അ വ ന വ നാ ത്മ സു ഖ ത്തി നാ ച രി ക്കു ന്ന വ...





Friday, July 24, 2009

ഗാന്ധിസൂക്തങ്ങള്‍‌ -സിസ്റ്റര്‍ ‍മേരി ബനീഞ്ജ ‍‌





(കവിത വായിയ്ക്കാം )
(കവിത കേൾക്കാം )
 





സിസ്റ്റര്‍ മേരി ബനീഞ്ജ (1899 - 1985)

മേരി ജോണ്‍ തോട്ടം എന്ന പേരിലും അറിയപ്പെടുന്ന സിസ്റ്റര്‍ മേരി ബനീഞ്ജ എറണാകുളം ജില്ലയിലെ തോട്ടം കുടുംബത്തില്‍‌ ജനിച്ചു. അച്ഛന്‍‌ ഉലഹന്നാന്‍‌ അമ്മ മറിയാമ്മ. മാന്നാനം , മുത്തോലി കൊല്ലം എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. സംസ്കൃതത്തിലും മലയാളത്തിലും ഒരുപോലെ പാണ്ഡിത്യം നേടിയ സിസ്റ്റര്‍‌ മേരി ബനീഞ്ജ വടക്കന്‍‌ പറവൂര്‍‌ സ്കൂളില്‍‌ അദ്ധ്യാപികയായി ജോലിയാരംഭിച്ചു. 1928 ല്‍ സന്യാസി സഭയില്‍‌ അംഗമായി.

പ്രധാന കൃതികള്‍‌ : ലോകമേ യാത്ര, ഗാന്ധിജയന്തി, മാര്‍ത്തോമ്മാവിജയം,കവിതാരാമം, വിധിവൈഭവം, മധുമഞ്ജരി, കവനമേള, അമൃതധാര, കരയുന്ന കവിതകള്‍‌, വാനമ്പാടി( ആത്മകഥ)

ബഹുമതി: 1981 ല്‍ മാര്‍പ്പാപ്പ 'ബേനേ മെരേന്തി ' നല്‍കി സാഹിത്യസേവനങ്ങളെ അംഗീകരിച്ചു.


Sister Mary Beninja ((1899 - 1985)
Born at Eranakulam district in Thottam Family. Father Ulahannan, mother Mariyamma . Did her education at Mannanam , Mutholi and Kollam. Started her career as a teacher in a school at NorthParur Eranakulam. she was a scholar in both in Malayalam and Sanskrit. Became nun in 1928.

Important Works
: Lokame yathra, Gandhijayanthi marthommavijayam, kavitharamam, Vidhivaibhavan, Madhumanjari, kavanamela, amruthadhara,karayunna kavithakal, vanampadi( autobiography)

Awards: Pop awarded "Bene Merenthi' in 1981 as recognition for her literary works.



Sunday, July 19, 2009

ഗുരുവായൂര്‍‌ബ്‌ഭക്തന്റെ ആവലാതി-വി.കെ. ഗോവിന്ദന്‍‌ നായര്‍



(കവിത കേൾക്കാം )

(കവിത വായിക്കാം)


 



വി.കെ. ഗോവിന്ദന്‍‌ നായര്‍‌ ( 1903- 1978)
ജനനം പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്തിനടുത്ത തൃക്കടീരി

തൃശ്ശൂരിലും തൃശ്ശിനാപ്പള്ളിയിലുമായി വിദ്യാഭ്യാസം
മദ്രാസ് ഗവണ്‍‌മേന്റ് പ്രസ്സില്‍‌ തൊഴില്‍‌ജീവിതം ഇരുപത്തഞ്ചാം വയസ്സില്‍‌ ആരംഭിച്ചു.


പ്രധാനകൃതികള്‍‌:
അവില്‍‌പ്പൊതി,വി.കെ. ഗോവിന്ദന്‍‌ നായരുടെ കൃതികള്‍‌

പുരസ്കാരങ്ങള്‍‌: വി.കെ. ഗോവിന്ദന്‍‌ നായരുടെ കൃതികള്‍‌ക്ക് ഓടക്കുഴല്‍‌ സമ്മാനം. അവില്‍‌പ്പൊതിയ്ക്ക് കേരളസാഹിത്യ അക്കാദമിപുരസ്കാരം


V. K. Govindan nair
( 1903- 1978)

Born at Thrikkadeeri near Ottappalam, Palakkad District. Education at Thrissur and Thrissinapalli. Started his career at Govt. Press, Madras at the age of 25.

Important Works
: Avilppothi, V.K.Govindan Nayarude Kruthikal(Works of V.K.Govindan Nair)

Awards : '
Odakkuzhal' award for V.K.Govindan Nayarude Kruthikal.
'Kerala Sahithya Academy' Award for 'Avilppothi'

Monday, June 15, 2009

മണിനാദം -ഇടപ്പള്ളി രാഘവൻപിള്ള


കവിത കേള്‍ക്കാം
കവിത ഇവിടെ വായിക്കാം



ഇടപ്പള്ളി രാഘവൻപിള്ള (1909-1936)
എറണാകുളം ജില്ലയിൽ ഇടപ്പള്ളി പാണ്ടവത്ത്‌ വീട്ടിൽ ജനനം അഛൻ- നീലകണ്ഠപ്പിള്ള .അമ്മ മീനാക്ഷിയമ്മ വിദ്യാഭ്യാസം ഇടപ്പള്ളിയിലും എറണാകുളത്തുമായിക്കഴിഞ്ഞു. പിന്നീട്‌ തിരുവനതപുരത്ത്‌ ശ്രീമതി,കേരളകേസരി എന്നീ പത്രങ്ങളിൽ സേവനമനുഷ്ഠിച്ചു.
ശുദ്ധദ്രാവിഡവൃത്തങ്ങളീൽ രചിച്ച ലളിതവും കാവ്യഭംഗിതുളുമ്പുന്നവയുമായ കവിതകളാണ്‌ ഇടപ്പള്ളിയുടേത്‌ . അതേ സമയം സമൂഹത്തിലെ പ്രകടനപരതയേയും സംസ്കാരരാഹിത്യത്തേയും അതിരൂക്ഷമായി വിമർശിക്കുന്നുമുണ്ടവ. ഇടപ്പള്ളിയും ചങ്ങമ്പുഴയും 30 കളിൽ മലയാളകവിതയ്ക്ക്‌ പുത്തനുണർവ്വ്വു നൽകി. മലയാളകവിതയിലെ ഷെല്ലിയും കീറ്റ്സുമായി അവർ അറിയപ്പെടുന്നു. കേസരി ബാലകൃഷ്ണപ്പിള്ള ഇടപ്പള്ളിയെ ഇറ്റാലിയൻകവി Giacomo Leopardi യോടാണ്‌ ഉപമിക്കുന്നത്‌.

96 ലഘുകവിതകളൂം രണ്ടു ചെറുകഥകളും ഏതാനും ഉപന്യാസങ്ങളും രചിച്ചിട്ടുണ്ട്‌.

പ്രധാന കൃതികൾ
: തുഷാരഹാരം,ഹൃദയസ്മിതം,നവസൗരഭം. പിന്നീട്‌ ചങ്ങമ്പുഴ 'ഇടപ്പള്ളികൃതികൾ എഡിറ്റ്‌ ചെയ്ത്‌ പ്രസിദ്ധീകരിച്ചു.

ഇരുപത്തേഴാം വയസ്സിൽ അദ്ദേഹം ആത്മഹത്യചെയ്തു . ചങ്ങമ്പുഴയുടെ പ്രശസ്തമായ രമണന്റെ രചനാമൂലം സുഹൃത്തായ ഇടപ്പള്ളിയുടെ ആത്മഹത്യ തന്നെയാണെന്നു കരുതപ്പെടുന്നു


ഈ കവിതയുടെ ഒരു ഭാഗം കെ.ജെ യേശുദാസിന്റെ ശബ്ദത്തിൽ ..
സംഗീതം വിദ്യാധരൻ ചിത്രം അടയാളങ്ങൾ









Sunday, June 7, 2009

ആലാപനം-തീ കൊളുത്തുക, വി. വി. കെ. വാലത്ത്‌



(കവിത കേൾക്കാം )

കവിത ഇവിടെ വായിക്കാം


വി. വി. കെ. വാലത്ത്‌ (1918-2000)
ജനനം: കൊച്ചിയിലെ ചേരാനെല്ലൂർ അച്ഛൻ: വടക്കേവാലത്ത്‌ വേലു അമ്മ: പാറു. പ്രധാനമായും ഗദ്യ കവിതകളാണ്‌ എഴുതിയത്‌. ഹൈസ്കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ സാഹിത്യ രചന ആരംഭിച്ചു. രണ്ടാം ലോകമഹായുദ്ധകാലത്ത്‌ സിവിലിയൻ ക്ലാർക്കായി പട്ടാളത്തിൽ ചേർന്ന അദ്ദേഹത്തെ സ്വാതന്ത്ര്യ പ്രേരിതമായ കൃതികൾ രചിച്ചതു കൊണ്ട്‌ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. പിന്നീട്‌ അദ്ധ്യാപകനായി. നവയുഗം വാരികയുടെ സഹപത്രാധിപരായും ജോലി നോക്കിയിട്ടുണ്ട്‌.

പ്രധാന കൃതികൾ
വാലത്തിന്റെ കവിതകൾ, ഇടിമുഴക്കം, മിന്നൽവെളിച്ചം, സ്ഥലനാമചരിത്രങ്ങൾ, ഋഗ്വേദത്തിലൂടെ, സംഘകാലകേരളം, ചരിത്ര കവാടങ്ങൾ, ശബരിമല-ഷോളയാർ-മൂന്നാർ
പുരസ്കാരങ്ങൾ
1999 ൽ കേരള സാഹിത്യാക്കാഡമി അവാർഡ്‌. പണ്ഡിറ്റ്‌ കറുപ്പൻ
ജന്മശതാബ്ദി അവാർഡ്‌, Place Name Society യുടെ ഫെല്ലോഷിപ്പ്‌ എന്നിവ
ലഭിച്ചിട്ടുണ്ട്‌.


Monday, June 1, 2009

മാധവിക്കുട്ടിയുടെ കവിതകൾ- ദേശീയപതാക, ഒരൊഴിഞ്ഞ നെല്ലറ, ചില വായനക്കാരോട്‌ രണ്ടു വാക്ക്‌


മാധവിക്കുട്ടിയുടെ ദേശീയപതാക
(കവിത കേൾക്കാം )
ഒരൊഴിഞ്ഞ നെല്ലറ
(കവിത കേൾക്കാം )
ചില വായനക്കാരോട്‌ രണ്ടു വാക്ക്‌

(കവിത കേൾക്കാം )





(കവിതകള്‍ വായിക്കാം)


മാധവിക്കുട്ടി (കമലാദാസ്‌) (1932- 2009)

തൃശൂര്‍ ജില്ലയിലെ പുന്നയൂർക്കുളത്ത്‌ നാലാപ്പാട്ട്‌ തറവാട്ടിൽ 1932 മാർച്ച്‌ 31 നു ജനനം. അച്ഛൻ വി. എം നായർ അമ്മ ബാലാമണിയമ്മ .ഭര്‍ത്താവ്‌ പരേതനായ എം.കെ. ദാസ്‌. മക്കള്‍: മാതൃഭൂമി മുന്‍പത്രാധിപര്‍ എം.ഡി. നാലപ്പാട്‌, ചിന്നന്‍ , ജയസൂര്യ.
മലയാളിയുടെ വായനാലോകത്ത്‌ സര്‍ഗ്ഗാത്മകതയുടെ പുതുവസന്തം തീര്‍ത്ത എഴുത്തുകാരി .മലയാളത്തിലും ഇംഗ്ലീഷിലും ഏറെ ആരാധകരെ നേടിയ വ്യക്തിത്വമായിരുന്നു കമലയുടേത്‌. ധീരമായ തുറന്നുപറച്ചിലുകള്‍ കൊണ്ട്‌ വിവാദം സൃഷ്‌ടിച്ച 'എന്റെ കഥ' എന്ന ആത്മകഥയും കമലയുടേതായി പുറത്തിറങ്ങി.' എന്റെ കഥ'15 വിദേശഭാഷകളിലേക്ക്‌ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്‌. 1984 ല്‍ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനത്തിന്‌ നാമനിര്‍ദേശം ചെയ്യപ്പെട്ടു. 1999ല്‍ ഇസ്ല്‌ളാംമതവും കമല സുരയ്യ എന്ന പുതിയ പേരും സ്വീകരിച്ച കമലയുടെ തീരുമാനം ഏറെ വിവാദങ്ങളുയര്‍ത്തിയിരുന്നു.
ഇലസ്‌ട്രേറ്റഡ്‌ വീക്കിലി ഒഫ്‌ ഇന്ത്യയുടെ പോയട്രി എഡിറ്റര്‍, കേരള ചില്‍ഡ്രന്‍സ്‌ ഫിലിം സൊസൈറ്റി പ്രസിഡന്റ്‌, കേരള പോറസ്‌റ്ററി ബോരഡ്‌ ചെയർമാൻ, ''പോയറ്റ്‌'' മാസികയുടെ ഓറിയന്റ്‌ എഡിറ്റര്‍ എന്നീ പ്രമുഖ സ്‌ഥാനങ്ങള്‍ വഹിച്ചിരുന്നു. '
പ്രധാന കൃതികൾ:
മാനസി, എന്റെ കഥകൾ- (രണ്ടു ഭാഗം), മാധവിക്കുട്ടിയുടെ കഥകൾ, ചുവന്ന പാവാട, നഷ്ടപ്പെട്ട നീലാംബരി, തരിശുനിലം, നരിച്ചീറുകൾ- പറക്കുമ്പോൾ, എന്റെ ബാല്യകാലസ്മരണകൾ, നീര്‍മാതളം പൂത്ത കാലം, പക്ഷിയുടെ മണം, യാ അല്ലാഹ്‌ ,അമാവാസി (കെ. എല്‍. മോഹനവര്‍മ്മയോടൊത്ത്‌), കവാടം (സുലോചനയോടൊത്ത്‌) വണ്ടിക്കാളകൾ- (നോവൽ-)
ഇംഗ്ലിഷ്‌ കവിതകള്‍- സമ്മര്‍ ഇന്‍ കല്‍ക്കത്ത, ആല്‍ഫബറ്റ്‌ ഓഫ്‌ ലസ്‌റ്റ്‌, ദ്‌ ഡിസന്റന്‍സ്‌, ഓള്‍ഡ്‌ പ്ലേ ഹൗസ്‌, കളക്‌റ്റഡ്‌ പോയംസ്‌.

പുരസ്‌കാരങ്ങള്‍:
കേരള സാഹിത്യ അക്കാദമി അവാര്‍ഡ്‌, വയലാര്‍ അവാര്‍ഡ്‌, എഴുത്തച്ഛന്‍ അവാര്‍ഡ്‌ , 1964ല്‍ ഏഷ്യന്‍ പോയട്രി പ്രൈസ്‌ (ദി സൈറന്‍സ്‌), 1965ലെ ഏഷ്യന്‍ രാജയങ്ങളിലെ ഇംഗ്ലിഷ്‌ കൃതികള്‍ക്കുളള കെന്റ്‌ അവാര്‍ഡ്‌ (സമ്മര്‍ ഇന്‍ കല്‍ക്കത്ത), ആശാന്‍ വേള്‍ഡ്‌ പ്രൈസ്‌, അക്കാദമി പുരസ്‌കാരം (കലക്‌ടഡ്‌ പോയംസ്‌),1969ല്‍ കേരള സാഹിത്യ അക്കാദമിയുടെ ചെറുകഥയ്‌ക്കുളള അവാര്‍ഡ്‌ (തണുപ്പ്‌) നേടി. നഷ്‌ടപ്പെട്ട നിലാംബരിക്ക്‌ 1969ലേ എന്‍.വി. പുരസ്‌കാരം ഭിച്ചു. 1997ല്‍ നിര്‍മാതളം പൂത്ത കാലം എന്ന കൃതിക്ക്‌ വയലാര്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്‌.

2009 മേയ്‌ 31, ഞായറാഴ്‌ച പുനെയില്‍ അന്തരിച്ചു.
Madhavikkutty(Kamala Suraiya).

Born.31st March 1932 in the നാലപ്പാട്ട് house, Punnayurkkulam Thrissur Dt. Father. Late.V.M.Nair. Mother. Late. Balamani amma. Husband. Late.M.K.Das. Sons.M.D.Nalapat(Former Editor,Mathrubhumi)Chinnan,Jayasurya. A writer whose works blossomed a spring in the minds of the readers. she had admirers among both English and Malayalam readers. Her autobiography "My Story" sparked off a big controversy because of its brazen,outspoken style.It has been translated into 15 foreign languages. She was nominated for Nobel Prize in 1984. In 1991 she embraced Islam and became Kamala Suraiya. This too was a matter of contoversy. She was the Editor of "Poetry" of Illustrated Weekly of India, President of Childeren',s Film Society,Chairman,Kerala Forestry Board,Orient Editor of the Magazine 'Poet'.

Works.


Malayalam - Maanasi, My Story (Part I and II,) Stories of Madhavikutty, Chuvanna Paavada, Nashtappetta Neelambari, TarisuNilam, Narachheerukal Parakkumbol, Ente Balyakaala smaranakal, Neermathalam Poothakaalam, Pakshiyude Manam, Ya Allah, Amavaasi ( Co author,Mohana Varma ), Kavaadam(Co author,Sulochana) Vandikkalakal(Novel).

English - Summer in Calcutta, Alphabet of Lust, The Dissident, Collected Poems.

Awards - Kerala Sahitya Academi Award,Vayalar Award,Ezhuthachan Award,Asan Potry PrizeThe Siren)1964 Kent Award for Asian writers in English 1965,for Summer in Calcutta,Asan World Prize,Academi Award for Collected Poems,Kerala Sahitya Academi Award for Short Stories, 1969(Tahnuppu),N.V.Award,1969 for Nashtapprtta Neelambari,Vayalar Award 1997 for Neermathalam pootha Kaalam.

Breathed her last on 31st May 2009 in Pune.



Sunday, May 31, 2009

വിളി- ബാലാമണിയമ്മ-ആലാപനം







(കവിത കേള്‍ക്കാം )


ബാലാമണിയമ്മ ( 1909 - 2004)

1909 ജൂലൈ 19നാണ് പുന്നയൂര്‍ക്കുളത്ത്‌ നാലാപ്പാട്ട് തറവാട്ടില്‍ ജനിച്ചു. പത്തൊമ്പതാം വയസ്സില്‍ വി.എം. നായരെ വിവാഹം കഴിച്ച് കൊല്‍ക്കത്തയിലേക്ക് പോയി. ബാലാമണിയമ്മയുടെ പ്രശസ്തമായ കവിതകളെല്ലാം പിറന്നത് കൊല്‍ക്കത്തയുടെ മണ്ണിലാണ്. കൂപ്പുകൈ എന്ന ആദ്യ കവിതാസമാഹാരം 1930ല്‍ പുറത്തിറങ്ങി. സ്ത്രീ ഹൃദയം, കളിക്കോട്ട, പ്രഭാങ്കുരം, പ്രണാമം, മുത്തശ്ശി, മഴുവിന്റെ കഥ തുടങ്ങിയവയാണ് ബാലാമണിയമ്മയുടെ പ്രശസ്ത കൃതികള്‍.

ഖണ്ഡകാവ്യങ്ങളൂം സമാഹാരങ്ങളുമായി പതിനഞ്ചിലേറെ കൃതികള്‍ .മാതൃത്വത്തിണ്റ്റെ ഉദാരവാത്സല്യം, ശൈശവത്തിണ്റ്റെ നിഷ്കളങ്കത, ആത്മീയത, കറകളഞ്ഞ ഭക്തി എന്നിവയെല്ലാം നിറഞ്ഞുനില്‍ക്കുന്ന കവിതകള്‍.

പദ്മഭൂഷണ്‍ , സരസ്വതീസമ്മാന്‍ ,കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, ലളിതാംബിക അന്തര്‍ജനം അവാര്‍ഡ്, ആശാന്‍ വേള്‍ഡ് പ്രൈസ് തുടങ്ങി ,തൃപ്പൂണിത്തുറ ശാസ്ത്രസദസ്സിണ്റ്റെ 'സാഹിത്യനിപുണ' ബഹുമതി തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങള്‍ ബാലാമണിയമ്മയെ തേടിയെത്തിയിട്ടുണ്ട്.

Thursday, April 16, 2009

പി. കുഞ്ഞിരാമന്‍ നായര്‍ - സൌന്ദര്യപൂജ- ആലാപനം

(കവിത ഇവിടെ വായിക്കാം..)



പി. കുഞ്ഞിരാമന്‍ നായര്‍ (1906-1978)

1906 ജനുവരി 5-ന്‌ ജില്ലയിലെ കാഞ്ഞങ്ങാട്ട്‌ ഒരു കര്‍ഷക കുടുംബത്തി്‍ല്‍ജനനം. , പട്ടാമ്പി, തഞ്ചാവൂര്‍ എന്നിവിടങ്ങളിലായി സംസ്കൃതപഠനം നടത്തി. ഇടയ്ക്ക്‌ പഠിത്തം നിര്‍ത്തി വീടുവിട്ടിറങ്ങി. പാലക്കാട്‌ ജില്ലയിലെ ശബരി ആശ്രമം സ്കൂള്‍, കൂടാളി ഹൈസ്കൂള്‍, കൊല്ലങ്കോട്‌ രാജാസ്‌ ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ അധ്യാപകനായി ജോലിചെയ്തു. സ്വന്തം ജീവിതം ക്രമപ്പെടുത്തിയെടുക്കുന്നതിനേക്കാള്‍ കവിതാരചനയുമായി ഊരുചുറ്റുന്നതിലായിരുന്നു കുഞ്ഞിരാമന്‍ നായര്‍ക്കു താല്‍പര്യം. ആരാധകര്‍ 'ഭക്തകവി' എന്നു വിളിച്ചാദരിച്ചിരുന്നു. കേരളത്തിന്റെ പ്രകൃതിസൌന്ദര്യം അപ്പാടെ ആവാഹിച്ചെടുത്ത്‌ തന്റെ കവിതകളില്‍ നിറച്ച്‌ 'പി' പിന്‍തലമുറയിലെ ഒട്ടേറെ കവികള്‍ക്ക്‌ പ്രചോദനമായി. കേരളത്തിന്റെ പച്ചപ്പും ,ആചാരനുഷ്ഠാനങ്ങളും ദേവതാസങ്കല്‍പങ്ങളും ക്ഷേത്രാന്തരീക്ഷവും എല്ലാം ഭാഷാ സൌകുമാര്യം തുളുമ്പുന്ന 'പി'ക്കവിതകള്‍-ക്ക്‌ വിഷയമായി.ഏകദേശം എഴുപതോളം കവിതാ സമാഹാരങ്ങള്‍ രചിച്ചിട്ടുണ്ട്‌. സംസ്കൃതഭാഷാസാഹിത്യത്തില്‍ അഗാധമായ പാണ്ഡിത്യം ഉണ്ടായിരുന്നു. കവിത തുളുമ്പുന്ന ഭാഷയില്‍ അദ്ദേഹം രചിച്ച ഉപന്യാസങ്ങള്‍ പ്രശസ്തങ്ങളാണ്‌. കൂടാതെ ബംഗാളിയില്‍നിന്നുള്ള നാടകവിവര്‍ത്തനങ്ങളും രചിച്ചിട്ടുണ്ട്‌.
കൃതികള്‍ :‍അന്തിത്തിരി, ഓണസദ്യ, കളിയച്ഛന്‍ അഥവാ അരങ്ങും അണിയറയും, താമരത്തേന്‍, താമരത്തോണി , പൂക്കളം, ചിലമ്പൊലി, മണിവീണ, ശംഖനാദം, സൌന്ദര്യദേവത എന്നീ കവിതാസമാഹാരങ്ങള്‍. ആത്മകഥാപര ഗ്രന്ഥങ്ങളായ കവിയുടെ കാല്‍പ്പാടുകള്‍, എന്നെ തിരയുന്ന ഞാന്‍, നിത്യകന്യകയെത്തേടി
പുരസ്കാരങ്ങള്‍ :കളിയച്ഛന്‌ 1954 ലെ മദ്രാസ്‌ സര്‍ക്കാരിന്റെ ബഹുമതി. താമരത്തോണിക്ക്‌ 1966ല്‍ കേന്ദ്ര സാഹിത്യ അക്കഡമി അവാര്‍ഡ്‌. കൊച്ചിരാജാവ്‌ സാഹിത്യനിപുണബിരുദം നല്‍കി ആദരിച്ചു

കവിതയൊഴികെ മറ്റൊന്നും ജീവിതത്തില്‍ ലക്‌ഷ്യമാക്കാതെ നടത്തിയ യാത്രകള്‍ക്കൊടുവില്‍ 1978 മേയ്‌ 27ന്‌ തിരുവനന്തപുരത്തെ ഒരു സത്രത്തില്‍ ഹൃദയസ്തംഭനംമൂലം അന്തരിച്ചു.

(റെഫ:http://ml.wikipedia.org/)

Tuesday, March 31, 2009

'കടമ്മനിട്ട രാമകൃഷ്ണന്‍ - കടമ്മനിട്ട


കടമ്മനിട്ട രാമകൃഷ്ണന്‍ (22/03/1935- 31/03/2008)

കവിത നെഞ്ചത്തു കുത്തിനിര്‍ത്തിയ പന്തം തന്നെയായയിരുന്നു കടമ്മനിട്ടയ്ക്ക്‌. അണഞ്ഞാലും അണയാതെ ആളുന്നു ഇന്നും പന്തം ... ...
മലയാളകവിതയ്ക്ക്‌
തനതായ ഒരു ചൊല്‍വഴി തുറന്ന കാട്ടാളന്‌ കാവ്യം സുഗേയത്തിന്റെ പ്രണാമം. (കവിത വായിയ്ക്കാം)

കടമ്മനിട്ട രാമകൃഷ്ണൻ .

ജനനം:മാർച്ച് 22, 1935 .പത്തനംതിട്ട ജില്ലയിലെ കടമ്മനിട്ട എന്ന ഗ്രാമത്തിൽ .അച്ഛൻ മേലേത്തറയിൽ രാമൻ നായർ, അമ്മ കുട്ടിയമ്മ. ബിരുദ പഠനത്തിനുശേഷം കൊൽക്കത്തയിലേക്കു പോയി. പിന്നീട് മദ്രാസിലെത്തി 1959ൽ പോസ്റ്റൽ ഓഡിറ്റ് ആൻഡ് അക്കൌണ്ട്സ് വകുപ്പിൽ ഉദ്യോഗം സ്വീകരിച്ചു. 1967 മുതൽ 1992ൽ വിരമിക്കുന്നതുവരെ തിരുവനന്തപുരത്തായിരുന്നു ജോലി.
1960കളിൽ കേരളത്തിൽ ശക്തമായിരുന്ന നക്സലേറ്റ് പ്രസ്ഥാനത്തിന്റെ സ്വാധീനം രാമകൃഷ്ണന്റെ രചനകളിൽ നിഴലിക്കുന്നുണ്ട്. സമകാലികരായ കവികളിലധികവും പ്രകൃതി കേന്ദ്രീകൃത രചനകളിൽ ശ്രദ്ധയൂന്നിയപ്പോൾ മനുഷ്യകേന്ദ്രീകൃതമായിരുന്നു കടമ്മനിട്ടയുടെ കവിതകൾ. 1970കൾക്കു ശേഷം കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ സാംസ്കാരിക സംഘടനകളിൽ സജീവ പ്രവർത്തകനായി. ആറന്മുള നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് ഒരു തവണ കേരളാ നിയമസഭയിലും അംഗമായി. കേരള ഗ്രന്ഥശാലാ സംഘത്തിന്റെ അദ്ധ്യക്ഷനായിരുന്നു.
 കേരളത്തിന്റെ നാടോടി സംസ്കാരത്തെയും കടമ്മനിട്ട ഗ്രാമത്തിലെ പടയണിപോലെയുള്ള നാടൻ കലാരൂപങ്ങളെയും സന്നിവേശിപ്പിച്ച രചനാ ശൈലി സ്വീകരിച്ചാണ് കടമ്മനിട്ട രാമകൃഷ്ണൻ സാഹിത്യലോകത്തു ശ്രദ്ധേയനായത്. ഛന്ദശാസ്ത്രം അടിസ്ഥനമാക്കിയ കാവ്യരചനയേക്കാൾ നാടോടി കലാരൂപങ്ങളുടെ താളം കവിതയിൽ കൊണ്ടുവന്ന അദ്ദേഹം ആധുനിക രചനാശൈലിയുടെ വക്താവുമായി. പടയണിയെന്ന അനുഷ്ഠാനകല രാമകൃഷ്ണന്റെ ജീവിതത്തിലും കവിതയിലും  സ്വാധീനം ചെലുത്തിയിട്ടുണ്ട് .
1965ൽ “ഞാൻ” എന്ന കവിത പ്രസിദ്ധപ്പെടുത്തി. 1976ലാണ് ആദ്യ പുസ്തകം പുറത്തിറങ്ങിയത്. കേരള കവിതാ ഗ്രന്ഥവരിയായിരുന്നു പ്രസാധകർ.  2008 :മാർച്ച് 31 അന്തരിച്ചു

പ്രധാനകൃതികൾ

    കുറത്തി,    കടിഞ്ഞൂൽ‌പൊട്ടൻ,    മിശ്രതാളം,    മഴപെയ്യുന്നു മദ്ദളംകൊട്ടുന്നു,    കടമ്മനിട്ടയുടെ കവിതകൾ
    വെള്ളിവെളിച്ചം,    ഗോദോയെ കാത്ത് (സാമുവൽ ബക്കറ്റിന്റെ “വെയ്റ്റിംഗ് ഫോർ ഗോദോ” എന്ന നാടകത്തിന്റെ വിവർത്തനം),    സൂര്യശില (ഒക്ടാവിയോ പാസിന്റെ “സൺ‌സ്റ്റോൺ” എന്ന കൃതിയുടെ വിവർത്തനം),    കോഴി

പുരസ്കാരങ്ങൾ

    കടമ്മനിട്ടയുടെ കവിതകൾ - ആശാൻ പുരസ്കാരം (1982)  ,കേരള സാഹിത്യ അക്കാദമി പുരസ്കാരം
    അബുദബി മലയാളി സമാജം പുരസ്കാരം.,    ന്യൂയോർക്കിലെ മലയാളം ഇന്റർനാഷണൽ ഫൌണ്ടേഷൻ പുരസ്കാരം.,    മസ്കറ്റ് കേരള സാംസ്കാരിക കേന്ദ്രം ഏർപ്പെടുത്തിയ പുരസ്കാരം.

അവലംബം:വിക്കിപീഡിയ



Sunday, March 8, 2009

സുഗതകുമാരിയുടെ 'പെണ്‍കുഞ്ഞ്‌ 90'





മാർച്ച്-8 ഒരു വനിതാദിനം കൂടി....


അമ്മതന്‍
കണ്ണുനീര്‍പ്പെയ്ത്തില്‍ -
ക്കുളിപ്പിച്ചിറ്റുപാല്‍ കൊടുത്തുമ്മയാകും
ശ്രീതിലകം ചാര്‍ത്തി നെറ്റിമേല്‍
ഇവളെ പാവമീകുഞ്ഞുസീതയെ
ജഗദംബ നിന്‍ ഉഴവിന്‍ചാലിലായ്‌
മെല്ലെക്കിടത്തുന്നേനനാഥയായ്‌....

(കവിത വായിയ്ക്കാം)

Saturday, February 28, 2009

'കൃഷ്ണ , നീയെന്നെയറിയില്ല'-സുഗതകുമാരി





(കവിത വായിയ്ക്കാം)

സുഗതകുമാരി

1934 ജനുവരി 3 ന്‌ തിരുവനന്തപുരത്ത് ജനനം. പിതാവ്: സ്വാതന്ത്ര്യസമരസേനാനിയും കവിയുമായിരുന്ന ബോധേശ്വരൻ, മാതാവ്: വി.കെ. കാർത്യായനി അമ്മ. തത്വശാസ്ത്രത്തിൽ എം.എ. ബിരുദം നേടിയിട്ടുണ്ട്. സൈലന്റ് വാലി പ്രക്ഷോഭത്തിൽ വലിയ പങ്കുവഹിച്ചു. അഭയഗ്രാമം, അഗതികളായ സ്ത്രീകൾക്കുവേണ്ടി അത്താണി എന്ന ഭവനം, മാനസിക രോഗികൾക്കുവേണ്ടി പരിചരണാലയം എന്നിങ്ങനെ കേരളത്തിന്റെ സാമൂഹിക രംഗത്ത് സുഗതകുമാരിയുടെ സംഭാവനകൾ പലതാണ്. സംസ്ഥാന വനിതാ കമ്മീഷന്റെ അദ്ധ്യക്ഷ ആയിരുന്നു. സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അശ്രാന്തം പരിശ്രമിക്കുന്നു. തിരുവനന്തപുരം ജവഹർ ബാലഭവന്റെ പ്രിൻസിപ്പലായിരുന്നു. തളിര് എന്ന മാസികയുടെ പത്രാധിപയായിരുന്നു. പ്രകൃതിസംരക്ഷണ സമിതിയുടെയും അഭയയുടെയും സ്ഥാപക സെക്രട്ടറി. സാമൂഹിക സേവനത്തിനുള്ള ലക്ഷ്മി അവാർഡ് ലഭിച്ചിട്ടുണ്ട്. ഭർത്താവ്: ഡോ. കെ. വേലായുധൻ നായർ. മകൾ: ലക്ഷ്മി. അദ്ധ്യാപികയും വിദ്യാഭ്യാസവിദഗ്ദ്ധയുമായ ഹൃദയകുമാരി സഹോദരിയാണ്.

കൃതികൾ

   മുത്തുച്ചിപ്പി , പാതിരാപ്പൂക്കൾ  (കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കൃതി),     പാവം മാനവഹൃദയം ,    ഇരുൾ ചിറകുകൾ ,    രാത്രിമഴ  (കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, സാഹിത്യ പ്രവർത്തക അവാർഡ്),     അമ്പലമണി  (ആശാൻ പ്രൈസ്, വയലാർ അവാർഡ്, ഓടക്കുഴൽ പുരസ്കാരം) .    കുറിഞ്ഞിപ്പൂക്കൾ  (ആശാൻ സ്മാരക സമിതി (മദ്രാസ്) അവാർഡ്).     തുലാവർഷപ്പച്ച  (വിശ്വദീപം അവാർഡ്),     രാധയെവിടെ (അബുദാബി മലയാളി സമാജം അവാർഡ്),    കൃഷ്ണകവിതകൾ (ജന്മാഷ്ടമി പുരസ്കാരം, എഴുകോൺ ശിവശങ്കരൻ സാഹിത്യ അവാർഡ്),    ദേവദാസി,    വാഴത്തേൻ,    മലമുകളിലിരിക്കെ 

മറ്റു പുരസ്കാരങ്ങൾ

സാഹിത്യത്തിലെ സമഗ്ര സംഭാവനകൾക്ക് നൽകുന്ന എഴുത്തച്ഛൻ പുരസ്കാരത്തിന് 2009-ൽ അർഹയായിട്ടുണ്ട്,     പാതിരപ്പൂക്കൾ     കേരള സാഹിത്യ അക്കാദമി പുരസ്കാരം(1968 ),     രാത്രിമഴ   കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം(1980 ),    അമ്പലമണി     ഓടക്കുഴൽ പുരസ്കാരം(1982 )
അമ്പലമണി     വയലാർ അവാർഡ്(1984 ) , ലളിതാംബിക അന്തർജ്ജനം അവാർഡ്(2001 ), 
വള്ളത്തോൾ അവാർഡ് (2003     ),        കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്(2004 )
ബാലാമണിയമ്മ അവാർഡ്(2004     ),         പത്മശ്രീ പുരസ്കാരം(2006 ),         പ്രകൃതിസംരക്ഷണ യത്നങ്ങൾക്കുള്ള ഇന്ത്യാഗവണ്മെന്റിന്റെ ആദ്യത്തെ ഇന്ദിരാ പ്രിയദർശിനി വൃക്ഷമിത്ര അവാർഡ്
സാമൂഹിക സേവനത്തിനുള്ള ജെംസെർവ് അവാർഡ്,      മണലെഴുത്ത്     സരസ്വതി സമ്മാൻ(2013)

അവലംബം : വിക്കിപീഡിയ

Sunday, February 15, 2009

ഇടശ്ശേരിയുടെ 'കറുത്തചെട്ടിച്ചികള്‍


(കവിത കേള്‍ക്കാം) 
എത്തീ കിഴക്കന്‍മല കടന്നിന്നലെ
യിത്തീരഭൂവില്‍ക്കറുത്തചെട്ടിച്ചികള്‍ .
നന്ദി പറയുന്നു നിങ്ങള്‍ക്കു നീലച്ച

സുന്ദരിമാരേ, വിധേയമിക്കേരളം.
കാണാ,മറിയുമേ കണ്ടാല്‍ ‍; മറക്കാത്ത
താണക്കറുത്ത മുഖങ്ങളൊരിക്കലും


(കവിത വായിയ്ക്കാം)

........
...

Thursday, February 5, 2009

ചങ്ങമ്പുഴ കൃഷ്ണപിള്ള -സ്പന്ദിക്കുന്ന അസ്ഥിമാടം







ഒക്റ്റോബര്‍ 10 നു ജനനം. ഇടപ്പള്ളി മലയാളം പ്രൈമറി സ്കൂള്‍, ശ്രീകൃഷ്ണവിലാസം ഇംഗ്ലീഷ്‌ മിഡില്‍ സ്കൂള്‍, ആലുവാ സെന്റ് മേരീസ്‌ സ്കൂള്‍, എറണാകുളം സര്‍ക്കാര്‍ ഹൈസ്കൂള്‍, സെന്റ്‌ ആല്‍ബര്‍ട്ട്സ് സ്കൂള്‍ എന്നിവിടങ്ങളില്‍ സ്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ്‌ എറണാകുളത്തും തിരുവനന്തപുരത്തുമുള്ള കോളേജുകളില്‍ പഠനം. മലയാള സാഹിത്യത്തില്‍ എം. എ ബിരുദം. പഠിക്കുന്നകാലത്തുതന്നെ ചങ്ങമ്പുഴ ഒരനുഗ്രഹീത കവിയായിത്തീര്‍ന്നിരുന്നു. അദ്ദേഹത്തിന്റെ പല പ്രസിദ്ധ കൃതികളും അന്നു പുറത്തുവരുകയുണ്ടായി. മംഗളോദയം മാസികയുടെ പത്രാധിപസമിതിയംഗമായും അദ്ദേഹം സേവനമനുഷ്ഠിച്ചു.
വിദ്യാഭ്യാസകാലഘട്ടം അവസാനിക്കും മുമ്പുതന്നെ അദ്ദേഹം ശ്രീദേവിഅമ്മയെ വിവാഹം ചെയ്‌തു.
ആദ്യ കവിതാസമാഹാരം ബാഷ്പാഞ്ജലി. കവിതയോടൊപ്പം തന്നെ നോവല്‍, ചെറുകഥ, നാടകം, സാഹിത്യ ചിന്ത, നിരൂപണം എന്നിങ്ങനെ അദ്ദേഹം കൈവെയ്ക്കാത്ത സാഹിത്യ മേഖലകളില്ല. പ്രധാന കൃതികള്‍ ബാഷ്പാഞ്ജലി, ,ഉദ്യാനലക്ഷ്മി,കല്ലോലമാല,തിലോത്തമ,ദേവഗീത,പാടുന്നപിശാച്‌,മണിവീണ, യവനിക, മദിരോത്സവം,സ്പന്ദിക്കുന്ന അസ്ഥിമാടം,, ഹേമന്തചന്ദ്രിക രക്തപുഷ്പങ്ങള്‍- തുടങ്ങിയ കവിതാസമാഹാരങ്ങള്‍ രമണന്‍,കളിത്തോഴി(നോവല്‍)


Thursday, January 15, 2009

ജി. ശങ്കരക്കുറുപ്പ്‌-ശിവതാണ്ഡവം-ആലാപനം




'മസ്തകവുമാട്ടിവരും  ആസുരാഹങ്കാരത്തിനെ
ധ്വസ്തദർപ്പമാക്കിവീഴിച്ചതിൻ  മുകളിൽ 
നടനമാടുക  വിഭോ,   സച്ചിന്മയ!  മൃത്യുഞ്ജയ !
തുടങ്ങുക  സംഹാരത്തിൽത്തന്നെ നീ സർഗ്ഗം '


ജി. ശങ്കരക്കുറുപ്പ്(1901- 1978)
എറണാകുളം ജില്ലയിലെ കാലടിയില്‍ ജനനം. അച്ഛമമ്മമാര്‍ നെല്ലിക്കാപ്പുള്ളി ശങ്കരവാര്യരും വടക്കിനിവീട്ടില്‍ ലക്ഷ്മിക്കുട്ടിയമ്മയും. പെരുമ്പാവൂരിലും മൂവാറ്റുപുഴയിലും സ്കൂള്‍ വിദ്യാഭ്യാസം. പണ്ഡിത, മലയാള വിദ്വാന്‍ പരീക്ഷകള്‍ ജയിച്ചു. എറണാകുളം മഹാരാജാസ്‌ കോളേജിലും ത്രിശ്ശൂര്‍ ട്രെയിനിംഗ്‌ ഇന്‍സ്റ്റിറ്റ്യൂട്ടിലും അദ്ധ്യാപകനായി ജോലിനോക്കി. രാജ്യസഭാംഗമായിരുന്നു. കേരള സാഹിത്യ അക്കാദമി, സമസ്തകേരള സാഹിത്യ പരിഷത്ത്‌ എന്നിവയുടെ പ്രസിഡണ്റ്റ്‌ ആയിരുന്നു

പുരസ്കാരങ്ങള്‍
ജ്ഞാനപീഠം( 1966)
സോവിയറ്റ്‌ ലാന്‍ഡ്‌ അവാര്‍ഡ്‌(1967)
ഓടക്കുഴല്‍ പുരസ്കാരം അദ്ദേഹം ഏര്‍പ്പെടൂത്തിയതാണ്‌.

പ്രധാന കൃതികള്‍:
സാഹിത്യകൌതുകം(നാലുഭാഗം)
ഓടക്കുഴല്‍, സൂര്യകാന്തി, പൂജാപുഷ്പം, പാഥേയം,
സന്ധ്യ, മുത്തും ചിപ്പിയും, ഓലപ്പീപ്പി, മേഘച്ഛായ(വിവര്‍ത്തനം)


ജി പറയുന്നു.......
1962 സെപ്റ്റംബറിലാണ്‌ കവിത രചിച്ചത്‌. ഉപനിഷത്തിലെ പുരാണമിഥുനം ആണ്‌ മാറ്ററും സ്പിരിറ്റും.

'പരസ്പര തപസ്സമ്പദ്‌
ഫലായിത പരസ്പരൌ
പ്രപഞ്ചമാതാ പിതരൌ
പ്രാഞ്ചൌജായാപതിസ്തുമ:


പ്രകൃതിയും പുരുഷനുമാണ്‌ ജഗല്‍പ്പിതാക്കള്‍. ശാസ്ത്രസംസ്കാരത്തിന്റേയും പൌരാണികസങ്കല്‍പത്തിന്റേയും 'ഫ്യൂഷന്‍" ആയ കവിത പ്രകൃതിയുടെ ദര്‍പ്പണത്തില്‍ മുഖം നോക്കുകയാണ്‌. '

( അവലംബം- 'ജി' യുടെ തിരഞ്ഞെടുത്ത കവിതകള്‍)

വാഗാര്‍ത്ഥാവിവസമ്പൃക്തൌ
വാഗര്‍ത്ഥപ്രതിപത്തയേ
ജഗത:പിതരൌ വന്ദേ
പാര്‍വതീപരമേശ്വരൌ


(കാളിദാസന്റെ രഘുവംശം ആദ്യസര്‍ഗ്ഗത്തിലെ ആദ്യ ശ്ളോകമാണിത്‌. 'വാക്കും അര്‍ത്ഥവും പരസ്പരം എത്രകണ്ടു യോജിപ്പുണ്ടൊ അത്രയും ചേര്‍ന്നിരിക്കുന്ന ജഗല്‍പ്പിതാക്കളായ ഉമാമഹേശ്വരന്‍മാരെ വാഗര്‍ത്ഥങ്ങളോട്‌ പ്രതിപത്തി ഉണ്ടാവാനായി(ഞാന്‍) വന്ദിക്കുന്നു' എന്നു അര്‍ത്ഥം ഇതിന്റെ മലയാളം വിവര്‍ത്തനശ്ളോകം 'ജി' യുടെ അമ്മാവനായ നായത്തോട്‌ ഗോവിന്ദക്കുറുപ്പ്‌ കൊടൂത്തിരിക്കുന്നത്‌ ഇങ്ങനെയാണ്‌.

വാക്കുമര്‍ത്ഥവുമെന്നോണം
ചേര്‍ന്ന ലോകപിതാക്കളെ
വാഗര്‍ത്ഥബോധംവരുവാന്‍
വന്ദിപ്പൂ ഗിരിജേശരെ


സമാനമായ അര്‍ത്ഥംതന്നെയാണ്‌ ആദ്യത്തേ ഉപനിഷദ്ശ്ളോകത്തിനും.
തപസ്സമ്പത്തിന്റെയും അതിന്റെ ഫലത്തിന്റെയും പാരസ്പര്യത്തെയാണ്‌ പുരാണമിഥുനങ്ങളായ
ഉമാമഹേശ്വരരുടെ പാരസ്പര്യവുമായി ഇവിടെ താരതമ്യപ്പെടുത്തിയിരിക്കുന്നത്‌ )