(Can't hear the poems? please download and install adobe flash player and firefox browser )


അ വ ന വ നാ ത്മ സു ഖ ത്തി നാ ച രി ക്കു ന്ന വ...

Saturday, April 4, 2020

21 നാൾ 21 ആലാപനം ( ഒരു കൊറോണ മഹാമാരിക്കാലത്തിന്റെ ഓർമയ്ക്ക് )

1.ഉള്ളൂർ എസ് പരമേശ്വരയ്യർ രണ്ടപ്പം
2.കുമാരനാശാൻ-സങ്കീർത്തനം 
3.വള്ളത്തോൾ നാരായണമേനോൻ- ഇന്ത്യയുടെ കരച്ചിൽ
4.ജി ശങ്കരക്കുറുപ്പ്-ഓടക്കുഴൽ 
5.പി കുഞ്ഞിരാമൻ നായർ-മൺകുടത്തിന്റെ വില 
6.ബാലാമണിയമ്മ-കാളീനൃത്തം
7.ഇടശ്ശേരി ഗോവിന്ദൻ നായർ - കടത്തുതോണി 
8.വൈലോപ്പിള്ളി ശ്രീധരമേനോൻ_മുത്തച്ഛന്റെ വെണ്മഴു
9.ചങ്ങമ്പുഴ കൃഷ്‍ണപിള്ള-വൈരുദ്ധ്യം
10.എൻ വി കൃഷ്ണവാര്യർ-ആഫ്രിക്ക
11.എം ഗോവിന്ദൻ-ഈറ്റുപാമ്പിന്റെ കഥ   
12.ഒളപ്പമണ്ണ സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട് -ദുഃഖമാവുക സുഖം

(ദിവസവും പുതുക്കിക്കൊണ്ടിരിക്കുന്നു ....)

കാവ്യം സുഗേയം . ഇതുവരെ.....

ഒളപ്പമണ്ണ സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട് -ദുഃഖമാവുക സുഖം'ദുഃഖമാവുക സുഖം ഓളപ്പമണ്ണയുടെ കാവ്യ സപര്യയുടെ സംപൂർത്തിയാണ് .അനന്തമായ മനുഷ്യഭാവങ്ങളുടെ തീക്ഷ്ണവും സൂക്ഷ്‌മവുമായ ആവിഷ്കാരം ഇതിൽ കാണാം  അതിസാധാരണമായ ജീവിതചുറ്റുപാടുകളിൽ നിന്നുകൊണ്ട് നിന്നുകൊണ്ട് ജീവിതത്തിന്റെ സാകല്യദര്ശനവും തജ്ജന്യമായ ദാര്ശനികവിഷാദവുമാണ് ഇതിൽ മുഖ്യമായും കൈകാര്യം ചെയ്യുന്ന പ്രമേയം'  (ഈ പേരിലുള്ള കവിതാസമാഹാരത്തിന്റെ അവതാരികയിൽ പി എ വാസുദേവൻ എഴുതുന്നു ) )

ഈറ്റുപാമ്പിന്റെ കഥ - എം ഗോവിന്ദൻഎം ഗോവിന്ദൻ (1919-1989)

കവി, നിരൂപകൻ, സാംസ്കാരിക പ്രവർത്തകൻ  അതിലുപരി  റാഡിക്കൽ ഹ്യൂമനിസ്റ്റുമായിരുന്നു എം. ഗോവിന്ദൻ. നവസാഹിതി, ഗോപുരം, സമീക്ഷ എന്നീ ആനുകാലികങ്ങളുടെ പത്രാധിപരായിരുന്നു മലയാളത്തിലും ഇംഗ്ലീഷിലും എഴുതി.

1919 സെപ്റ്റംബർ 18 ന് മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ കുറ്റിപ്പുറം തൃക്കൃണാപുരത്ത് ജനനം . അചഛൻ കോയത്തുമനയ്ക്കൽ ചിത്രൻ നമ്പൂതിരി. അമ്മ മാഞ്ചേരത്ത് താഴത്തേതിൽ ദേവകിയമ്മ. ഭാര്യ ഡോ. പത്മാവതിയമ്മ  . 1945 വരെ സജീവരാഷ്ട്രീയ പ്രവർത്തനത്തിൽ ഏർപ്പെട്ട അദ്ദേഹം പിന്നീട് കേരളത്തിലും  ചെന്നൈയിലും ഇൻഫർമേഷൻ വകുപ്പിൽ ജോലിചെയ്തു. കൈവച്ച മേഖലകളിലെല്ലാം അധുനികതയുടെ വഴിത്തിരിവുകള്‍ ഉണ്ടാക്കിയെടുക്കാന്‍ അദ്ദേഹത്തിനായി.കലയ്ക്കും സാഹിത്യത്തിനും ചിന്തകള്‍ക്കുമെല്ലാം നവീനതയിലേക്ക് മാറാന്‍ ഗോവിന്ദന്‍റെ ഇടപെടലുകള്‍ വഴിയൊരുക്കി . ഒരര്‍ഥത്തില്‍ അദ്ദേഹത്തിന്‍റെ ചിന്തയുടെ ഉപോല്‍പ്പന്നം മാത്രമായിരുന്നു കവിതകള്‍ വര്‍ത്തമാന ജീവിതം,മിത്തുകൾ  ചരിത്രം എന്നിവയെല്ലാം സഹജമായ നര്‍മ്മശൈലിയില്‍ വിലയിരുത്തുകയും വിമര്‍ശിക്കുകയും ചെയ്തു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ എഴുത്തുകൾ  പലതിന്റെയും പൊള്ളത്തരങ്ങൾ  തുറന്നുകാട്ടാൻ കൂടിയായിരുന്നു അദ്ദേഹം  സ്വന്തം കാവ്യവഴി ഉപയോഗിച്ചതും. 
'വാക്കുകൾക്കു കടിഞ്ഞാണിട്ട കാലത് ത്ത് ഗോവിന്ദൻ ഏറ്റവും ശക്തിമത്തായി പ്രതിഷേധിക്കുകയും തന്റെ ഹ്രസ്വകവിതകളെ ചാട്ടുളിപോലെ നീട്ടിയെറിയുകയും ചെയ്യാൻ വേണ്ടുന്ന ധീരത പ്രകടിപ്പിച്ചു .പരിഹാസചിരിയുടെ മൂർച്ച ഇക്കാലത്തെ കവിതയിൽ സമൃദ്ധമാണ് .'
(  Dr M എം ലീലാവതി മലയാള കവിതസാഹിത്യ ചരിത്രം ) .അദ്ദേഹത്തിന്റെ കഥക്കവിതകളി ഒന്നായ ഈറ്റുപാ മ്പിന്റെ കഥയിൽ സർപ്പത്തിന് മനുഷ്യസ്വഭാവം ആരോപിക്കുകയും അത് ചെയ്യുമ്പോൾത്തന്നെ മനുഷ്യസ്വഭാവത്തിന്റെ അധീശഭാവത്തെയും കാപട്യത്തേയും നെറികേടുകളെയും തുറന്നുകാട്ടാനും അദ്ദേഹം ഈ കവിത ഉപയോഗിക്കുന്നു. മാവേലി നാടുവാഴും കാലം മാനുഷർ മാത്രമല്ല സര്വജീവികനങ്ങളും ആണ് ഒന്നുപോലെ സുഖത്തോടെയും സന്തോഷത്തോടെയും കഴിയേണ്ടത് എന്നാണു അദ്ദേഹം കവിത അവസാനിപ്പിക്കുന്നത്.   
1989 ജനുവരി 23 ന് ഗുരുവായൂരിൽ വച്ച് ഗോവിന്ദൻ മരണമടഞ്ഞു.
കവിതകൾ
ഒരു പൊന്നാനിക്കാരന്റെ മനോരാജ്യം,നാട്ടുവെളിച്ചം,അരങ്ങേറ്റം,മേനക,എം.ഗോവിന്ദന്റെ കവിതകൾ,നോക്കുകുത്തി,മാമാങ്കം,ജ്ഞാനസ്നാനം,ഒരു കൂടിയാട്ടത്തിന്റെ കവിത,തുടർക്കണി
നാടകം
നീ മനുഷ്യനെ കൊല്ലരുത്,ചെകുത്താനും മനുഷ്യരും,ഒസ്യത്ത്
കഥകൾ
മണിയോർഡറും മറ്റു കഥകളും,സർപ്പം,റാണിയുടെ പെട്ടി,ബഷീറിന്റെ പുന്നാര മൂഷികൻ
വിവർത്തനം
വിവേകമില്ലങ്കിൽ വിനാശം
ഉപന്യാസങ്ങൾ
പൂണൂലിട്ട ഡെമോക്രസി,ജനാധിപത്യം നമ്മുടെ നാട്ടിൽ,ഇനി ഇവിടെനിന്ന് എങ്ങോട്ട്,പുതിയ മനുഷ്യൻ പുതിയ ലോകം (ലേഖന സമാഹാരം)

.