയായ സീത-കുമാരനാശാന്‍





കവിതയില്‍ പ്രധാനമായും ഉപയോഗിച്ചിരിക്കുന്ന വൃത്തം 'വിയോഗിനി'
    .മലയാളഭാഷയിലും സംസ്കൃതഭാഷയിലും ഉപയോഗത്തിലുള്ള ഒരു  അര്‍ദ്ധസമവൃത്തം. ശോകരസം അവതരിപ്പിക്കുന്നതിന് എറ്റവും അനുയോജ്യമായിക്കരുതുന്ന ഈ വൃത്തം  പല മഹാകാവ്യങ്ങളിലും ധാരാളം ഉപയോഗിക്കപ്പെട്ടിട്ടുണ്ട്.
ലക്ഷണം:
വിഷമേ സസജം ഗവും ,സമേ
സഭരം ലം ഗുരുവും വിയോഗിനീ


ഇതിനു 'ലളിത' എന്നും പേരുള്ളതായി  വൃത്തരത്നാകരം പറയുന്നു .

സസജാ  വിഷമേ യദാഗുരു:
സഭരാ സ്യാല്ലലിതാ സമേ ലഗൌ

അവലംബം : വൃത്തമഞ്ജരി,വിക്കിപീഡിയ

Wednesday, May 23, 2012

കാവ്യശ്രീ'- പാഠപുസ്തകത്തിലെ കവിതകളുടെ ആലാപനം - ക്ലാസ്‌- X (പുതിയ സിലബസ്സ് - 2011-12)


 
 1.കാലിലാലോലം ചിലമ്പുമായ്‌ -അയ്യപ്പപ്പണിയ്ക്കര്‍(കവിത വായിക്കാം)
 കവിത കേള്‍ക്കാം


 
2.ഇവള്‍ക്കു മാത്രമായ്‌  -സുഗതകുമാരി (കവിത വായിക്കാം)
കവിത കേള്‍ക്കാം


                        


 
3.യാത്രാമൊഴി(ചിന്താവിഷ്ടയായ സീത) -കുമാരനാശാന്‍  (കവിത വായിക്കാം)
കവിത കേള്‍ക്കാം




4.ഗാന്ധാരീവിലാപം(ശ്രീ മഹാഭാരതം കിളിപ്പാട്ട്)-തുഞ്ചത്തെഴുത്തച്ഛന്‍
കവിത കേള്‍ക്കാം



 
5.കായിന്‍ പേരില്‍ പൂ മതിയ്ക്കുവോര്‍-ഉള്ളൂര്‍  (കവിത വായിക്കാം)
കവിത കേള്‍ക്കാം




6.വിണ്ട കാലടികള്‍ -പി ഭാസ്കരന്‍(കവിത വായിക്കാം)

കവിത കേള്‍ക്കാം


7.അടുത്തൂണ്‍ -അക്കിത്തം  (കവിത വായിക്കാം)                    

കവിത കേള്‍ക്കാം






8.കടമ്മനിട്ട- കടമ്മനിട്ട രാമകൃഷ്ണന്‍(edited)  (കവിത വായിക്കാം)
കവിത കേള്‍ക്കാം

                            (ഈ കവിത പൂര്‍ണമായുംകേള്‍ക്കുക)

 
9.വിധി -കലാപ്രിയ (പരിഭാഷ -ആറ്റൂര്‍ രവിവര്‍മ്മ)   (കവിത വായിക്കാം)
കവിത കേള്‍ക്കാം


 

10.എന്റെ ഭാഷ (Edited)-വള്ളത്തോള്‍
കവിത കേള്‍ക്കാം



 
11.സൌന്ദര്യപൂജ(Edited)- പി കുഞ്ഞിരാമന്‍ നായര്‍  (കവിത വായിക്കാം) കവിത കേള്‍ക്കാം




12.മലയാളം-സച്ചിദാനന്ദന്‍(കവിത വായിയ്ക്കാം)
കവിത കേള്‍ക്കാം





13.കൊച്ചുദുഃഖങ്ങളുറങ്ങൂ -ഓ എന്‍ വി കുറുപ്പ്(കവിത വായിയ്ക്കാം)
 കവിത കേള്‍ക്കാം






14.തോരാമഴ- റഫീക്ക്‌ അഹമ്മദ്‌  (കവിത വായിക്കാം)
കവിത കേള്‍ക്കാം





15.ആസ്സാം പണിക്കാര്‍(Edited) -വൈലോപ്പിള്ളി (കവിത വായിക്കാം)
കവിത കേള്‍ക്കാം