അ വ ന വ നാ ത്മ സു ഖ ത്തി നാ ച രി ക്കു ന്ന വ...





Thursday, April 2, 2020

മലയാള കവിതയുടെ ചരിത്രവഴികൾ

പാഠപുസ്തകങ്ങളിലെ കവിതകൾ

കാവ്യശ്രീ'- പാഠപുസ്തകത്തിലെ കവിതകളുടെ ആലാപനം

  • . .കൂട്ടുകാരെ, കവിതയിലേയ്ക്ക് വഴി തുറക്കുന്ന ഒരു ചെറുവാതിലാണ്‌ ഇതും. നിങ്ങളുടെ മലയാളം പാഠപുസ്തകത്തിലെ കവിതകളാണ്‌ കാവ്യശ്രീയില്‍ ആലപിയ്ക്കുന്നത്   .പ്രയോജനപ്പെടുത്തുമല്ലോ (തുടര്‍ന്നു വായിക്കുക)
  •  കാവ്യശ്രീ'- പാഠപുസ്തകത്തിലെ കവിതകളുടെ ആലാപനം - ക്ലാസ്‌- III (പുതിയ സിലബസ് 2014)
  • കാവ്യശ്രീ'- പാഠപുസ്തകത്തിലെ കവിതകളുടെ ആലാപനം - ക്ലാസ്‌- IV
  • കാവ്യശ്രീ'- പാഠപുസ്തകത്തിലെ കവിതകളുടെ ആലാപനം - ക്ലാസ്‌- IV(2019)
  • കാവ്യശ്രീ- പാഠപുസ്തകത്തിലെ കവിതകളുടെ ആലാപനം - ക്ലാസ്‌-V(Old syllabus)
  • കാവ്യശ്രീ'- പാഠപുസ്തകത്തിലെ കവിതകളുടെ ആലാപനം - ക്ലാസ്‌- V (പുതിയ സിലബസ് 2014)
  • കാവ്യശ്രീ'- പാഠപുസ്തകത്തിലെ കവിതകളുടെ ആലാപനം - ക്ലാസ്‌- VI(old)
  • കാവ്യശ്രീ'- പാഠപുസ്തകത്തിലെ കവിതകളുടെ ആലാപനം - ക്ലാസ്‌- VI (പുതിയ സിലബസ് 2015)
  • കാവ്യശ്രീ'- പാഠപുസ്തകത്തിലെ കവിതകളുടെ ആലാപനം - ക്ലാസ്‌- VII(Old syllabus)
  • കാവ്യശ്രീ'- പാഠപുസ്തകത്തിലെ കവിതകളുടെ ആലാപനം - ക്ലാസ്‌- VII (പുതിയ സിലബസ് 2014)
  • കാവ്യശ്രീ'- പാഠപുസ്തകത്തിലെ കവിതകളുടെ ആലാപനം - ക്ലാസ്‌- VIII(old)
  •  കാവ്യശ്രീ'- പാഠപുസ്തകത്തിലെ കവിതകളുടെ ആലാപനം - ക്ലാസ്‌- VIII(പുതിയ സിലബസ് 2015)
  • കാവ്യശ്രീ'- പാഠപുസ്തകത്തിലെ കവിതകളുടെ ആലാപനം - ക്ലാസ്‌- IX (old)
  • കാവ്യശ്രീ'- പാഠപുസ്തകത്തിലെ കവിതകളുടെ ആലാപനം - ക്ലാസ്‌- IX(2019)
  • കാവ്യശ്രീ'- പാഠപുസ്തകത്തിലെ കവിതകളുടെ ആലാപനം - ക്ലാസ്‌- X(old)
  • കാവ്യശ്രീ'- പാഠപുസ്തകത്തിലെ കവിതകളുടെ ആലാപനം - ക്ലാസ്‌- X (പുതിയ സിലബസ്സ് - 2011-12)
  • കാവ്യശ്രീ'- പാഠപുസ്തകത്തിലെ കവിതകളുടെ ആലാപനം - ക്ലാസ്‌- X-(2019)
  • കാവ്യശ്രീ- പാഠപുസ്തകത്തിലെ കവിതകളുടെ ആലാപനം - ക്ലാസ്‌- XI
  • കാവ്യശ്രീ- പാഠപുസ്തകത്തിലെ കവിതകളുടെ ആലാപനം - ക്ലാസ്‌- XI (new2019 )
  • കാവ്യശ്രീ'- പാഠപുസ്തകത്തിലെ കവിതകളുടെ ആലാപനം - ക്ലാസ്‌- XII
  • ആഫ്രിക്ക| എൻ വി കൃഷ്ണവാര്യർ





    എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ മാധവൻ മാഷ് ചൊല്ലിക്കേട്ട ‘ആഫ്രിക്ക’ എന്ന കവിതയുടെ നേരം ഇപ്പോഴും ഓർമയിൽ. ഒരു ഉച്ചനേരമായിരുന്നു, അത്. ഇന്നത്തെപ്പോലെ കാഴ്ചയിലും മോടിയിലും വർണശബളമല്ലായിരുന്നു, അന്നത്തെ ക്ലാസ്സുകൾ. അരയോ, മുക്കാലോ നിറഞ്ഞ വയറുകളും കണ്ണുകളെ മയക്കാൻ ശക്തിയുള്ള ഉച്ചയുടെ ആലസ്യവും. അതിനുമുകളിലേക്കാണ് മാധവൻ മാഷുടെ ഘനമുള്ള ശബ്ദം വീണത്.     

    ‘‘നിൽക്കുന്നു, ഞാനീക്കടൽ വക്കിൽ-   
    സന്ധ്യാ ശോണിമ മാച്ചു നഭസ്സിൽ-   
     തിക്കിക്കേറിയുരുണ്ടുയരുന്നൂ 
    കർക്കടകക്കരി മേഘ കലാപം’’

    ഒരു കടൽത്തീരം മുമ്പിൽ വിരിയുകയാണ്. ഞങ്ങൾ ഞങ്ങളുടെ കൊച്ചുലോകങ്ങളിൽനിന്നുയർന്നു. മേഘമാലകളിൽ ഞങ്ങൾ വേറൊരു നാടിനെ വായിക്കാൻ തുടങ്ങി.  പുള്ളിപ്പുലികൾ തുള്ളുന്ന കാടുകൾ, മഞ്ഞക്കരി നിറമുള്ള മുതലത്തലകൾ, ഹിപ്പോപ്പൊട്ടാമസുകൾ, കാട്ടുപോത്തുകൾ, ജിറാഫുകൾ... വരാനിരിക്കുന്ന ഡിസ്കവറി, അനിമൽ പ്ലാനറ്റ്, നാഷണൽ ജ്യോഗ്രഫിക് ചാനലുകളെപ്പറ്റി യാതൊരു  സൂചനകളുമില്ലാത്ത 1980-കളുടെ ജിജ്ഞാസയിൽ ഞങ്ങളുണർന്നു. എൻ.വി. കൃഷ്ണവാര്യരെ മാധവൻമാഷുടെ വേഷത്തിൽആദ്യമായി കണ്ടെത്തുകയായിരുന്നു ഞങ്ങൾ. സഹാറയും റൂവൻ സോറിയും ആ കവിതയിൽ ഉണ്ട്. എൻക്രൂമയും നഗീബും പോലുള്ള ആഫ്രിക്കൻ നേതാക്കളും. വീരനായകരായ മസായി, തൂസി ഗോത്രക്കാരെയും കാണിച്ചുതന്നു ആ കവിത. ആഫ്രിക്ക കടന്നുപോയ ദുരിതങ്ങളെ, രോഗകാലങ്ങളെ, വർണവിവേചനത്തെ, ഉയിർത്തെഴുന്നേൽപ്പുകളെ  വിശദമായി വായിച്ചെടുത്ത കവിതആഫ്രിക്കയിലൂടെ നടത്തിയ ഒരു യാത്രാവിവരണത്തിന്റെ പ്രതീതി ആ കവിത തന്നു. അല്ലെങ്കിൽ യാത്രാവിവരണങ്ങളുടെ അടിസ്ഥാന ഘടകങ്ങൾ പലതും ആ കവിതയുടെയും അടിസ്ഥാനങ്ങൾ ആയിരുന്നു. സൂക്ഷ്മമായ അംശങ്ങളെപ്പോലും വിശദീകരിച്ച് നമ്മുടെ കാഴ്ചയാക്കിമാറ്റുന്ന വിവരണസ്വഭാവം യാത്രാവിവരണങ്ങളിലെന്നപോലെ ആ കവിതയിലും ചേർന്നുനിന്നു. യാത്രാവിവരണത്തിന്റെ അടിസ്ഥാന അസംസ്കൃതവിഭവങ്ങളായ ഭൂപ്രകൃതി, ചരിത്രം, സമകാലികാവസ്ഥ എന്നിവ ഈ കവിതയുടെയും അസംസ്കൃതവിഭവങ്ങളായിരുന്നു.
    ‘‘കരിയും ചെമ്പുമിരുമ്പും പൊന്നും
    വൈരം പ്ലാറ്റിന മീയ യുറേനിയ - 
    മരി ഗോതമ്പം കൊക്കോ സൈസലും
    അഖില വസുന്ധരയാണാഫ്രിക്ക’’
    എന്ന വരികളിൽ വസ്തുതാപരമായ ഒരു തെറ്റുപോലും കണ്ടെത്താനാവില്ല.  കവിതയിലെ രസനീയത ഏതെങ്കിലും നിലയ്ക്ക് വർധിക്കുമെന്നുറപ്പായാൽ പോലും പ്ലാറ്റിനത്തെ റേഡിയമാക്കാനോ ഇരുമ്പിനെ അലൂമിനിയമാക്കാനോ എൻ.വി. തുനിയില്ല. പിന്നെ എന്താണ് ഒരു വസ്തുതാവിവരണത്തിനപ്പുറം ‘ആഫ്രിക്കയെ’ കവിതയാക്കുന്നത്... ?  ഒരുപക്ഷേ, എൻ.വി. ഇന്നും ഏറ്റവും കൂടുതൽ ജീവിച്ചിരിക്കുന്ന ഈ കവിതയിലെ ഉദ്ധരണി അത് വ്യക്തമാക്കിത്തരും. 
    ‘‘എങ്ങു മനുഷ്യനു ചങ്ങല കൈകളി-
    ലങ്ങെൻ കൈയുകൾ നൊന്തിടുകയാ-
    ണെങ്ങോ മർദനമവിടെ പ്രഹരം
    വീഴുവതെന്റെ പുറത്താകുന്നു.   
    എങ്ങെഴുന്നേല്പാൻ പിടയും മാനുഷ-   
    നവിടെ ജീവിച്ചീടുന്നു ഞാൻ;   
    ഇന്നാഫ്രിക്കയിതെൻ നാടവളുടെ   
    ദുഃഖത്താലേ ഞാൻ കരയുന്നു.     
    .........................................................
    ..................................   
    .......................................................... 
    ഉയരാനക്രമ നീതിക്കെതിരായ്

    പ്പൊരുതാ, നൊരുവനുയിർക്കുമ്പോൾ ഞാ- 
    നപരാജിതനാ, ണെന്നുടെ ജന്മം   

    സാർ ഥകമാ, ണവനാകുന്നു ഞാൻ’’ 

    പദ്യത്തിൽ ഒരു യാത്രാവിവരണം എന്ന നിലയിൽ നിന്ന്, ‘ആഫ്രിക്ക’ കവിതയുടെ വിശ്വരൂപം പ്രാപിക്കുന്നത് ഇങ്ങനെയാണ്. വസ്തുതകളെ ജ്ഞാനമായും ജ്ഞാനത്തെ ദർശനമായും കവിത പരിണമിപ്പിക്കുന്നത് എങ്ങനെയെന്ന് ‘ആഫ്രിക്ക’ വ്യക്തമാക്കിത്തരുന്നു....... (പി എൻ ഗോപീകൃഷ്ണൻ ,വീണ്ടും വീണ്ടും എൻ വി   ))https://www.mathrubhumi.com/features/literature/nvkrishnawarrier-birthcentenary-malayalam-news-1.1058187)

    https://www.youtube.com/watch?v=NW59bqcYDkA


    Friday, March 27, 2020

    Friday, March 20, 2020

    പുതിയ കൊല്ലനും പുതിയൊരാലയും-പുതുശ്ശേരി രാമചന്ദ്രൻ



    'കോട്ടയം സാഹിത്യ പരിഷത്തിൽ 'പുതിയ കൊല്ലനും പുതിയൊരാലയും' എന്ന കവിത വായിച്ച് സഹൃദയ ലോകത്തിൻറെ അഭിനന്ദനം നേടിയ രാമചന്ദ്രൻ വിപ്ലവ കവിതയുടെ പുതുച്ചേരിയിൽ മുന്നണി നേതാവായി വളരുമെന്ന പ്രതീതി ഉളവാക്കി . പഴയ അലങ്കാര കല്പനകളെ അപഗ്രഥിക്കുന്ന ശൈലിയിൽ വ്യാഖ്യാനിച്ചാൽ നിരക്കാത്ത സാമ്യകൽപ്പനകൾ ഉണ്ടെങ്കിലും ആ കവിത ആവിഷ്കരിച്ച സമഗ്രഅനുഭൂതി ഊഷ്മളവും ഊർജ്ജസ്വലമായ വിപ്ലവാവേശമായിരുന്നു 'ഇന്നലെ'യുടെ തടവറയിൽ കിടക്കുന്ന ജനചേതനയും ഭാവനയുമാണ് കൂട്ടിലിട്ട കിളിയായി അധ്യവസായം ചെയ്യപ്പെട്ടിരിക്കുന്നത്. പഴയ സങ്കൽപങ്ങൾ ,സ്വപ്നങ്ങൾ, ആദർശങ്ങൾ - എല്ലാം ആത്മാവിനെ ഞെരുക്കുന്ന കൂടുകൾ തന്നെ. ആ കാഞ്ചനക്കൂടഴികൾ കരണ്ടു മുറിച്ചു പുറത്തു കടന്നാലേ മോചനമുള്ളൂ, ഇത്രത്തോളമേ കിളിയോട് സാദൃശ്യപ്പെടുത്തേണ്ടൂ വടി വെട്ടുകയും വല കെട്ടുകയും ചെയ്യുന്ന വനവേടന്മാർ , കണ്ണിൽ തീപ്പന്തം ഉള്ള കഴുകുകൾ ,പോട്ടിൽ പത്തി നിവർത്തിയ പാമ്പുകൾ മുതലായവ വിപ്ലവാത്മകമായ അന്തിമുക്തിയിയെ തടയുന്ന ശക്തികൾക്കു പ്രതീകങ്ങൾ . എല്ലാ പ്രതിബന്ധങ്ങളേയും തോൽപ്പിച്ച് മുന്നേറുന്ന പുതിയ ജീവിതത്ത അധ്വാനിക്കുന്ന ബഹുസഹസ്രത്തിന് ആവേശം പകരുന്ന ചൈതന്യമായിത്തീരുമെന്നും തീരണമെന്നുമാണ് കവിതയുടെ ധ്വനി. കറലാകുന്ന കാർപ്പാസത്തെ (പരുത്തി) താമരനൂലാക്കി മാറ്റുന്നതുകൊണ്ട് പുതിയ ലോകത്തെമുന്നോട്ട് വലിക്കാനാവി ല്ലെങ്കിൽ അതിനെ ഇരുമ്പുകമ്പികളാക്കി വാർത്തെടുക്കണം. പഴയ ജ്വലത്തായ പൈതൃകത്തെ നിർമാർജനം ചെയ്തുകൂടാ. എന്നാൽ 'സമസ്താ: സുഖിനോ ഭവന്തു' എന്ന ശുഭാശംസയുടെ തണുത്ത സ്വപ്നങ്ങൾ പോരാ ,പുതിയ കർമോത്സാഹത്തിന്റെ ശക്തികൾ വേണം എന്നാണ് സൂചന. 'അതാണ് പുതിയ കൊല്ലനും പുതിയൊരല യും എന്ന വിഭാവനത്തിന്റെ വ്യംഗ്യം . ' (ഡോ : എം ലീലാവതി -മലയാളകവിതാ സാഹിത്യ ചരിത്രം(തുടുവെള്ളാമ്പൽപ്പൊയ്കയും ജീവിതക്കടലും, പുതുശ്ശേരി രാമചന്ദ്രൻ,) കേരളസാഹിത്യഅക്കാദമി) 

    പുതുശ്ശേരി രാമചന്ദ്രൻ (23/ 09/ 1928-14 03/ 2020 )
    കവി ,ഭാഷാഗവേഷകൻ, അദ്ധ്യാപകൻ . മലയാളത്തിലെ വിപ്ലവ സാഹിത്യത്തിന്റെ മുന്നണിപ്പോരാളികളിലൊരാളായ ഇദ്ദേഹം സ്വാതന്ത്ര്യ സമരകാലം മുതൽ രചനകളിലൂടെ അതിനു ദിശാബോധം നൽകി. മാവേലിക്കര താലൂക്കിൽ വള്ളികുന്നം പകുതിയിൽ 1928 സെപ്റ്റംബർ 23-ന് (1104 കന്നി 8) ജനനം. അച്ഛൻ പോക്കാട്ടു ദാമോദരൻ പിള്ള. അമ്മ പുതുശ്ശേരിൽ ജാനകി അമ്മ. വള്ളികുന്നം എസ്.എൻ.ഡി.പി. സംസ്കൃത ഹൈസ്കൂൾ , ഇംഗ്ലീഷ് ഹൈസ്കൂൾ ,കൊല്ലം എസ്.എൻ. കോളേജ് , യുനിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങണലിൽ പഠനം., തിരുവിതാംകൂർ യൂണിവേഴ്സിറ്റിയിൽ നിന്നും ഒന്നാം റാങ്കോടെ മലയാളം എം.എ. 'കണ്ണശ്ശരാമായണഭാഷ' യിൽ ഗവേഷണം. 1942 ആഗസ്റ്റ് 9നു ക്വിറ്റിന്ത്യ സമരത്തിലൂടെ രാഷ്ട്രീയപ്രവേശം. തിരുവിതാംകൂർ വിദ്യാർത്ഥി കോൺഗ്രസ് ആക്ഷൻ കമ്മിറ്റി അംഗം. മാവേലിക്കര താലൂക്ക് പ്രസിഡണ്ട്(1946-48). സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതിനു 1947 ജൂൺ 1 മുതൽ സെപ്റ്റംബർ വരെ സ്കൂളിൽ നിന്നു പുറത്താക്കി. അതേ സ്ക്കൂളിൽ 1947 ആഗസ്റ്റ് പതിനഞ്ചിന് പതാക ഉയർത്തി.1948ൽ സെപ്റ്റംബറിൽ വിദ്യാർത്ഥി കോൺഗ്രസ്സിൽ നിന്നും രാജി.വിദ്യാർത്ഥി ഫെഡറേഷനിലും കമ്മ്യൂണിസ്റ്റു പാർട്ടിയിലും അംഗം. 1950 ഡിസംബറിൽ എസ്.എൻ .കോളേജിലെ സമരത്തിൽ മുൻപന്തിയിൽ, അറസ്റ്റ് , ജയിൽ മർദ്ദനം, തടവു ശിക്ഷ. 1953-54-ൽ ശൂരനാട്ടു സംഭവത്തിനു ശേഷം നിരോധിക്കപ്പെട്ട കമ്മൂണിസ്റ്റു പാർടിയുടെ വള്ളികുന്നം-ശൂരനാട് സെക്രട്ടറി. യൂനിവേഴ്സിറ്റി കോളേജിൽ വിദ്യാർത്ഥി ഫെഡറേഷനിൽ നേതൃത്വം വർക്കല എസ്.എൻ ‍.കോളേജിൽ പ്രൊഫസർ, ഇന്ത്യൻ ഭാഷാവിഭാഗം മേധാവി . കേരള സർവ്വകലാശാല മലയാളവിഭാഗത്തിൽ റീഡർ. ഇന്റർനാഷനൽ സെന്റർ ഫോർ കേരള സ്റ്റഡീസ് ഡയറക്റ്റർ. ഒന്നാം ലോകമലയാള സമ്മേളനത്തിന്റെ പ്രധാന ശില്പിയും സംഘാടകനും ആയിരുന്നു അദ്ദേഹം . . 
    കൃതികൾ 
    കവിത :-
    ഗ്രാമീണ ഗായകൻ ,ആവുന്നത്ര ഉച്ചത്തിൽ, ശക്തിപൂജ, പുതിയ കൊല്ലനും പുതിയൊരാലയും, ഈ വീട്ടിൽ ആരുമില്ലേ, എന്റെ സ്വാതന്ത്ര്യസമര കവിതകൾ ,പുതുശ്ശേരിക്കവിതകൾ,

    വ്യാഖ്യാനങ്ങളും സംശോഷിത സംസ്ക്കരണങ്ങളും :-
    കണ്ണശ്ശരാമായണം (ബാല, യുദ്ധ, സുന്ദര, കിഷ്ക്കിന്ധാ കാണ്ഡങ്ങൾ), പ്രാചീന മലയാളം (75ലിഖിതങ്ങൾ),കേരള പാണിനീയം -1985 ,കേരള പാണിനീയ വിമർശം-1986, കേരള ചരിത്രത്തിന്റെ അടിസ്ഥാന രേഖകൾ 

    പുരസ്കാരങ്ങൾ 
     മഹാകവി മൂലൂർ അവാർഡ് (1998), മഹാകവി പി അവാർഡ് (1998), കേരള സാഹിത്യ അക്കാദമി അവാർഡ് (1999) ,മഹാകവി ഉള്ളൂർ അവാർഡ് (2000) ,കണ്ണശ്ശ സ്മാരക അവാർഡ് (2003) ,കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് (2005), അബുദാബി ശക്തി അവാർഡ് (2006) ,എൻ .വി. കൃഷ്ണവാര്യർ അവാർഡ് (2008) ,കുമാരനാശാൻ അവാർഡ് (2008) ,വള്ളത്തോൾ പുരസ്കാരം (2008), കേരളസാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം (2009) കേന്ദ്രസാഹിത്യ അക്കാദമിയുടെ 'ഭാഷാസമ്മാൻ' (2014), എഴുത്തച്ഛൻ പുരസ്കാരം (2015)] 

     2020 മാർച്ച് 14 ന് ഡോ.പുതുശ്ശേരി രാമചന്ദ്രൻ അന്തരിച്ചു. 

     അവലംബം-വിക്കിപീഡിയ ഡോ : എം ലീലാവതി -മലയാളകവിതാ സാഹിത്യ ചരിത്രം(തുടുവെള്ളാമ്പൽപ്പൊയ്കയും ജീവിതക്കടലും, പുതുശ്ശേരി രാമചന്ദ്രൻ,) കേരളസാഹിത്യഅക്കാദമി കവിതയുടെ നൂറ്റാണ്ട് വാല്യം 1 -സാഹിത്യപ്രവർത്തകസഹകരണസംഘം

    Wednesday, March 18, 2020

    ദൂരദർശൻ 'സുദിനം' 18/03/2020


    https://youtu.be/0rL8tCpBquc

    Thursday, March 12, 2020

    പതിന്നാലുവൃത്തം - കുഞ്ചൻനമ്പ്യാർ



    പതിനാലുവൃത്തം എന്ന കൃതി കുഞ്ചൻനമ്പ്യാർ ആണ്  രചിച്ചത് എന്ന് കരുതപ്പെടുന്നു. ദൂതവാക്യം പതിനാലുവൃത്തം കുഞ്ചൻനമ്പ്യാർ അമ്പലപ്പുഴയിൽ വസിക്കുന്ന കാലത്ത് രചിച്ചതാണെന്നു കരുതപ്പെടുന്നു. ഇതിലെ ഏഴാം വൃത്തത്തിലെ (അധ്യായത്തിലെ) എല്ലാ പാട്ടുകളും ദേവനാരായണ എന്ന വാക്കിൽ അവസാനിപ്പിച്ചിരിക്കുന്നത് അമ്പലപ്പുഴ രാജാവായിരുന്ന ദേവനാരായണനെ പ്രകീർത്തിക്കുന്നതിനുകൂടിയാണെന്നാണ് വിശ്വാസം

    തുള്ളൽ കൃതിയുടെ ഉപജ്ഞാതാവായ കുഞ്ചൻ നമ്പ്യാർ തുള്ളൽ കൃതികളുടെ രചനയ്ക്ക് മുൻപുതന്നെ  എല്ലാ കാവ്യശാഖയിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. നീതിശാസ്ത്രമായ പഞ്ചതന്ത്രം, മണിപ്രവാള കാവ്യമായ ശ്രീകൃഷ്ണ ചരിതം,  തുടങ്ങിയവയും  നമ്പ്യാരുടെ ശ്രദ്ധേയമായ കൃതികളാണ്. 

     മഹാ ഭാരതമാണ് പതിനാലുവൃത്തത്തിന്റെ ആശയത്തിന് നിദാനം. . ഗാനാത്മകവും താളപ്രധാനവുമായ സംസ്കൃത ദ്രാവിഡ വൃത്തങ്ങൾ തെരെഞ്ഞെടുത്തു പതിന്നാലു വൃത്തത്തിലൂടെ ഒരു കീർത്തന മാല കോർത്തിണക്കിയിരിക്കുകയാണ് കുഞ്ചൻ നമ്പ്യാർ ഇതിലൂടെ.തരംഗിണി, ഇന്ദുവദന, മല്ലിക, സമ്പുടിതം , സ്വാഗത, കളകാഞ്ചി, ഉപസർപ്പിണി, അജഗരഗമന , മല്ലിക, കല്യാണി, തോടകം, മദനാർത്ത, സ്തിമിത, ഭുജംഗപ്രയാതം എന്നീ വൃത്തങ്ങളാണ് ഇതിൽ ഉപയോഗിച്ചുകാണുന്നത്.  ദൂതിനു പുറപ്പെടുന്ന കൃഷ്ണനോട് യുദ്ധം ഒഴിവാക്കരുത് എന്ന സൂചന കൊടുക്കുന്ന പാഞ്ചാലിയുടെ അപേക്ഷയാണ് (ഏഴാം  ഖണ്ഡം .) ഇവിടെ അവതരിപ്പിക്കുന്നത്  


    അവലംബം : https://www.nallezhuth.com/2016/12/1_9.html



    വിക്കിപീഡിയ https://ml.wikipedia.org/wiki/%E0%B4%A6%E0%B5%82%E0%B4%A4%E0%B4%B5%E0%B4%BE%E0%B4%95%E0%B5%8D%E0%B4%AF%E0%B4%82

    Wednesday, February 26, 2020

    രാമകഥപ്പാട്ട് -അയ്യിപ്പിള്ള ആശാൻ


    'ആശാൻ (അയ്യിപ്പിള്ള ആശാൻ) മലയാളത്തിൽ പ്രസ്തുതകൃതി(രാമകഥ പ്പാട്ട്)  രചിക്കാഞ്ഞത് മലയാളകവിതയുടെ ഭാഗ്യമാണ് . മലയാളത്തിന്റെ ദൗർഭാഗ്യവും ". (ഉള്ളൂർ കേരളസാഹിത്യചരിത്രം ,നാടോടിപ്പാട്ടുകൾ )
    മഹാകവി ഉള്ളൂർ തെക്കൻ പാട്ടുകളുടെ നടുനായകസ്ഥാനം കല്പിക്കുന്ന കൃതിയാണ് രാമകഥപ്പാട്ട് .കോവളത്തിനടുത്തുള്ള ആവാടുതുറയിലെ അയ്യിപ്പിള്ളി ആശാനാണ് രാമകഥപ്പാട്ടിന്റെ കർത്താവ്14 മുതൽ 17 വരെ ശതകങ്ങൾക്കിടെ രാമകഥപ്പാട്ടിന്റെ കാലം എന്ന് പണ്ഡിതമതം .കവനരീതികൊണ്ട്  കണ്ണശ്ശനു പിന്നീടാണ്‌ അയ്യിപ്പിള്ളി ആശാന്റെ കാലം.  കൊല്ലം ഏഴാം നൂറ്റാണ്ടെന്ന് ഉള്ളൂർ കേരളസാഹിത്യചരിത്രത്തിൽ പറയുന്നു 
      വാല്മീകിരാമായണത്തെ  മാതൃകയാക്കുന്ന രാമകഥപ്പാട്ടിന്റെ പ്രതിപാദ്യം രാമായണകഥതന്നെയാണ്  . ചിലയിടത്തു കഥയിൽ വ്യതിയാനം വരുത്തുകയും . കമ്പരാമായണത്തിൽനിന്നുള്ള  പാതാളരാവണകഥ പോലെ ചിലഭാഗങ്ങൾ കൂട്ടിച്ചേർക്കുകയും ചെയ്തിട്ടുണ്ട്.  രാമചരിതത്തിലെന്നപോലെ യുദ്ധകാണ്ഡത്തിനാണു ഇവിടെയും  പ്രാധാന്യം . ‍രാവണവധത്തോടെയാണ്‌ കൃതി അവസാനിക്കുന്നത്. 
    ഗ്രാമീണജീവിതത്തിൽനിന്ന് രൂപപ്പെടുത്തിയ മിതവും മനോഹരമായ അലങ്കാരകല്പനകൾ രാമകഥപ്പാട്ടിന്റെ പ്രത്യേകതയാണ്‌. . 
    വിരുത്തവും പാട്ടുമായുമാണ് കൃതി സംവിധാനം ചെയ്തിരിക്കുന്നത്. ഒന്നോ അതിലധികമോ വിരുത്തവും അതിനെത്തുടർന്ന് ദീർഘമായ പാട്ടും. 279 വിരുത്തവും 3163 പാട്ടുകളുമാണുള്ളത്. ഭക്തിയല്ല , ബഹുജനങ്ങൾക്ക് രസം പകർന്ന് കൊടുക്കുകയാണ് ഈ കൃതിയുടെ ലക്ഷ്യം. വില്ലടിച്ചാൻ പാട്ട് പോലെ ചന്ദ്രവളയമെന്ന വാദ്യ ഉപകരണത്തിന്റെ പ്രയോഗത്തോടെ വിഷ്ണുക്ഷേത്രങ്ങളിൽ രാമകഥാപ്പാട്ട് പാടി വന്നിരുന്നു. എതുകയും മോനയും അന്ത്യപ്രാസവുമെല്ലാം ഇതിൽ അനായാസമായി പ്രയോഗിച്ചിരുന്നു.
    ലീലാതിലകത്തിലെ പാട്ടുലക്ഷണത്തെ ഉല്ലംഘിച്ച് സംസ്കൃതാക്ഷരങ്ങൾ സ്വീകരിച്ച് എഴുതപ്പെട്ടതാണ്‌ രാമകഥപ്പാട്ട്. എങ്കിലും സംസ്കൃതത്തിന്റെ സ്വാധീനം കണ്ണശ്ശകൃതികളെ അപേക്ഷിച്ച് ഏറെ കുറവാണ്‌ രാമകഥപ്പാട്ടിൽ.  അനുനാസികവും ഐകാരസഹിതവുമായ തമിഴ് രീതിയാണ് മിക്കവാറും എല്ലാ ഗാനങ്ങളിലും കാണുന്നത് എന്നും തെക്കൻതിരുവിതാംകൂറിലെ നാടോടിത്തമിഴിൽ നിന്നും നാമ്പെടുത്ത ഭാഷാരീതിയാണെന്നും ഡോ : കെ എം ജോർജ്ജും (സാഹിത്യചരിത്രം പ്രസ്ഥാനങ്ങളിലൂടെ , തമിഴ് പ്രഭാവമുള്ള മറ്റു കൃതികൾ).മലയാം തമിഴിലാണ് ഈ കൃതി രചിച്ചിരിക്കുന്നത് എന്ന് ഉള്ളൂരും പറയുന്നു. മലനാട്ടുതമിഴും സംസ്കൃതവും മാത്രമല്ല ചെന്തമിഴുകൂടി സങ്കലനം ചെയ്തുണ്ടാക്കിയ ഒരു ഭാഷാമിശ്രമാണ്‌ ഇതിലെന്നാണ്‌ എൻ. കൃഷ്ണപിള്ളയുടെ അഭിപ്രായം.(കൈരളിയുടെ കഥ) 

    കടപ്പാട് :
    കേരളസാഹിത്യചരിത്രം -ഉള്ളൂർ 
    സാഹിത്യചരിത്രം പ്രസ്ഥാനങ്ങളിലൂടെ  -ഡോ : കെ എം ജോർജ്ജ്  
    വിക്കിപീഡിയ 

    Monday, February 24, 2020

    ഭാരതമാല-ശങ്കരപ്പണിക്കർ



    നിരണം  ശങ്കരപ്പണിക്കരുടെ കൃതിയാണ്   ഭാരതമാല . ആദ്യം ഭാഗവതം ദശമസ്കന്ധത്തിലെ കഥയും തുടർന്ന്  മഹാഭാരതം കഥയും. 1400 ൽ  താഴെ ശീലുകളിൽ ഒതുക്കിയാണ്  ഈ കൃതി രചിച്ചിട്ടുള്ളത്.  മലയാളത്തിലെ ആദ്യത്തെ ഭാരതസംഗ്രഹമാണിത്.   വളരെ പ്രയാസമേറിയ ഈ കാവ്യയജ്ഞം ശങ്കരപ്പണിക്കർ ഭാഷയുടെ അവികസിത കാലത്ത് ഏറ്റെടുത്തു പൂർത്തിയാക്കിയെന്നത് ഏറെ പ്രാധാന്യമർഹിക്കുന്നു. എഴുത്തച്ഛന്റെ മഹാഭാരതം കിളിപ്പാട്ടിനു മാതൃകയായി വർത്തിക്കുന്നത് ഭാരതമാലയാണ് എന്ന് പ്രൊഫ. എൻ. കൃഷ്ണപിള്ള ഉദാഹരണങ്ങൾ ഉദ്ധരിച്ച്‌ സമർത്ഥിക്കുന്നുണ്ട്


    Thursday, February 20, 2020

    കണ്ണശ്ശരാമായണം- നിരണം രാമപ്പണിക്കർ



    നിരണം രാമപ്പണിക്കർ
    പതിനഞ്ചാം ശതകത്തിൽ ജീവിച്ചിരുന്ന നിരണം കവികളിൽ രാമപ്പണിക്കരുടെ രചനകളിൽ ശ്രദ്ധേയമായ ഒന്നാണ് കണ്ണശ്ശരാമായണം. പാട്ടുപ്രസ്ഥാനത്തിൽ രാമചരിതത്തിനു ശേഷമുണ്ടായ കൃതികളിൽ പ്രധാനപ്പെട്ടത് ഈ കൃതിയാണ്. നിരണം വൃത്തങ്ങൾ എന്നറിയപ്പെടുന്ന ദ്രാവിഡ വൃത്തങ്ങളാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. നിരണം തൃക്കപാലീശ്വരം മഹാദേവക്ഷേത്രനടയിലിരുന്നാണ് കണ്ണശ്ശരാമായണം മലയാളത്തിനു സമർപ്പിച്ചതെന്നു വിശ്വസിക്കപ്പെടുന്നു. പ്രാസസമ്പ്രദായ രീതിയായ അന്താദിപ്രാസം ഈ കൃതിയിൽ ഉപയോഗിച്ചിരിക്കുന്നു. കാച്ചിക്കുറുക്കിയെടുത്ത വാല്മീകീരാമായണം എന്നാണ് ഇതിനെ ഡോ. പുതുശേ്ശരി രാമചന്ദ്രന്‍ വിശേഷിപ്പിച്ചിട്ടുളളത്. കഥാഘടനയില്‍ മൂലകൃതിയില്‍നിന്ന് വലിയ മാറ്റമൊന്നുമില്ല. എന്നാല്‍, വാല്മീകീരാമായണത്തിന്റെ വിവര്‍ത്തനമെന്നു പറഞ്ഞുകൂടാ. 24000 മൂലശേ്‌ളാകങ്ങളെ 3059 പാട്ടുകളിലേക്ക് പകര്‍ന്നിരിക്കുന്നു. . മലയാളത്തിലെ ആദ്യ സമ്പൂർണമായ രാമായണമാണ് കൃതി
    രാമപ്പണിക്കരുടെ  കൃതികള്‍.
    'രാമപ്പണിക്കരുടെ കൃതികളെന്നു് ഉറപ്പിച്ചു പറയാവുന്നതു് (1) രാമായണം (2) ഭാഗവതം (3) ശിവരാത്രിമാഹാത്മ്യം (4) ഭാരതം ഇവയാണു്, ഒരമ്മാനപ്പാട്ടു ഗണപതിയുംകൂടി അദ്ദേഹത്തിന്റെ വകയായി കരുതാം. ഇവയ്ക്കുപുറമേ (5) ബ്രഹ്മാണ്ഡപുരാണം ഗദ്യം (6) ഗുരുഗീത (7) പത്മപുരാണം എന്നീ ഗ്രന്ഥങ്ങള്‍കൂടിയുണ്ടെന്നു ഗോവിന്ദപ്പിള്ള സര്‍വാധികാര്യക്കാര്‍ പറയുന്നു. പത്മപുരാണം ഇതുവരെ കണ്ടുകിട്ടീട്ടില്ല. അതു ശിവരാത്രിമാഹാത്മ്യം തന്നെയായിരിക്കാനിടയുണ്ടു് ' 
     '  ഭാഷാ ഭഗവദ്ഗീതയും ഭാരതമാലയും രാമായണാദികൃതികളും സൂക്ഷ്മ ദൃഷ്ട്യാ വായിക്കുന്ന ഒരാള്‍ക്ക് അവയെല്ലാം ഏകദേശം ഒരേ കാലത്തു വിരചിതങ്ങളായ പ്രബന്ധങ്ങളാണെന്നു കണ്ടുപിടിക്കുവാന്‍ പ്രയാസമുണ്ടാകുന്നതല്ല. ആ പാട്ടുകള്‍ക്കു് എതുക, മോന, അന്താദിപ്രാസം, വൃത്തവിശേഷം ഈ ലക്ഷണങ്ങളെല്ലാമുണ്ടു്. ദ്രമിഡസംഘാതാക്ഷരനിബദ്ധമല്ലെന്നുള്ളതു് അവയെ രാമചരിതത്തില്‍നിന്നു വ്യാവര്‍ത്തിപ്പിക്കുന്നു. മൂന്നു കവികളും തിരഞ്ഞെടുത്തിട്ടുള്ള വൃത്തങ്ങളും സമാനരൂപങ്ങളാകുന്നു. രാമചരിതത്തില്‍ കാണുന്ന പഴയ മലയാളപദങ്ങളും പ്രയോഗങ്ങളും പ്രായേണ നിരണം കൃതികളിലുമുണ്ടു്.' ( ഉള്ളൂർ ,കേരളസാഹിത്യചരിത്രം)

    Wednesday, February 19, 2020

    ഭാഷാഭഗവദ്‌ഗീത നിരണം മാധവപ്പണിക്കർ




    നിരണം മാധവപ്പണിക്കർ

    ജീവിതകാലം 1350 നും 1450 നുമിടിയ്ക്കാണെന്ന് കരുതുന്നു. ജന്മസ്ഥലം തിരുവനന്തപുരത്തെ മലയിന്‍കീഴ്. മലയിന്‍കീഴ് ക്ഷേത്ര ത്തോടുബന്ധപെ്പട്ടു ജീവിച്ചു. കണ്ണശ്ശകവികളില്‍ ഒരാളായി കരുതുന്നു. സംസ്കൃതം അതിന്റെ സര്‍വോച്ചമായ സ്ഥാനത്ത് വിരാജിച്ചുകൊണ്ടിരുന്ന പതിനാലാം നൂറ്റാണ്ടില്‍ സംസ്കൃതാനഭിജ്ഞരായ സാമാന്യജനങ്ങള്‍ക്ക്‌ ദുര്‍ഗ്രാഹ്യമായിരുന്ന ഗീതാതത്ത്വം വളരെ ലഘുവായും സരളമായും സുന്ദരമായും ഭാഷയിലേയ്ക്കു വിവര്‍ത്തനം ചെയ്ത കവിയാണ്  നിരണം മാധവപ്പണിക്കര്‍ 
    ഏകദേശം 600 വർഷങ്ങൾക്കു മുമ്പാണിത് തർജമ ചെയ്തതെന്നു വിശ്വസിക്കുന്നു. . മൂലഗ്രന്ഥമായ സംസ്‌കൃതത്തിലെ ഭഗവദ്ഗീതയുടെ പദാനുപദ വിവർത്തനമല്ല ഭാഷാ ഭഗവദ്ഗീത. . ഇതൊരു പാട്ടുകൃതിയാണ്. കണ്ണശ്ശഗീത  എന്നും  അറിയപ്പെടുന്നു.ഇന്ന് അറിയപ്പെട്ടിട്ടുള്ള ഗീതാവിവര്‍ത്തനങ്ങളില്‍ ഏറ്റവും പഴക്കം ചെന്നത് മാധവപ്പണിക്കരുടെ ഭാഷാഭഗവദ്ഗീതയാണ്., അതായത് ലോകത്തിലെ ആദ്യത്തെ ഗീതാവിവര്‍ത്തനം മലയാളത്തിലാണ് ഉണ്ടായത് എന്ന് കരുതാം. ഉപനിഷത് രഹസ്യം ഉള്‍ക്കൊളളുന്ന ഗീതയിലെ അര്‍ത്ഥഭാരമേറിയ 700 ശേ്‌ളാകങ്ങളെ 328 ശീലുകളാക്കിയാണ് മാധവപ്പണിക്കര്‍ സംക്ഷേപിച്ചിരിക്കുന്നത്. 

    വിവരങ്ങൾക്ക്  കടപ്പാട്:
    http://keralaliterature.com/
    shreyassu 
    വിക്കിപീഡിയ 
    മധ്യകാലമലയാളകവിത ( edited by Dr K Ayyppa Paniker, NBT )

    Sunday, September 22, 2019

    ആറ്റൂര്‍ രവിവര്‍മ്മ-സംക്രമണം


    മനോഹരമായ വീഡിയോ ചിത്രീകരണത്തിന് കടപ്പാടും നന്ദിയും . ശ്രീ ഷാജി മുള്ളൂക്കാരന്.

    പതിനൊന്നാം തരം മലയാളപാഠാവലി(2019)യിലെ കവിതകൾ


    1.ചെറുശ്ശേരി-പീലിക്കണ്ണുകൾ(കൃഷ്ണഗാഥ )


    2.-ഖാസി മുഹമ്മദ്‌-മുഹ്‌യദ്ദീൻ മാല

    3.ശ്രീനാരായണഗുരു-അനുകമ്പാദശകം 

    4.വൈലോപ്പിള്ളി ശ്രീധരമേനോൻ-ഊഞ്ഞാലിൽ

     5.ആറ്റൂര്‍ രവിവര്‍മ്മ-സംക്രമണം

    6.ടി പി രാജീവൻ -മത്സ്യം


    7.ബാലചന്ദ്രൻ ചുള്ളിക്കാട്-സന്ദർശനം




    Sunday, September 15, 2019

    ടി പി രാജീവൻ -മത്സ്യം (പതിനൊന്നാം തരം മലയാളപാഠാവലിയിലെ പാഠഭാഗം 2019 )

    തച്ചം പൊയിൽ രാജീവൻ(1959 -)  കവി ,നോവലിസ്റ്റ് ,നിരൂപകൻ . 1959ൽ കോഴിക്കോട് പലേരിയിൽ ജനനം, , മലയാളത്തിലും ഇംഗ്ലീഷിലും എഴുതുന്ന രാജീവൻറെ കവിതകൾ വിവിധ ഭാഷകളിലേക്ക് തർജ്ജിമ ചെയ്യപ്പെട്ടിട്ടുണ്ട്. സ്ഥിരമായി 'ദി ഹിന്ദു' വിൽ സാഹിത്യ നിരൂപണം നടത്തി വരുന്നു. മൂന്നു സമാഹാരങ്ങളാണ് മലയാളത്തിൽ ഉള്ളത്. പാലേരി മാണിക്യം -ഒരു പാതിരാ കൊലപാതകത്തിൻറെ കഥ കെടിഎൻ കോട്ടൂർ എന്നിവയാണ് നോവലുകൾ ഇംഗ്ലീഷ് സാഹിത്യത്തിൽ ഒറ്റപ്പാലം എൻ.എസ്.എസ്.കോളേജിൽ നിന്ന് എം.എ.ബിരുദം നേടി. കുറച്ചുകാലം ദൽഹിയിൽ പത്രപ്രവർത്തകനായി പ്രവർത്തിച്ചു. കാലിക്കറ്റ് സർവ്വകലാശാലയിൽ പബ്ലിക്ക് റിലേഷൻസ് ഓഫീസറായും പ്രവർത്തിച്ചു. യതി ബുക്സ് എന്ന ഇംഗ്ലീഷ് പ്രസാധക സ്ഥാപനത്തിന്റെ ഓണററി എഡിറ്റർ ആണ്. വിദ്യാർത്ഥിജീവിതകാലത്തു തന്നെ എഴുത്ത് ആരംഭിച്ചു. യുവകവികൾക്ക് നല്കുന്ന വി.ടി.കുമാരൻ പുരസ്കാരം ലഭിച്ചിട്ടുണ്ട്. കവിതകൾക്കു പുറമെ ലേഖനങ്ങളും എഴുതാറുണ്ട്. പാലേരി മാണിക്കം കൊലക്കേസ് എന്ന നോവൽ പാലേരിമാണിക്യം ഒരു 'പാതിരാക്കൊലപാതകത്തിന്റെ കഥ' എന്ന പേരിലും . "കെ.ടി.എൻ കോട്ടൂർ എഴുത്തും ജീവിതവും" എന്ന നോവൽ 'ഞാൻ' എന്ന പേരിലും ചലച്ചിത്രാവിഷ്കാരങ്ങളായി .

     കൃതികൾ 

    കവിതകൾ- വാതിൽ ,രാഷ്ട്രതന്ത്രം ,കോരിത്തരിച്ച നാൾ ,വയൽക്കരെ ഇപ്പോഴില്ലാത്ത,പ്രണയശതകം 
    യാത്രാവിവരണം- പുറപ്പെട്ടു പോകുന്ന വാക്ക്, 
    ലേഖനസമാഹാരം-അതേ ആകാശം അതേ ഭൂമി 
    നോവൽ- പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ ,കെ.ടി.എൻ. കോട്ടൂർ എഴുത്തും ജീവിതവും ,ക്രിയാശേഷം
    കവിതകൾ-ഇംഗ്ലീഷ് =ഹി ഹു വാസ് ഗോൺ ദസ് (He Who Was Gone Thus; Yeti Books,India], കണ്ണകി (Kannaki; Crux publishing,USA),തേഡ് വേൾഡ് (പോസ്റ്റ് സോഷ്യലിസ്റ്റ് പോയട്രി) 

    കവിതകൾ ഇംഗ്ലീഷ്, മാസിഡോണിയൻ, ഇറ്റാലിയൻ, പോളിഷ്, ക്രൊയേഷ്യൻ, ബൾഗേറിയൻ,ഹീബ്രു, ഹിന്ദി, തമിഴ്, കന്നട, തെലുങ്ക്, മറാഠി തുടങ്ങിയ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

     പുരസ്കാരങ്ങൾ 2008-ലെ ലെടിഗ് ഹൌസ്‌ ഫെല്ലോഷിപ്പിനു തിരഞ്ഞെടുക്കപ്പെട്ടു. കേരള സാഹിത്യ അക്കാദമി പുരസ്കാരം - കെ.ടി.എൻ കോട്ടൂർ എഴുത്തും ജീവിതവും 2014

    കവിതയെക്കുറിച്ചൊരു  ലിങ്ക് 
    അവലംബം വിക്കിപീഡിയ https://ml.wikipedia.org/wiki/%E0%B4%9F%E0%B4%BF.%E0%B4%AA%E0%B4%BF._%E0%B4%B0%E0%B4%BE%E0%B4%9C%E0%B5%80%E0%B4%B5%E0%B5%BB


    Wednesday, September 11, 2019

    പി. കുഞ്ഞിരാമൻ നായർ-ഓണസ്സദ്യ-

    കുഞ്ഞുങ്ങളുടെ ഓണക്കളിക്കളിമ്പങ്ങൾ പി യുടെ 'ഓണസ്സദ്യ' യിലോളം കടന്നു വരുന്ന മറ്റൊരു മലയാള കവിതയില്ല . ശൈശവത്തിന്റെ ഓണസങ്കല്പം അനുകരണാഭിനയത്തിലൂടെ അവതരിപ്പിക്കുന്ന ഓണസ്സദ്യയിൽ ഓണമാഘോഷിക്കാൻ വകയില്ലാതെ ഞെരുങ്ങുന്ന പാവപ്പെട്ടവരുടെ ചിത്രമുണ്ട് .  പി കുഞ്ഞിരാമൻ നായരുടെ അൻപതോളം കവിതകളിലെങ്കിലും ഓണം ഒരു സജീവസാന്നിധ്യമാണ്,ഉത്സവ കവിതകളിലൂടെ കേരളീയ പ്രകൃതിയും ജീവിതവും തമ്മിലുള്ള പാരസ്പര്യത്തിന്റെ മിഴിവുറ്റ ചിത്രങ്ങൾ പി വരച്ചിടുന്നു. ( അവലംബം കാലാതിവർത്തിയായ കവി -ഡോ : എ കെ നമ്പ്യാർ ,പി കുഞ്ഞിരാമൻ നായർ തിരഞ്ഞെടുത്ത കവിതകൾ ഡി സി ബുക്സ്)

    Tuesday, July 30, 2019

    കാവ്യം സുഗേയം

    പ്രിയ സുഹൃത്തുക്കളെ,
    ഈ അടുത്ത് "കാവ്യം സുഗേയം" എന്ന പേരിൽ യൂട്യൂബിൽ ഒരു കവിത അവതരണ പരിപാടി "മലയാളം ന്യൂസ് 24x7" എന്ന യൂട്യൂബ് ചാനലിൽ കാണാൻ ഇടയായി.
    കഴിഞ്ഞ 11 വർഷമായി ഇതേ പേരിൽ ഞങ്ങൾ നടത്തി വരുന്ന കവിതാവതരണബ്ലോഗിനോ യൂട്യൂബ് ചാനലിനോ മേല്പറഞ്ഞ ചാനലുമായോ ആ പരിപാടിയുമായോ യാതൊരുവിധത്തിലുള്ള ബന്ധവും ഇല്ല. രണ്ടും ഒരേപേരിലുള്ള കവിതാവതരണപരിപാടികൾ ആയതുകൊണ്ട് മാത്രമാണ് ഈ പോസ്റ്റ് .

    Saturday, July 27, 2019

    കാവ്യശ്രീ'- പാഠപുസ്തകത്തിലെ കവിതകളുടെ ആലാപനം - ക്ലാസ്‌- IX

    ഇടശ്ശേരി ഗോവിന്ദൻ നായർ- അതേ പ്രാർത്ഥന



    എൻ എൻ കക്കാട്- സഫലമീയാത്ര



    ചങ്ങമ്പുഴ കൃഷ്ണപിള്ള - സൗന്ദര്യലഹരി 



    ആറ്റൂർ രവിവർമ്മ -നഗരത്തിൽ ഒരു യക്ഷൻ 




    ഉള്ളൂർ  എസ് പരമേശ്വരയ്യർ -വിശ്വം ദീപമയം(നവായുഗോദയം)

    കാവ്യശ്രീ -പത്താം തരം പാഠപുസ്തകത്തിലെ കവിതകളുടെ ആലാപനം - ക്ലാസ്‌- X-(2019)


    തുഞ്ചത്തെഴുത്തച്ഛൻ ലക്ഷ്‌മണസാന്ത്വനം (അദ്ധ്യാത്മരാമായണം കിളിപ്പാട്ട് -അയോധ്യാകാണ്ഡം)



    കുമാരനാശാൻ-നളിനി (പ്രിയദർശനം)



    അമ്മത്തൊട്ടിൽ -റഫീഖ് അഹമ്മദ്


    ഓണമുറ്റത്ത്- വൈലോപ്പിള്ളി ശ്രീധരമേനോൻ



    വി മധുസൂദനൻ നായർ-അമ്മയുടെ എഴുത്തുകൾ

    Tuesday, July 23, 2019

    നാലാം തരം കേരളപാഠാവലി(2019)യിലെ കവിതകൾ

    വെണ്ണക്കണ്ണൻ(കൃഷ്ണഗാഥ )- ചെറുശ്ശേരി


    കുടയില്ലാത്തവർ- ഓ എൻ വി കുറുപ്പ്  

    എൻറെ  പനിനീർച്ചെടി -മേരി ജോൺ  കൂത്താട്ടുകുളം



    ഓമനയുടെ ഓണം -ഏറ്റുമാനൂർ സോമദാസൻ 


    ഊണിന്റെ മേളം (രുഗ്മിണീ സ്വയംവരം) കുഞ്ചൻ നമ്പ്യാർ  







    (ബാക്കി കവിതകൾ ഇവിടെ പിന്നീട് ചേർക്കുന്നതാണ് )

    Saturday, July 20, 2019

    കുമാരനാശാൻ-നളിനി (പ്രിയദർശനം- പത്താം തരം കേരളപാഠാവലി(2019 )യിലെ പാഠഭാഗം)



    എൻ  കുമാരനാശാൻ (1873-1924)

    ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ മലയാളകവിത സഞ്ചരിച്ച പരിവര്‍ത്തനത്തിന്റെ വിപ്ലവവപഥം തെളിയിച്ചെടുക്കുന്നതില്‍ കുമാരനാശാന്റെ കവിതകള്‍‌ വഹിച്ച പങ്ക് നിസ്തുലമാണ്‌. ശ്രീനാരായണഗുരുവിന്റെ ശിഷ്യത്വവും മദ്രാസ് കൊല്‍‌കത്ത, ബാംഗ്ലൂര്‍‌ എന്നിവിടങ്ങളില്‍‌ നിന്നായി ലഭിച്ച വിദ്യാഭ്യാസവും അദ്ദേഹത്തിന്റെ ഭാഷയേയും ആശയങ്ങളേയും ആവിഷ്കരണപാടവത്തേയും പുഷ്ടിപ്പെടുത്തി. പുതിയൊരു വീക്ഷണകോണിലൂടെ മലയാളത്തിന്റെ ആത്മാവിനെ കണ്ടെത്താനും അറിയാനും കവിതയിലൂടെ അദ്ദേഹം നടത്തിയ ശ്രമങ്ങള്‍‌ക്ക് പ്രചോദകമായിരുന്നത് കേരളത്തിനു വെളിയില്‍‌ അദ്ദേഹം ചിലവഴിച്ച മൂന്നരവര്‍‌ഷങ്ങളായിരുന്നു എന്നു പറയാം. ആത്മീയവും സദാചാരനിരതവും ആയ ആശയങ്ങളെ സുന്ദരമായും ഭാവതീവ്രമായും അതേസമയം ലളിതമായും ആവിഷ്കരിയ്ക്കുക എന്നതായിരുന്നു ആശാന്റെ രചനാരീതി. സ്തോത്രങ്ങളൂം കീര്‍‌ത്തനങ്ങളും രചിച്ച് കാവ്യലോകത്ത് തന്റേതായ ഒരു സ്ഥാനം ഉറപ്പിച്ച ശേഷമാണ്‌ കാല്പനികഭംഗി തുളുമ്പുന്ന തന്റെ പ്രശസ്തകൃതികള്‍‌ അദ്ദേഹം രചിക്കുന്നത്. മലയാളകാവ്യചരിത്രത്തില്‍ 'ഒരു വീണപുവ്‌‌" തുടങ്ങിയ കവിതകളുടെ സ്ഥാനം അദ്വിതീയമാണ്‌.‌ ജനനം ,തിരുവനന്തപുരം ജില്ലയിലെ കായിക്കരയിലെ തൊമ്മന്‍‌വിളാകം എന്ന കടലോരഗ്രാമം. മാതാവ്‌ കാളിയമ്മ ,പിതാവ്‌ നാരായണന്‍ . എസ്.എന്‍ ഡി.പി യോഗം സെക്രട്ടറിയായും യോഗത്തിന്റെ മുഖപത്രമായ വിവേകോദയത്തിന്റെ പത്രാധിപരായും പ്രവര്‍ത്തിച്ചു. 'പ്രതിഭ' എന്ന പേരില്‍‌ ഒരു മാസിക നടത്തിയിരുന്നു. പ്രധാന കൃതികള്‍‌: വീണ‍പൂവ്‌, നളിനി, ലീല, പ്രരോദനം, ചിന്താവിഷ്ടയായ സീത, ദുരവസ്ഥ, ചണ്ഡാലഭിക്ഷുകി 1924 ജനുവരി 26 ന്‌ പല്ലനയാറ്റില്‍‌വെച്ചുണ്ടായ റെഡിമര്‍‌ ബോട്ടപകടത്തില്‍‌ മൃതിയടഞ്ഞു 

     N. Kumaran Asan (1873-1924)

     Asan is the poet who most clearly symbolizes the poetic revolution in Malayalam inthe first quarter of 20th century. His discipleship of Narayana Guru and the Sanskrit studies at Bangalore, Madras and Calcutta influenced the development of his poetic vision. The three and a half years he spent outside Kerala provided him with a broad outlook and deep sensibility unknown to a malayalee soul. A deep moral and spiritual commitment became part of Asan's poetic personality. He started handling secular themes in poetry after a short span of composing devotional songs. These poetries proved to be an inauguration of an age, sensibility and vision. Oru veenapoovu is a landmark in the poetical history of Malayalam. With its lyrical and elegiac mood, the poetry was producing an stream of new feelings