Tuesday, December 15, 2020
Saturday, December 12, 2020
T N Krishnante violin |ടി എൻ കൃഷ്ണന്റെ വയലിൻ |P. P. Ramachandran
പി പി രാമചന്ദ്രൻ
കവി, എഡിറ്റർ, വിവർത്തകൻ. അഞ്ചു കവിതാസമാഹാരങ്ങളും കുട്ടികൾക്കുവേണ്ടി മൂന്നു കഥാപുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കവിതയ്ക്ക് 2002ലെ കേരള സാഹിത്യ അക്കാദമി അവാർഡ് (കാണെക്കാണെ). കുട്ടികൾക്കുള്ള കഥാപുസ്തകത്തിന് 2013ൽ ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുരസ്കാരം. കവിതാവതരണ കലയെക്കുറിച്ചുള്ള ഗവേഷണത്തിന് കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ സീനിയർ ഫെലോഷിപ്പ്. മലയാളകവിതയ്ക്കു മാത്രമായി ഹരിതകം ഡോട് കോം എന്ന വെബ്ജേണൽ ആരംഭിച്ചു. കുടുതലറിയാൻ: https://ppramachandran.in/about-me/
Saturday, October 31, 2020
Wednesday, October 14, 2020
Neeli|Ezhacherry Ramachandran
ഈ ബ്ലോഗിൽ ഉള്ള മറ്റു കവിതകൾ കേൾക്കാൻ ഇവിടെ ക്ലിക് ചെയ്യുക
ഏഴാച്ചേരി രാമചന്ദ്രൻ(1944 )
കവി, പത്രപ്രവർത്തകൻ. കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ രാമപുരം പഞ്ചായത്തിലെ ഏഴാച്ചേരിയിൽ ജനനം .ദേശാഭിമാനി വാരാന്തപ്പതിപ്പിന്റെ പത്രാധിപരായിരുന്നു. മൂന്നു തവണ സംസ്ഥാന സർക്കാരിന്റെ അവാർഡ് ഉൾപ്പെടെ പ്രൊഫഷണൽ നാടക ഗാനരചനയ്ക്ക് വിവിധ പുരസ്കാരങ്ങൾ നേടി. കേരള സാഹിത്യ അക്കാദമി നിർവ്വാഹക സമിതി അംഗം, ചലച്ചിത്ര അക്കാദമി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന വൈസ് പ്രസിഡന്റുമാരിലൊരാളാണ്.സാഹിത്യപ്രവർത്തക സഹകരണസംഘംപ്രസിഡന്റ് ആയി പ്രവർത്തിക്കുന്നു. മുപ്പതിലധികം ചലച്ചിത്രഗാനങ്ങൾ(ചന്ദന മണീവാതിൽ പാതി ചാരി ..) രചിച്ചു.
കൃതികൾ
ആർദ്രസമുദ്രം, ബന്ധുരാംഗീപുരം, കേദാരഗൗരി, കാവടിച്ചിന്ത്. നീലി.കയ്യൂർ. ഗന്ധമാദനം. എന്നിലൂടെ
തങ്കവും തൈമാവും(ബാലകവിതകൾ).ജാതകം കത്തിച്ച സൂര്യൻ.മഴ വരയ്ക്കുന്ന ഗുഹാചിത്രങ്ങൾ
അമ്മവീട്ടിൽപ്പക്ഷി (ബാലകവിതകൾ)/. ഒരു വെർജീനിയൻ വെയിൽകാലം
ഗദ്യം
ഉയരും ഞാൻ നാടാകെ,കാറ്റുചിക്കിയ തെളിമണലിൽ (ഓർമ്മപ്പുസ്തകം)
പുരസ്കാരങ്ങൾ
കേരള സാഹിത്യ അക്കാദമി അവാർഡ് (2008) - (എന്നിലൂടെ),സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ് (1995),ഉള്ളൂർ അവാർഡ്,അബുദാബി ശക്തി അവാർഡ്,മൂലൂർ പുരസ്കാരം,എ.പി. കളയ്ക്കാട് അവാർഡ്, എസ്.ബി.ടി. അവാർഡ്,നിമിഷകവി അഞ്ചൽ ആർ. വേലുപ്പിളള പുരസ്കാരം,എഴുമംഗലം വാമദേവൻ അവാർഡ്, പന്തളം കേരള വർമ അവാർഡ് -(ജാതകം കത്തിച്ച സൂര്യൻ).മഹാകവി പാലാ പുരസ്കാരം,വയലാർ പുരസ്കാരം - 2020
Friday, October 2, 2020
Thursday, October 1, 2020
Tuesday, September 29, 2020
Saturday, September 26, 2020
Thursday, September 24, 2020
Pandathe Messaanthi |പണ്ടത്തെ മേശ്ശാന്തി |Akkitham Achuthan Namboothiri
ഈ ബ്ലോഗിൽ ഉള്ള മറ്റു കവിതകൾ കേൾക്കാൻ ക്ലിക് ചെയ്യുക)
2013 ഡിസംബർ 8 ന് നു ചെയ്ത വീഡിയോ ആണിത്
നിധിപോലെ ആർക്കും അധികം പങ്കുവെയ്ക്കാതെ സൂക്ഷിച്ചത് .എന്റെ സ്വകാര്യ അഹങ്കാരമായി കൊണ്ടു നടന്നത്. ഇന്ന് അക്കിത്തം ജ്ഞാനപീഠസമർപ്പിതനാവുന്ന അവസരത്തിൽ അതിലും വലുതായ ഒരു പുരസ്കാരം അദ്ദേഹത്തിൽനിന്ന് അന്ന് ലഭിച്ചകാര്യം അഭിമാനത്തോടെ ഓർക്കുന്നു സ്വന്തം .കവിത ചൊല്ലിക്കേട്ട് അന്നദ്ദേഹത്തിന്റെ . കണ്ണു നിറഞ്ഞു .അവസാനം പറഞ്ഞതു കേട്ട് എനിക്കും. ഫെസ്ബൂക് കാവ്യകേളിക്കൂട്ടായ്മയുടെ 2013 കവിതാദിനത്തിനു ഒരു ആശംസാ വീഡിയോ ചെയ്യാൻ വേണ്ടി പോയതായിരുന്നു. അതിനു മുൻപ് മുൻപ് അദ്ദേഹം അതിഥിയായ മറ്റൊരു വേദിയിൽ ഈ ഈ കവിത ചൊല്ലിയിരുന്നു.. വീണ്ടും ചൊല്ലാനായി ആ കവിത തന്നെ അദ്ദേഹം അന്ന് എടുത്തുതന്നു .ജീവിതത്തിലെമറക്കാനാവാത്ത ഒരു ദിവസമായി അത് മാറുകയും ചെയ്തു.
Tuesday, September 22, 2020
Friday, September 18, 2020
Sunday, August 30, 2020
Tuesday, April 21, 2020
21 നാൾ 21 ആലാപനം ( ഒരു കൊറോണ മഹാമാരിക്കാലത്തിന്റെ ഓർമയ്ക്ക് )
1.ഉള്ളൂർ എസ് പരമേശ്വരയ്യർ രണ്ടപ്പം
2.കുമാരനാശാൻ-സങ്കീർത്തനം
3.വള്ളത്തോൾ നാരായണമേനോൻ- ഇന്ത്യയുടെ കരച്ചിൽ
4.ജി ശങ്കരക്കുറുപ്പ്-ഓടക്കുഴൽ
5.പി കുഞ്ഞിരാമൻ നായർ-മൺകുടത്തിന്റെ വില
6.ബാലാമണിയമ്മ-കാളീനൃത്തം
7.ഇടശ്ശേരി ഗോവിന്ദൻ നായർ - കടത്തുതോണി
8.വൈലോപ്പിള്ളി ശ്രീധരമേനോൻ_മുത്തച്ഛന്റെ വെണ്മഴു
9.ചങ്ങമ്പുഴ കൃഷ്ണപിള്ള-വൈരുദ്ധ്യം
10.എൻ വി കൃഷ്ണവാര്യർ-ആഫ്രിക്ക
11.എം ഗോവിന്ദൻ-ഈറ്റുപാമ്പിന്റെ കഥ
12.ഒളപ്പമണ്ണ സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട് -ദുഃഖമാവുക സുഖം
13. അക്കിത്തം അച്യുതൻ നമ്പൂതിരി -മനുഷ്യൻ പിറന്നു
14.വയലാർ രാമവർമ്മ -ആത്മാവിൽ ഒരു ചിത
15.ഓ എൻ വി കുറുപ്പ് -വരുന്ന നൂറ്റാണ്ടിലൊരുദിനം
16.സുഗതകുമാരി -ഗജേന്ദ്രമോക്ഷം
17.അയ്യപ്പപ്പണിക്കർ -കുരുക്കുത്തിമുല്ല
18.ഒ വി ഉഷ - വാഗ്ദാനം ,ഒറ്റച്ചുവട്
19. സച്ചിദാനന്ദൻ- ഒടുവിൽ ഞാൻ ഒറ്റയാവുന്നു
20. ബാലചന്ദ്രൻ ചുള്ളിക്കാട്-ഡ്രാക്കുള , മുലകുടി
21.വിജയലക്ഷ്മി മുനമ്പ്
2.കുമാരനാശാൻ-സങ്കീർത്തനം
3.വള്ളത്തോൾ നാരായണമേനോൻ- ഇന്ത്യയുടെ കരച്ചിൽ
4.ജി ശങ്കരക്കുറുപ്പ്-ഓടക്കുഴൽ
5.പി കുഞ്ഞിരാമൻ നായർ-മൺകുടത്തിന്റെ വില
6.ബാലാമണിയമ്മ-കാളീനൃത്തം
7.ഇടശ്ശേരി ഗോവിന്ദൻ നായർ - കടത്തുതോണി
8.വൈലോപ്പിള്ളി ശ്രീധരമേനോൻ_മുത്തച്ഛന്റെ വെണ്മഴു
9.ചങ്ങമ്പുഴ കൃഷ്ണപിള്ള-വൈരുദ്ധ്യം
10.എൻ വി കൃഷ്ണവാര്യർ-ആഫ്രിക്ക
11.എം ഗോവിന്ദൻ-ഈറ്റുപാമ്പിന്റെ കഥ
12.ഒളപ്പമണ്ണ സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട് -ദുഃഖമാവുക സുഖം
13. അക്കിത്തം അച്യുതൻ നമ്പൂതിരി -മനുഷ്യൻ പിറന്നു
14.വയലാർ രാമവർമ്മ -ആത്മാവിൽ ഒരു ചിത
15.ഓ എൻ വി കുറുപ്പ് -വരുന്ന നൂറ്റാണ്ടിലൊരുദിനം
16.സുഗതകുമാരി -ഗജേന്ദ്രമോക്ഷം
17.അയ്യപ്പപ്പണിക്കർ -കുരുക്കുത്തിമുല്ല
18.ഒ വി ഉഷ - വാഗ്ദാനം ,ഒറ്റച്ചുവട്
19. സച്ചിദാനന്ദൻ- ഒടുവിൽ ഞാൻ ഒറ്റയാവുന്നു
20. ബാലചന്ദ്രൻ ചുള്ളിക്കാട്-ഡ്രാക്കുള , മുലകുടി
21.വിജയലക്ഷ്മി മുനമ്പ്
Friday, April 17, 2020
Tuesday, April 14, 2020
Monday, April 13, 2020
Sunday, April 12, 2020
Thursday, April 9, 2020
ഒ വി ഉഷ - വാഗ്ദാനം ,ഒറ്റച്ചുവട്
ഊട്ടുപുലാക്കൽ വേലുക്കുട്ടി ഉഷ
ജനനം 1948 നവംബർ 4-ന് പാലക്കാട് ജില്ലയിലെ മങ്കരയിൽ.. അച്ഛൻ വേലുക്കുട്ടി മലബാർ സ്പെഷ്യൽ പോലീസിൽ സുബേദാർ മേജർ ആയിരുന്നു. അമ്മ കമലാക്ഷിയമ്മ. മലയാളത്തിലെ പ്രശസ്തസാഹിത്യകാരൻ ഒ.വി.വിജയന്റെ സഹോദരിയാണ് .
ഡൽഹി സർവ്വകലാശാലയിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും ബിരുദാനന്തരബിരുദവും നേടി. ടാറ്റാ മക്ഗ്രോഹിൽ ബുക്ക് കമ്പനി, വികാസ് പബ്ലിഷിംഗ് ഹൗസ് എന്നീ പുസ്തകപ്രസാധനശാലകളിൽ എഡിറ്റോറിയൽ അസിസ്റ്റന്റ്, എഡിറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചു. കോട്ടയത്ത് മഹാത്മാഗാന്ധി സർവ്വകലാശാല ആരംഭിച്ചപ്പോൾ പ്രസിദ്ധീകരണവകുപ്പിൽ അദ്ധ്യക്ഷയായി നിയമിതയായി.. 2000-ലെ ഏറ്റവും നല്ല ചലച്ചിത്രഗാനരചനയ്ക്കുള്ള സംസ്ഥാന സർക്കാർ അവാർഡ് ലഭിച്ചു.
പ്രധാന കൃതികൾ
സ്നേഹഗീതങ്ങൾ ,ഒറ്റച്ചുവട്,ധ്യാനം,അഗ്നിമിത്രന്നൊരു കുറിപ്പ്(കവിത)
ഷാഹിദ് നാമ(നോവൽ)
നിലംതൊടാമണ്ണ് (കഥകൾ)
പുരസ്കാരങ്ങൾ
മികച്ച ഗാനരചയിതാവിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം (2000)
മഴ എന്ന ചിത്രത്തിലെ 'ആരാദ്യം പറയും' എന്ന ഗാനം
Wednesday, April 8, 2020
Tuesday, April 7, 2020
Monday, April 6, 2020
Sunday, April 5, 2020
റൂട്ട് മാപ്പ് ഡോ : ടി ടി ശ്രീകുമാർ
രാഷ്ട്രീയ നിരീക്ഷകൻ നിരൂപകൻ കവി . പ്രധാന സംഭാവനകൾ ചരിത്രം, സാമ്പത്തിക ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, സാഹിത്യം എന്നീ മേഖലകളിൽ. ഇംഗ്ലീഷിലും മലയാളത്തിലും എഴുതുന്നു. സിവിൽ സമൂഹത്തിന്റെ രാഷ്ട്രീയത്തെ കുറിച്ചും വികസനാനന്തര സമൂഹത്തെക്കുറിച്ചുമുള്ള ചർച്ചകൾക്കു മലയാളത്തിൽ തുടക്കം കുറിച്ചു[1]. 2010-ൽ കേരളത്തിൽ ഉയർന്നു വന്ന സ്വത്വരാഷ്ട്രീയ സംവാദത്തിൽ ടി.ടി. ശ്രീകുമാറിന്റെ നിലപാടുകൾ ശ്രദ്ധനേടുകയുണ്ടായി
വിദ്യാർത്ഥിജീവിതകാലത്ത് സജീവമായി കവിതകൾ എഴുതിയിരുന്നു .കവിതരചനയ്ക്കു നിരവധി തവണ സര്വകലാശാലതലത്തിൽ ഒന്നാം സമ്മാനം ലഭിച്ചിട്ടുണ്ട് .
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയിൽ 1964ൽ ജനിച്ചു. വിദ്യാർത്ഥി പ്രസ്ഥാനത്തിലും, നവ സാമൂഹിക പ്രസ്ഥാനങ്ങളിലും പ്രവർത്തിച്ചു. ജവഹർലാൽ നെഹ്രു സർവകലാശാലയിൽ നിന്നു എം ഫിൽ ബിരുദവും, ഹോങ്കോങ് സാസ്ത്ര സാങ്കേതിക സർവകലാശാലയിൽ നിന്നു പി.എച്.ഡി യും നേടി. സിംഗപ്പൂർ നാഷണൽ യൂണിവേഴ്സിറ്റിയിൽ അധ്യാപകനായിരുന്നു. വിവിധ രാജ്യങ്ങളിലായി നിരവധി അന്താരാഷ്ട്ര സമ്മേളനങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. പ്രമുഖ അന്താരാഷ്ട്ര പ്രസിദ്ധീകരണങ്ങളിൽ (ജേർണ്ണലുകൾ/പുസ്തകങ്ങൾ) പഠനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്[4] കേരളാ ടൂറിസം വാച്ച് പോർട്ടലിന്റെ ഓണററി എഡിറ്റർ ആണ്.അഹമ്മദാബാദിൽ മുദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻസിൽ അധ്യാപകനായിരുന്നു.ഇപ്പോൾ ഹൈദരാബാദ് ഇ.എഫ്.എൽ.യൂണിവേഴ്സിറ്റിയിൽ സേവനം അനുഷ്ഠിക്കുന്നു.
കൃതികൾ
മലയാള പുസ്തകങ്ങൾ
നവസാമൂഹികത: ശാസ്ത്രം,ചരിത്രം,രാഷ്ട്രീയം ,സിവിൽ സമൂഹവും ഇടതു പക്ഷവും ,കടലറിവുകൾ,
കഥ ഇതുവരെ: കേരള വികസന സംവാദങ്ങൾ ,ചരിത്രവും ആധുനികതയും ,ഉത്തരാധുനികതക്കപ്പുറം ,കൃഷി ഗീത: ചൊല്ലും വായനയും ,ആണവ നിലയവും വികസന രാക്ഷ്ട്രീയവും
ഇംഗ്ലീഷ് പുസ്തകങ്ങൾ
അർബൻ പ്രോസസ് ഇൻ കേരള,ഐ സി ടീസ് ആൻഡ് ഡെവലപ്മെന്റ് ഇൻ ഇൻഡ്യ: പെർസ്പെക്ടീവ്സ് ഓൺ ദ റൂറൽ നെറ്റ്വർക് സൊസൈറ്റി
പ്രധാന ഇംഗ്ലീഷ് പഠനങ്ങൾ
മൊബൈൽ ഫോൺസ് അൻഡ് ദ കൾചറൽ ഇക്കോളൊജി ഓഫ് ഫിഷിങ് ഇൻ കേരള (2011)
സൈബർ കിയൊസ്ക്സ്സ് ആന്റ് ഡയലമാസ് ഓഫ് സോഷ്യൽ ഇൻക്ലുഷൻ ഇൻ ഇന്ത്യ (2007)
കൺടൻഷൻസ് ആന്റ് കൊൺട്രാഡിക്ഷൻസ് ഓഫ് ടൂറിസം ഡെവലപ്മെന്റ് ഇൻ കേരള (2002)
ഐ സി ടീസ് ആന്റ് ഡെവപലപ്മെന്റ്: റിവിസിറ്റിങ് ഏഷ്യൻ എക്സ്പീരിയൻസ് (ഗസ്റ്റ് എഡിറ്റർ) (2008)
ഡിക്രിപ്റ്റിങ് ഈ-ഗവേർണൻസ് (2007)
സിവിൽ സൊസൈറ്റി ആന്റ്റ് സൈബർ ലിബെർടേറിയൻ ഡെവലപ്മെന്റലിസം (2006)
ഡീ-ഹൈപ്പിങ് ഐ സി ടീസ് (2003)
Saturday, April 4, 2020
ഒളപ്പമണ്ണ സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട് -ദുഃഖമാവുക സുഖം
'ദുഃഖമാവുക സുഖം ഓളപ്പമണ്ണയുടെ കാവ്യ സപര്യയുടെ സംപൂർത്തിയാണ് .അനന്തമായ മനുഷ്യഭാവങ്ങളുടെ തീക്ഷ്ണവും സൂക്ഷ്മവുമായ ആവിഷ്കാരം ഇതിൽ കാണാം അതിസാധാരണമായ ജീവിതചുറ്റുപാടുകളിൽ നിന്നുകൊണ്ട് നിന്നുകൊണ്ട് ജീവിതത്തിന്റെ സാകല്യദര്ശനവും തജ്ജന്യമായ ദാര്ശനികവിഷാദവുമാണ് ഇതിൽ മുഖ്യമായും കൈകാര്യം ചെയ്യുന്ന പ്രമേയം' (ഈ പേരിലുള്ള കവിതാസമാഹാരത്തിന്റെ അവതാരികയിൽ പി എ വാസുദേവൻ എഴുതുന്നു ) )
ഈറ്റുപാമ്പിന്റെ കഥ - എം ഗോവിന്ദൻ
എം ഗോവിന്ദൻ (1919-1989)
കവി, നിരൂപകൻ, സാംസ്കാരിക പ്രവർത്തകൻ അതിലുപരി റാഡിക്കൽ ഹ്യൂമനിസ്റ്റുമായിരുന്നു എം. ഗോവിന്ദൻ. നവസാഹിതി, ഗോപുരം, സമീക്ഷ എന്നീ ആനുകാലികങ്ങളുടെ പത്രാധിപരായിരുന്നു മലയാളത്തിലും ഇംഗ്ലീഷിലും എഴുതി.
1919 സെപ്റ്റംബർ 18 ന് മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ കുറ്റിപ്പുറം തൃക്കൃണാപുരത്ത് ജനനം . അചഛൻ കോയത്തുമനയ്ക്കൽ ചിത്രൻ നമ്പൂതിരി. അമ്മ മാഞ്ചേരത്ത് താഴത്തേതിൽ ദേവകിയമ്മ. ഭാര്യ ഡോ. പത്മാവതിയമ്മ . 1945 വരെ സജീവരാഷ്ട്രീയ പ്രവർത്തനത്തിൽ ഏർപ്പെട്ട അദ്ദേഹം പിന്നീട് കേരളത്തിലും ചെന്നൈയിലും ഇൻഫർമേഷൻ വകുപ്പിൽ ജോലിചെയ്തു. കൈവച്ച മേഖലകളിലെല്ലാം അധുനികതയുടെ വഴിത്തിരിവുകള്‍ ഉണ്ടാക്കിയെടുക്കാന്‍ അദ്ദേഹത്തിനായി.കലയ്ക്കും സാഹിത്യത്തിനും ചിന്തകള്‍ക്കുമെല്ലാം നവീനതയിലേക്ക് മാറാന്‍ ഗോവിന്ദന്റെ ഇടപെടലുകള്‍ വഴിയൊരുക്കി . ഒരര്‍ഥത്തില്‍ അദ്ദേഹത്തിന്റെ ചിന്തയുടെ ഉപോല്‍പ്പന്നം മാത്രമായിരുന്നു കവിതകള്‍ വര്‍ത്തമാന ജീവിതം,മിത്തുകൾ ചരിത്രം എന്നിവയെല്ലാം സഹജമായ നര്‍മ്മശൈലിയില്‍ വിലയിരുത്തുകയും വിമര്‍ശിക്കുകയും ചെയ്തു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ എഴുത്തുകൾ പലതിന്റെയും പൊള്ളത്തരങ്ങൾ തുറന്നുകാട്ടാൻ കൂടിയായിരുന്നു അദ്ദേഹം സ്വന്തം കാവ്യവഴി ഉപയോഗിച്ചതും.
'വാക്കുകൾക്കു കടിഞ്ഞാണിട്ട കാലത് ത്ത് ഗോവിന്ദൻ ഏറ്റവും ശക്തിമത്തായി പ്രതിഷേധിക്കുകയും തന്റെ ഹ്രസ്വകവിതകളെ ചാട്ടുളിപോലെ നീട്ടിയെറിയുകയും ചെയ്യാൻ വേണ്ടുന്ന ധീരത പ്രകടിപ്പിച്ചു .പരിഹാസചിരിയുടെ മൂർച്ച ഇക്കാലത്തെ കവിതയിൽ സമൃദ്ധമാണ് .'
( Dr M എം ലീലാവതി മലയാള കവിതസാഹിത്യ ചരിത്രം ) .അദ്ദേഹത്തിന്റെ കഥക്കവിതകളി ഒന്നായ ഈറ്റുപാ മ്പിന്റെ കഥയിൽ സർപ്പത്തിന് മനുഷ്യസ്വഭാവം ആരോപിക്കുകയും അത് ചെയ്യുമ്പോൾത്തന്നെ മനുഷ്യസ്വഭാവത്തിന്റെ അധീശഭാവത്തെയും കാപട്യത്തേയും നെറികേടുകളെയും തുറന്നുകാട്ടാനും അദ്ദേഹം ഈ കവിത ഉപയോഗിക്കുന്നു. മാവേലി നാടുവാഴും കാലം മാനുഷർ മാത്രമല്ല സര്വജീവികനങ്ങളും ആണ് ഒന്നുപോലെ സുഖത്തോടെയും സന്തോഷത്തോടെയും കഴിയേണ്ടത് എന്നാണു അദ്ദേഹം കവിത അവസാനിപ്പിക്കുന്നത്.
1989 ജനുവരി 23 ന് ഗുരുവായൂരിൽ വച്ച് ഗോവിന്ദൻ മരണമടഞ്ഞു.
കവിതകൾ
ഒരു പൊന്നാനിക്കാരന്റെ മനോരാജ്യം,നാട്ടുവെളിച്ചം,അരങ്ങേറ്റം,മേനക,എം.ഗോവിന്ദന്റെ കവിതകൾ,നോക്കുകുത്തി,മാമാങ്കം,ജ്ഞാനസ്നാനം,ഒരു കൂടിയാട്ടത്തിന്റെ കവിത,തുടർക്കണി
നാടകം
നീ മനുഷ്യനെ കൊല്ലരുത്,ചെകുത്താനും മനുഷ്യരും,ഒസ്യത്ത്
കഥകൾ
മണിയോർഡറും മറ്റു കഥകളും,സർപ്പം,റാണിയുടെ പെട്ടി,ബഷീറിന്റെ പുന്നാര മൂഷികൻ
വിവർത്തനം
വിവേകമില്ലങ്കിൽ വിനാശം
ഉപന്യാസങ്ങൾ
പൂണൂലിട്ട ഡെമോക്രസി,ജനാധിപത്യം നമ്മുടെ നാട്ടിൽ,ഇനി ഇവിടെനിന്ന് എങ്ങോട്ട്,പുതിയ മനുഷ്യൻ പുതിയ ലോകം (ലേഖന സമാഹാരം)
.
Thursday, April 2, 2020
മലയാള കവിതയുടെ ചരിത്രവഴികൾ
മലയാളകവിതയുടെ ചരിത്ര വഴികള്‍- കൊല്ലവർഷാരംഭം മുതൽ ഏകദേശം അഞ്ഞൂറുവർഷത്തോളം മലയാളഭാഷ ശൈശവത്തിൽ തന്നെ കഴിഞ്ഞു കൂടി. ഈ കാലഘട്ടത്തിൽ പലതരം നാടൻപാട്ടുകളാണ് നമ്മുടെ സാഹിത്യത്തിലുണ്ടായിരുന്നത്. ദേശത്തിന്റെ പരദേവതകളെക്കുറിച്ചുള്ള സ്തോത്രങ്ങൾ, വീരപുരുഷന്മാരുടെ അപദാനങ്ങളെ വർണ്ണിക്കുന്ന ഗാനങ്ങൾ, ഏതെങ്കിലും ചില ജാതിക്കാരുടെ കുലവൃത്തി നടത്തുന്നതിന് ഉപയോഗിക്കുന്ന പാട്ടുകൾ, വിനോദങ്ങൾക്കു വേണ്ടിയുള്ള ഗാനങ്ങൾ ഇങ്ങനെ വിവിധതരം ഗാനങ്ങളാണ് മലയാളഭാഷയുടെ ശൈശവ കാലത്ത് ഉണ്ടായിരുന്നത്. തെക്കന്‍പാട്ടുകള്‍, ഭദ്രകാളിപ്പാട്ട്, തോറ്റംപാട്ട്, മാവാരതംപാട്ട്,ശാസ്ത്രാങ്കപ്പാട്ട്, നിഴൽക്കൂത്ത്പാട്ട്, സർപ്പപ്പാട്ട്,ശാസ്താംപാട്ട്, തിയ്യാട്ടുപാട്ട്,പുള്ളൂവർപാട്ട്, മണ്ണാർപാട്ട്, പാണർപാട്ട്, കൃഷിപ്പാട്ട്, തമ്പുരാൻപാട്ട്, പടപ്പാട്ട്, വില്ലടിച്ചാൻപാട്ട്, ഓണപ്പാട്ട്, കുമ്മികൾ,താരാട്ടുകൾ ഇങ്ങനെ വിവിധ നാമധേയങ്ങളിലായി അവ ഇന്നറിയപ്പെടുന്നു. കൃത്യമായ ഒരു പെറുക്കിയടുക്കല്‍ സാധ്യമല്ലാത്ത വിധം പറന്നു കിടക്കുന്ന അവയെ തല്ക്കാലം മാറ്റിവെച്ചു രേഖപ്പെടുത്തപ്പെട്ടിട്ടുള്ള രാമചരിതം (ചീരാമകവിയുടെ ഇരാമചരിതം) മുതലുള്ള കവിതകളാണ് ഇവിടെ ചൊല്ലുന്നത്.
1.ഇരാമചരിതം-ചീരാമകവി
2.തിരുനിഴല്‍മാല -ഗോവിന്ദകവി
3.ലീലാതിലകം-ലീലാതിലകകാരന്‍
4.ഉണ്ണിച്ചിരുതേവീചരിതം -അജ്ഞാതകര്‍ത്തൃകം
5.ഉണ്ണിയച്ചീചരിതം-തേവന് ചിരികുമാരന്‍
6.ഉണ്ണിയാടീചരിതം -ദാമോദരച്ചക്യാര്
7.ഉണ്ണുനീലിസന്ദേശം
8.മുഹ്യിദ്ദീന്‍മാല-ഖാസി മുഹമ്മദ - 9.ഭാഷാഭഗവദ്ഗീത നിരണം മാധവപ്പണിക്കർ
- 10 കണ്ണശ്ശരാമായണം-നിരണം രാമപ്പണിക്കർ
- 11.ഭാരതമാല-നിരണം ശങ്കരപ്പണിക്കർ
- 12. രാമകഥപ്പാട്ട് -അയ്യിപ്പിള്ള ആശാൻ
പാഠപുസ്തകങ്ങളിലെ കവിതകൾ
കാവ്യശ്രീ'- പാഠപുസ്തകത്തിലെ കവിതകളുടെ ആലാപനം
. .കൂട്ടുകാരെ, കവിതയിലേയ്ക്ക് വഴി തുറക്കുന്ന ഒരു ചെറുവാതിലാണ് ഇതും. നിങ്ങളുടെ മലയാളം പാഠപുസ്തകത്തിലെ കവിതകളാണ് കാവ്യശ്രീയില്‍ ആലപിയ്ക്കുന്നത് .പ്രയോജനപ്പെടുത്തുമല്ലോ (തുടര്‍ന്നു വായിക്കുക)
കാവ്യശ്രീ'- പാഠപുസ്തകത്തിലെ കവിതകളുടെ ആലാപനം - ക്ലാസ്- III (പുതിയ സിലബസ് 2014)
കാവ്യശ്രീ'- പാഠപുസ്തകത്തിലെ കവിതകളുടെ ആലാപനം - ക്ലാസ്- IV
കാവ്യശ്രീ'- പാഠപുസ്തകത്തിലെ കവിതകളുടെ ആലാപനം - ക്ലാസ്- IV(2019)
കാവ്യശ്രീ- പാഠപുസ്തകത്തിലെ കവിതകളുടെ ആലാപനം - ക്ലാസ്-V(Old syllabus)
കാവ്യശ്രീ'- പാഠപുസ്തകത്തിലെ കവിതകളുടെ ആലാപനം - ക്ലാസ്- V (പുതിയ സിലബസ് 2014)
കാവ്യശ്രീ'- പാഠപുസ്തകത്തിലെ കവിതകളുടെ ആലാപനം - ക്ലാസ്- VI(old)
കാവ്യശ്രീ'- പാഠപുസ്തകത്തിലെ കവിതകളുടെ ആലാപനം - ക്ലാസ്- VI (പുതിയ സിലബസ് 2015)
കാവ്യശ്രീ'- പാഠപുസ്തകത്തിലെ കവിതകളുടെ ആലാപനം - ക്ലാസ്- VII(Old syllabus)
കാവ്യശ്രീ'- പാഠപുസ്തകത്തിലെ കവിതകളുടെ ആലാപനം - ക്ലാസ്- VII (പുതിയ സിലബസ് 2014)
കാവ്യശ്രീ'- പാഠപുസ്തകത്തിലെ കവിതകളുടെ ആലാപനം - ക്ലാസ്- VIII(old)
കാവ്യശ്രീ'- പാഠപുസ്തകത്തിലെ കവിതകളുടെ ആലാപനം - ക്ലാസ്- VIII(പുതിയ സിലബസ് 2015)
കാവ്യശ്രീ'- പാഠപുസ്തകത്തിലെ കവിതകളുടെ ആലാപനം - ക്ലാസ്- IX (old)
കാവ്യശ്രീ'- പാഠപുസ്തകത്തിലെ കവിതകളുടെ ആലാപനം - ക്ലാസ്- IX(2019)
കാവ്യശ്രീ'- പാഠപുസ്തകത്തിലെ കവിതകളുടെ ആലാപനം - ക്ലാസ്- X(old)
കാവ്യശ്രീ'- പാഠപുസ്തകത്തിലെ കവിതകളുടെ ആലാപനം - ക്ലാസ്- X (പുതിയ സിലബസ്സ് - 2011-12)
കാവ്യശ്രീ'- പാഠപുസ്തകത്തിലെ കവിതകളുടെ ആലാപനം - ക്ലാസ്- X-(2019)
കാവ്യശ്രീ- പാഠപുസ്തകത്തിലെ കവിതകളുടെ ആലാപനം - ക്ലാസ്- XI
കാവ്യശ്രീ- പാഠപുസ്തകത്തിലെ കവിതകളുടെ ആലാപനം - ക്ലാസ്- XI (new2019 )
കാവ്യശ്രീ'- പാഠപുസ്തകത്തിലെ കവിതകളുടെ ആലാപനം - ക്ലാസ്- XII
ആഫ്രിക്ക| എൻ വി കൃഷ്ണവാര്യർ
എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ മാധവൻ മാഷ് ചൊല്ലിക്കേട്ട ‘ആഫ്രിക്ക’ എന്ന കവിതയുടെ നേരം ഇപ്പോഴും ഓർമയിൽ. ഒരു ഉച്ചനേരമായിരുന്നു, അത്. ഇന്നത്തെപ്പോലെ കാഴ്ചയിലും മോടിയിലും വർണശബളമല്ലായിരുന്നു, അന്നത്തെ ക്ലാസ്സുകൾ. അരയോ, മുക്കാലോ നിറഞ്ഞ വയറുകളും കണ്ണുകളെ മയക്കാൻ ശക്തിയുള്ള ഉച്ചയുടെ ആലസ്യവും. അതിനുമുകളിലേക്കാണ് മാധവൻ മാഷുടെ ഘനമുള്ള ശബ്ദം വീണത്.
‘‘നിൽക്കുന്നു, ഞാനീക്കടൽ വക്കിൽ-
സന്ധ്യാ ശോണിമ മാച്ചു നഭസ്സിൽ-
തിക്കിക്കേറിയുരുണ്ടുയരുന്നൂ
കർക്കടകക്കരി മേഘ കലാപം’’
ഒരു കടൽത്തീരം മുമ്പിൽ വിരിയുകയാണ്. ഞങ്ങൾ ഞങ്ങളുടെ കൊച്ചുലോകങ്ങളിൽനിന്നുയർന്നു. മേഘമാലകളിൽ ഞങ്ങൾ വേറൊരു നാടിനെ വായിക്കാൻ തുടങ്ങി. പുള്ളിപ്പുലികൾ തുള്ളുന്ന കാടുകൾ, മഞ്ഞക്കരി നിറമുള്ള മുതലത്തലകൾ, ഹിപ്പോപ്പൊട്ടാമസുകൾ, കാട്ടുപോത്തുകൾ, ജിറാഫുകൾ... വരാനിരിക്കുന്ന ഡിസ്കവറി, അനിമൽ പ്ലാനറ്റ്, നാഷണൽ ജ്യോഗ്രഫിക് ചാനലുകളെപ്പറ്റി യാതൊരു സൂചനകളുമില്ലാത്ത 1980-കളുടെ ജിജ്ഞാസയിൽ ഞങ്ങളുണർന്നു. എൻ.വി. കൃഷ്ണവാര്യരെ മാധവൻമാഷുടെ വേഷത്തിൽആദ്യമായി കണ്ടെത്തുകയായിരുന്നു ഞങ്ങൾ. സഹാറയും റൂവൻ സോറിയും ആ കവിതയിൽ ഉണ്ട്. എൻക്രൂമയും നഗീബും പോലുള്ള ആഫ്രിക്കൻ നേതാക്കളും. വീരനായകരായ മസായി, തൂസി ഗോത്രക്കാരെയും കാണിച്ചുതന്നു ആ കവിത. ആഫ്രിക്ക കടന്നുപോയ ദുരിതങ്ങളെ, രോഗകാലങ്ങളെ, വർണവിവേചനത്തെ, ഉയിർത്തെഴുന്നേൽപ്പുകളെ വിശദമായി വായിച്ചെടുത്ത കവിതആഫ്രിക്കയിലൂടെ നടത്തിയ ഒരു യാത്രാവിവരണത്തിന്റെ പ്രതീതി ആ കവിത തന്നു. അല്ലെങ്കിൽ യാത്രാവിവരണങ്ങളുടെ അടിസ്ഥാന ഘടകങ്ങൾ പലതും ആ കവിതയുടെയും അടിസ്ഥാനങ്ങൾ ആയിരുന്നു. സൂക്ഷ്മമായ അംശങ്ങളെപ്പോലും വിശദീകരിച്ച് നമ്മുടെ കാഴ്ചയാക്കിമാറ്റുന്ന വിവരണസ്വഭാവം യാത്രാവിവരണങ്ങളിലെന്നപോലെ ആ കവിതയിലും ചേർന്നുനിന്നു. യാത്രാവിവരണത്തിന്റെ അടിസ്ഥാന അസംസ്കൃതവിഭവങ്ങളായ ഭൂപ്രകൃതി, ചരിത്രം, സമകാലികാവസ്ഥ എന്നിവ ഈ കവിതയുടെയും അസംസ്കൃതവിഭവങ്ങളായിരുന്നു.
‘‘കരിയും ചെമ്പുമിരുമ്പും പൊന്നും
വൈരം പ്ലാറ്റിന മീയ യുറേനിയ -
മരി ഗോതമ്പം കൊക്കോ സൈസലും
അഖില വസുന്ധരയാണാഫ്രിക്ക’’
എന്ന വരികളിൽ വസ്തുതാപരമായ ഒരു തെറ്റുപോലും കണ്ടെത്താനാവില്ല. കവിതയിലെ രസനീയത ഏതെങ്കിലും നിലയ്ക്ക് വർധിക്കുമെന്നുറപ്പായാൽ പോലും പ്ലാറ്റിനത്തെ റേഡിയമാക്കാനോ ഇരുമ്പിനെ അലൂമിനിയമാക്കാനോ എൻ.വി. തുനിയില്ല. പിന്നെ എന്താണ് ഒരു വസ്തുതാവിവരണത്തിനപ്പുറം ‘ആഫ്രിക്കയെ’ കവിതയാക്കുന്നത്... ? ഒരുപക്ഷേ, എൻ.വി. ഇന്നും ഏറ്റവും കൂടുതൽ ജീവിച്ചിരിക്കുന്ന ഈ കവിതയിലെ ഉദ്ധരണി അത് വ്യക്തമാക്കിത്തരും.
‘‘എങ്ങു മനുഷ്യനു ചങ്ങല കൈകളി-
ലങ്ങെൻ കൈയുകൾ നൊന്തിടുകയാ-
ണെങ്ങോ മർദനമവിടെ പ്രഹരം
വീഴുവതെന്റെ പുറത്താകുന്നു.
എങ്ങെഴുന്നേല്പാൻ പിടയും മാനുഷ-
നവിടെ ജീവിച്ചീടുന്നു ഞാൻ;
ഇന്നാഫ്രിക്കയിതെൻ നാടവളുടെ
ദുഃഖത്താലേ ഞാൻ കരയുന്നു.
.........................................................
..................................
..........................................................
ഉയരാനക്രമ നീതിക്കെതിരായ്
പ്പൊരുതാ, നൊരുവനുയിർക്കുമ്പോൾ ഞാ-
നപരാജിതനാ, ണെന്നുടെ ജന്മം
സാർ ഥകമാ, ണവനാകുന്നു ഞാൻ’’
പദ്യത്തിൽ ഒരു യാത്രാവിവരണം എന്ന നിലയിൽ നിന്ന്, ‘ആഫ്രിക്ക’ കവിതയുടെ വിശ്വരൂപം പ്രാപിക്കുന്നത് ഇങ്ങനെയാണ്. വസ്തുതകളെ ജ്ഞാനമായും ജ്ഞാനത്തെ ദർശനമായും കവിത പരിണമിപ്പിക്കുന്നത് എങ്ങനെയെന്ന് ‘ആഫ്രിക്ക’ വ്യക്തമാക്കിത്തരുന്നു....... (പി എൻ ഗോപീകൃഷ്ണൻ ,വീണ്ടും വീണ്ടും എൻ വി ))https://www.mathrubhumi.com/features/literature/nvkrishnawarrier-birthcentenary-malayalam-news-1.1058187)
https://www.youtube.com/watch?v=NW59bqcYDkA
Wednesday, April 1, 2020
Monday, March 30, 2020
Sunday, March 29, 2020
Saturday, March 28, 2020
Friday, March 27, 2020
Friday, March 20, 2020
പുതിയ കൊല്ലനും പുതിയൊരാലയും-പുതുശ്ശേരി രാമചന്ദ്രൻ
'കോട്ടയം സാഹിത്യ പരിഷത്തിൽ 'പുതിയ കൊല്ലനും പുതിയൊരാലയും' എന്ന കവിത വായിച്ച് സഹൃദയ ലോകത്തിൻറെ അഭിനന്ദനം നേടിയ രാമചന്ദ്രൻ വിപ്ലവ കവിതയുടെ പുതുച്ചേരിയിൽ മുന്നണി നേതാവായി വളരുമെന്ന പ്രതീതി ഉളവാക്കി . പഴയ അലങ്കാര കല്പനകളെ അപഗ്രഥിക്കുന്ന ശൈലിയിൽ വ്യാഖ്യാനിച്ചാൽ നിരക്കാത്ത സാമ്യകൽപ്പനകൾ ഉണ്ടെങ്കിലും ആ കവിത ആവിഷ്കരിച്ച സമഗ്രഅനുഭൂതി ഊഷ്മളവും ഊർജ്ജസ്വലമായ വിപ്ലവാവേശമായിരുന്നു 'ഇന്നലെ'യുടെ തടവറയിൽ കിടക്കുന്ന ജനചേതനയും ഭാവനയുമാണ് കൂട്ടിലിട്ട കിളിയായി അധ്യവസായം ചെയ്യപ്പെട്ടിരിക്കുന്നത്. പഴയ സങ്കൽപങ്ങൾ ,സ്വപ്നങ്ങൾ, ആദർശങ്ങൾ - എല്ലാം ആത്മാവിനെ ഞെരുക്കുന്ന കൂടുകൾ തന്നെ. ആ കാഞ്ചനക്കൂടഴികൾ കരണ്ടു മുറിച്ചു പുറത്തു കടന്നാലേ മോചനമുള്ളൂ, ഇത്രത്തോളമേ കിളിയോട് സാദൃശ്യപ്പെടുത്തേണ്ടൂ വടി വെട്ടുകയും വല കെട്ടുകയും ചെയ്യുന്ന വനവേടന്മാർ , കണ്ണിൽ തീപ്പന്തം ഉള്ള കഴുകുകൾ ,പോട്ടിൽ പത്തി നിവർത്തിയ പാമ്പുകൾ മുതലായവ വിപ്ലവാത്മകമായ അന്തിമുക്തിയിയെ തടയുന്ന ശക്തികൾക്കു പ്രതീകങ്ങൾ . എല്ലാ പ്രതിബന്ധങ്ങളേയും തോൽപ്പിച്ച് മുന്നേറുന്ന പുതിയ ജീവിതത്ത അധ്വാനിക്കുന്ന ബഹുസഹസ്രത്തിന് ആവേശം പകരുന്ന ചൈതന്യമായിത്തീരുമെന്നും തീരണമെന്നുമാണ് കവിതയുടെ ധ്വനി. കറലാകുന്ന കാർപ്പാസത്തെ (പരുത്തി) താമരനൂലാക്കി മാറ്റുന്നതുകൊണ്ട് പുതിയ ലോകത്തെമുന്നോട്ട് വലിക്കാനാവി ല്ലെങ്കിൽ അതിനെ ഇരുമ്പുകമ്പികളാക്കി വാർത്തെടുക്കണം. പഴയ ജ്വലത്തായ പൈതൃകത്തെ നിർമാർജനം ചെയ്തുകൂടാ. എന്നാൽ 'സമസ്താ: സുഖിനോ ഭവന്തു' എന്ന ശുഭാശംസയുടെ തണുത്ത സ്വപ്നങ്ങൾ പോരാ ,പുതിയ കർമോത്സാഹത്തിന്റെ ശക്തികൾ വേണം എന്നാണ് സൂചന. 'അതാണ് പുതിയ കൊല്ലനും പുതിയൊരല യും എന്ന വിഭാവനത്തിന്റെ വ്യംഗ്യം . ' (ഡോ : എം ലീലാവതി -മലയാളകവിതാ സാഹിത്യ ചരിത്രം(തുടുവെള്ളാമ്പൽപ്പൊയ്കയും ജീവിതക്കടലും, പുതുശ്ശേരി രാമചന്ദ്രൻ,) കേരളസാഹിത്യഅക്കാദമി)
പുതുശ്ശേരി രാമചന്ദ്രൻ (23/ 09/ 1928-14 03/ 2020 )
കവി ,ഭാഷാഗവേഷകൻ, അദ്ധ്യാപകൻ . മലയാളത്തിലെ വിപ്ലവ സാഹിത്യത്തിന്റെ മുന്നണിപ്പോരാളികളിലൊരാളായ ഇദ്ദേഹം സ്വാതന്ത്ര്യ സമരകാലം മുതൽ രചനകളിലൂടെ അതിനു ദിശാബോധം നൽകി. മാവേലിക്കര താലൂക്കിൽ വള്ളികുന്നം പകുതിയിൽ 1928 സെപ്റ്റംബർ 23-ന് (1104 കന്നി 8) ജനനം. അച്ഛൻ പോക്കാട്ടു ദാമോദരൻ പിള്ള. അമ്മ പുതുശ്ശേരിൽ ജാനകി അമ്മ. വള്ളികുന്നം എസ്.എൻ.ഡി.പി. സംസ്കൃത ഹൈസ്കൂൾ , ഇംഗ്ലീഷ് ഹൈസ്കൂൾ ,കൊല്ലം എസ്.എൻ. കോളേജ് , യുനിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങണലിൽ പഠനം., തിരുവിതാംകൂർ യൂണിവേഴ്സിറ്റിയിൽ നിന്നും ഒന്നാം റാങ്കോടെ മലയാളം എം.എ. 'കണ്ണശ്ശരാമായണഭാഷ' യിൽ ഗവേഷണം.
1942 ആഗസ്റ്റ് 9നു ക്വിറ്റിന്ത്യ സമരത്തിലൂടെ രാഷ്ട്രീയപ്രവേശം. തിരുവിതാംകൂർ വിദ്യാർത്ഥി കോൺഗ്രസ് ആക്ഷൻ കമ്മിറ്റി അംഗം. മാവേലിക്കര താലൂക്ക് പ്രസിഡണ്ട്(1946-48). സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതിനു 1947 ജൂൺ 1 മുതൽ സെപ്റ്റംബർ വരെ സ്കൂളിൽ നിന്നു പുറത്താക്കി. അതേ സ്ക്കൂളിൽ 1947 ആഗസ്റ്റ് പതിനഞ്ചിന് പതാക ഉയർത്തി.1948ൽ സെപ്റ്റംബറിൽ വിദ്യാർത്ഥി കോൺഗ്രസ്സിൽ നിന്നും രാജി.വിദ്യാർത്ഥി ഫെഡറേഷനിലും കമ്മ്യൂണിസ്റ്റു പാർട്ടിയിലും അംഗം. 1950 ഡിസംബറിൽ എസ്.എൻ .കോളേജിലെ സമരത്തിൽ മുൻപന്തിയിൽ, അറസ്റ്റ് , ജയിൽ മർദ്ദനം, തടവു ശിക്ഷ. 1953-54-ൽ ശൂരനാട്ടു സംഭവത്തിനു ശേഷം നിരോധിക്കപ്പെട്ട കമ്മൂണിസ്റ്റു പാർടിയുടെ വള്ളികുന്നം-ശൂരനാട് സെക്രട്ടറി. യൂനിവേഴ്സിറ്റി കോളേജിൽ വിദ്യാർത്ഥി ഫെഡറേഷനിൽ നേതൃത്വം
വർക്കല എസ്.എൻ .കോളേജിൽ പ്രൊഫസർ, ഇന്ത്യൻ ഭാഷാവിഭാഗം മേധാവി . കേരള സർവ്വകലാശാല മലയാളവിഭാഗത്തിൽ റീഡർ. ഇന്റർനാഷനൽ സെന്റർ ഫോർ കേരള സ്റ്റഡീസ് ഡയറക്റ്റർ. ഒന്നാം ലോകമലയാള സമ്മേളനത്തിന്റെ പ്രധാന ശില്പിയും സംഘാടകനും ആയിരുന്നു അദ്ദേഹം .
.
കൃതികൾ
കവിത :-
ഗ്രാമീണ ഗായകൻ ,ആവുന്നത്ര ഉച്ചത്തിൽ, ശക്തിപൂജ, പുതിയ കൊല്ലനും പുതിയൊരാലയും, ഈ വീട്ടിൽ ആരുമില്ലേ, എന്റെ സ്വാതന്ത്ര്യസമര കവിതകൾ ,പുതുശ്ശേരിക്കവിതകൾ,
വ്യാഖ്യാനങ്ങളും സംശോഷിത സംസ്ക്കരണങ്ങളും :-
കണ്ണശ്ശരാമായണം (ബാല, യുദ്ധ, സുന്ദര, കിഷ്ക്കിന്ധാ കാണ്ഡങ്ങൾ), പ്രാചീന മലയാളം (75ലിഖിതങ്ങൾ),കേരള പാണിനീയം -1985 ,കേരള പാണിനീയ വിമർശം-1986, കേരള ചരിത്രത്തിന്റെ അടിസ്ഥാന രേഖകൾ
പുരസ്കാരങ്ങൾ
മഹാകവി മൂലൂർ അവാർഡ് (1998), മഹാകവി പി അവാർഡ് (1998), കേരള സാഹിത്യ അക്കാദമി അവാർഡ് (1999) ,മഹാകവി ഉള്ളൂർ അവാർഡ് (2000) ,കണ്ണശ്ശ സ്മാരക അവാർഡ് (2003) ,കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് (2005), അബുദാബി ശക്തി അവാർഡ് (2006) ,എൻ .വി. കൃഷ്ണവാര്യർ അവാർഡ് (2008) ,കുമാരനാശാൻ അവാർഡ് (2008) ,വള്ളത്തോൾ പുരസ്കാരം (2008), കേരളസാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം (2009)
കേന്ദ്രസാഹിത്യ അക്കാദമിയുടെ 'ഭാഷാസമ്മാൻ' (2014), എഴുത്തച്ഛൻ പുരസ്കാരം (2015)]
2020 മാർച്ച് 14 ന് ഡോ.പുതുശ്ശേരി രാമചന്ദ്രൻ അന്തരിച്ചു.
അവലംബം-വിക്കിപീഡിയ
ഡോ : എം ലീലാവതി -മലയാളകവിതാ സാഹിത്യ ചരിത്രം(തുടുവെള്ളാമ്പൽപ്പൊയ്കയും ജീവിതക്കടലും, പുതുശ്ശേരി രാമചന്ദ്രൻ,) കേരളസാഹിത്യഅക്കാദമി
കവിതയുടെ നൂറ്റാണ്ട് വാല്യം 1 -സാഹിത്യപ്രവർത്തകസഹകരണസംഘം
Wednesday, March 18, 2020
Thursday, March 12, 2020
പതിന്നാലുവൃത്തം - കുഞ്ചൻനമ്പ്യാർ
പതിനാലുവൃത്തം എന്ന കൃതി കുഞ്ചൻനമ്പ്യാർ ആണ് രചിച്ചത് എന്ന് കരുതപ്പെടുന്നു. ദൂതവാക്യം പതിനാലുവൃത്തം കുഞ്ചൻനമ്പ്യാർ അമ്പലപ്പുഴയിൽ വസിക്കുന്ന കാലത്ത് രചിച്ചതാണെന്നു കരുതപ്പെടുന്നു. ഇതിലെ ഏഴാം വൃത്തത്തിലെ (അധ്യായത്തിലെ) എല്ലാ പാട്ടുകളും ദേവനാരായണ എന്ന വാക്കിൽ അവസാനിപ്പിച്ചിരിക്കുന്നത് അമ്പലപ്പുഴ രാജാവായിരുന്ന ദേവനാരായണനെ പ്രകീർത്തിക്കുന്നതിനുകൂടിയാണെന്നാണ് വിശ്വാസം
തുള്ളൽ കൃതിയുടെ ഉപജ്ഞാതാവായ കുഞ്ചൻ നമ്പ്യാർ തുള്ളൽ കൃതികളുടെ രചനയ്ക്ക് മുൻപുതന്നെ എല്ലാ കാവ്യശാഖയിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. നീതിശാസ്ത്രമായ പഞ്ചതന്ത്രം, മണിപ്രവാള കാവ്യമായ ശ്രീകൃഷ്ണ ചരിതം, തുടങ്ങിയവയും നമ്പ്യാരുടെ ശ്രദ്ധേയമായ കൃതികളാണ്.
മഹാ ഭാരതമാണ് പതിനാലുവൃത്തത്തിന്റെ ആശയത്തിന് നിദാനം. . ഗാനാത്മകവും താളപ്രധാനവുമായ സംസ്കൃത ദ്രാവിഡ വൃത്തങ്ങൾ തെരെഞ്ഞെടുത്തു പതിന്നാലു വൃത്തത്തിലൂടെ ഒരു കീർത്തന മാല കോർത്തിണക്കിയിരിക്കുകയാണ് കുഞ്ചൻ നമ്പ്യാർ ഇതിലൂടെ.തരംഗിണി, ഇന്ദുവദന, മല്ലിക, സമ്പുടിതം , സ്വാഗത, കളകാഞ്ചി, ഉപസർപ്പിണി, അജഗരഗമന , മല്ലിക, കല്യാണി, തോടകം, മദനാർത്ത, സ്തിമിത, ഭുജംഗപ്രയാതം എന്നീ വൃത്തങ്ങളാണ് ഇതിൽ ഉപയോഗിച്ചുകാണുന്നത്. ദൂതിനു പുറപ്പെടുന്ന കൃഷ്ണനോട് യുദ്ധം ഒഴിവാക്കരുത് എന്ന സൂചന കൊടുക്കുന്ന പാഞ്ചാലിയുടെ അപേക്ഷയാണ് (ഏഴാം ഖണ്ഡം .) ഇവിടെ അവതരിപ്പിക്കുന്നത്
അവലംബം : https://www.nallezhuth.com/2016/12/1_9.html
വിക്കിപീഡിയ https://ml.wikipedia.org/wiki/%E0%B4%A6%E0%B5%82%E0%B4%A4%E0%B4%B5%E0%B4%BE%E0%B4%95%E0%B5%8D%E0%B4%AF%E0%B4%82
Wednesday, February 26, 2020
രാമകഥപ്പാട്ട് -അയ്യിപ്പിള്ള ആശാൻ
'ആശാൻ (അയ്യിപ്പിള്ള ആശാൻ) മലയാളത്തിൽ പ്രസ്തുതകൃതി(രാമകഥ പ്പാട്ട്) രചിക്കാഞ്ഞത് മലയാളകവിതയുടെ ഭാഗ്യമാണ് . മലയാളത്തിന്റെ ദൗർഭാഗ്യവും ". (ഉള്ളൂർ കേരളസാഹിത്യചരിത്രം ,നാടോടിപ്പാട്ടുകൾ )
മഹാകവി ഉള്ളൂർ തെക്കൻ പാട്ടുകളുടെ നടുനായകസ്ഥാനം കല്പിക്കുന്ന കൃതിയാണ് രാമകഥപ്പാട്ട് .കോവളത്തിനടുത്തുള്ള ആവാടുതുറയിലെ അയ്യിപ്പിള്ളി ആശാനാണ് രാമകഥപ്പാട്ടിന്റെ കർത്താവ്14 മുതൽ 17 വരെ ശതകങ്ങൾക്കിടെ രാമകഥപ്പാട്ടിന്റെ കാലം എന്ന് പണ്ഡിതമതം .കവനരീതികൊണ്ട് കണ്ണശ്ശനു പിന്നീടാണ് അയ്യിപ്പിള്ളി ആശാന്റെ കാലം. കൊല്ലം ഏഴാം നൂറ്റാണ്ടെന്ന് ഉള്ളൂർ കേരളസാഹിത്യചരിത്രത്തിൽ പറയുന്നു
വാല്മീകിരാമായണത്തെ മാതൃകയാക്കുന്ന രാമകഥപ്പാട്ടിന്റെ പ്രതിപാദ്യം രാമായണകഥതന്നെയാണ് . ചിലയിടത്തു കഥയിൽ വ്യതിയാനം വരുത്തുകയും . കമ്പരാമായണത്തിൽനിന്നുള്ള പാതാളരാവണകഥ പോലെ ചിലഭാഗങ്ങൾ കൂട്ടിച്ചേർക്കുകയും ചെയ്തിട്ടുണ്ട്. രാമചരിതത്തിലെന്നപോലെ യുദ്ധകാണ്ഡത്തിനാണു ഇവിടെയും പ്രാധാന്യം . രാവണവധത്തോടെയാണ് കൃതി അവസാനിക്കുന്നത്.
ഗ്രാമീണജീവിതത്തിൽനിന്ന് രൂപപ്പെടുത്തിയ മിതവും മനോഹരമായ അലങ്കാരകല്പനകൾ രാമകഥപ്പാട്ടിന്റെ പ്രത്യേകതയാണ്. .
വിരുത്തവും പാട്ടുമായുമാണ് കൃതി സംവിധാനം ചെയ്തിരിക്കുന്നത്. ഒന്നോ അതിലധികമോ വിരുത്തവും അതിനെത്തുടർന്ന് ദീർഘമായ പാട്ടും. 279 വിരുത്തവും 3163 പാട്ടുകളുമാണുള്ളത്. ഭക്തിയല്ല , ബഹുജനങ്ങൾക്ക് രസം പകർന്ന് കൊടുക്കുകയാണ് ഈ കൃതിയുടെ ലക്ഷ്യം. വില്ലടിച്ചാൻ പാട്ട് പോലെ ചന്ദ്രവളയമെന്ന വാദ്യ ഉപകരണത്തിന്റെ പ്രയോഗത്തോടെ വിഷ്ണുക്ഷേത്രങ്ങളിൽ രാമകഥാപ്പാട്ട് പാടി വന്നിരുന്നു. എതുകയും മോനയും അന്ത്യപ്രാസവുമെല്ലാം ഇതിൽ അനായാസമായി പ്രയോഗിച്ചിരുന്നു.
ലീലാതിലകത്തിലെ പാട്ടുലക്ഷണത്തെ ഉല്ലംഘിച്ച് സംസ്കൃതാക്ഷരങ്ങൾ സ്വീകരിച്ച് എഴുതപ്പെട്ടതാണ് രാമകഥപ്പാട്ട്. എങ്കിലും സംസ്കൃതത്തിന്റെ സ്വാധീനം കണ്ണശ്ശകൃതികളെ അപേക്ഷിച്ച് ഏറെ കുറവാണ് രാമകഥപ്പാട്ടിൽ. അനുനാസികവും ഐകാരസഹിതവുമായ തമിഴ് രീതിയാണ് മിക്കവാറും എല്ലാ ഗാനങ്ങളിലും കാണുന്നത് എന്നും തെക്കൻതിരുവിതാംകൂറിലെ നാടോടിത്തമിഴിൽ നിന്നും നാമ്പെടുത്ത ഭാഷാരീതിയാണെന്നും ഡോ : കെ എം ജോർജ്ജും (സാഹിത്യചരിത്രം പ്രസ്ഥാനങ്ങളിലൂടെ , തമിഴ് പ്രഭാവമുള്ള മറ്റു കൃതികൾ).മലയാം തമിഴിലാണ് ഈ കൃതി രചിച്ചിരിക്കുന്നത് എന്ന് ഉള്ളൂരും പറയുന്നു. മലനാട്ടുതമിഴും സംസ്കൃതവും മാത്രമല്ല ചെന്തമിഴുകൂടി സങ്കലനം ചെയ്തുണ്ടാക്കിയ ഒരു ഭാഷാമിശ്രമാണ് ഇതിലെന്നാണ് എൻ. കൃഷ്ണപിള്ളയുടെ അഭിപ്രായം.(കൈരളിയുടെ കഥ)
കടപ്പാട് :
കേരളസാഹിത്യചരിത്രം -ഉള്ളൂർ
സാഹിത്യചരിത്രം പ്രസ്ഥാനങ്ങളിലൂടെ -ഡോ : കെ എം ജോർജ്ജ്
വിക്കിപീഡിയ
Labels:
Ayyappilli asan,
Jyothibai Pariyadath ,
കവിത,
രാമകഥപ്പാട്ട്
Monday, February 24, 2020
ഭാരതമാല-ശങ്കരപ്പണിക്കർ
നിരണം ശങ്കരപ്പണിക്കരുടെ കൃതിയാണ് ഭാരതമാല . ആദ്യം ഭാഗവതം ദശമസ്കന്ധത്തിലെ കഥയും തുടർന്ന് മഹാഭാരതം കഥയും. 1400 ൽ താഴെ ശീലുകളിൽ ഒതുക്കിയാണ് ഈ കൃതി രചിച്ചിട്ടുള്ളത്. മലയാളത്തിലെ ആദ്യത്തെ ഭാരതസംഗ്രഹമാണിത്. വളരെ പ്രയാസമേറിയ ഈ കാവ്യയജ്ഞം ശങ്കരപ്പണിക്കർ ഭാഷയുടെ അവികസിത കാലത്ത് ഏറ്റെടുത്തു പൂർത്തിയാക്കിയെന്നത് ഏറെ പ്രാധാന്യമർഹിക്കുന്നു. എഴുത്തച്ഛന്റെ മഹാഭാരതം കിളിപ്പാട്ടിനു മാതൃകയായി വർത്തിക്കുന്നത് ഭാരതമാലയാണ് എന്ന് പ്രൊഫ. എൻ. കൃഷ്ണപിള്ള ഉദാഹരണങ്ങൾ ഉദ്ധരിച്ച് സമർത്ഥിക്കുന്നുണ്ട്
Labels:
Jyothibai Pariyadath ,
കവിത,
ഭാരതമാല,
ശങ്കരപ്പണിക്കർ
Thursday, February 20, 2020
കണ്ണശ്ശരാമായണം- നിരണം രാമപ്പണിക്കർ
നിരണം രാമപ്പണിക്കർ
പതിനഞ്ചാം ശതകത്തിൽ ജീവിച്ചിരുന്ന നിരണം കവികളിൽ രാമപ്പണിക്കരുടെ രചനകളിൽ ശ്രദ്ധേയമായ ഒന്നാണ് കണ്ണശ്ശരാമായണം. പാട്ടുപ്രസ്ഥാനത്തിൽ രാമചരിതത്തിനു ശേഷമുണ്ടായ കൃതികളിൽ പ്രധാനപ്പെട്ടത് ഈ കൃതിയാണ്. നിരണം വൃത്തങ്ങൾ എന്നറിയപ്പെടുന്ന ദ്രാവിഡ വൃത്തങ്ങളാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. നിരണം തൃക്കപാലീശ്വരം മഹാദേവക്ഷേത്രനടയിലിരുന്നാണ് കണ്ണശ്ശരാമായണം മലയാളത്തിനു സമർപ്പിച്ചതെന്നു വിശ്വസിക്കപ്പെടുന്നു. പ്രാസസമ്പ്രദായ രീതിയായ അന്താദിപ്രാസം ഈ കൃതിയിൽ ഉപയോഗിച്ചിരിക്കുന്നു. കാച്ചിക്കുറുക്കിയെടുത്ത വാല്മീകീരാമായണം എന്നാണ് ഇതിനെ ഡോ. പുതുശേ്ശരി രാമചന്ദ്രന് വിശേഷിപ്പിച്ചിട്ടുളളത്. കഥാഘടനയില്‍ മൂലകൃതിയില്‍നിന്ന് വലിയ മാറ്റമൊന്നുമില്ല. എന്നാല്‍, വാല്മീകീരാമായണത്തിന്റെ വിവര്‍ത്തനമെന്നു പറഞ്ഞുകൂടാ. 24000 മൂലശേ്ളാകങ്ങളെ 3059 പാട്ടുകളിലേക്ക് പകര്‍ന്നിരിക്കുന്നു. . മലയാളത്തിലെ ആദ്യ സമ്പൂർണമായ രാമായണമാണ് കൃതി
രാമപ്പണിക്കരുടെ കൃതികള്‍.
'രാമപ്പണിക്കരുടെ കൃതികളെന്നു് ഉറപ്പിച്ചു പറയാവുന്നതു് (1) രാമായണം (2) ഭാഗവതം (3) ശിവരാത്രിമാഹാത്മ്യം (4) ഭാരതം ഇവയാണു്, ഒരമ്മാനപ്പാട്ടു ഗണപതിയുംകൂടി അദ്ദേഹത്തിന്റെ വകയായി കരുതാം. ഇവയ്ക്കുപുറമേ (5) ബ്രഹ്മാണ്ഡപുരാണം ഗദ്യം (6) ഗുരുഗീത (7) പത്മപുരാണം എന്നീ ഗ്രന്ഥങ്ങള്‍കൂടിയുണ്ടെന്നു ഗോവിന്ദപ്പിള്ള സര്‍വാധികാര്യക്കാര്‍ പറയുന്നു. പത്മപുരാണം ഇതുവരെ കണ്ടുകിട്ടീട്ടില്ല. അതു ശിവരാത്രിമാഹാത്മ്യം തന്നെയായിരിക്കാനിടയുണ്ടു് '
' ഭാഷാ ഭഗവദ്ഗീതയും ഭാരതമാലയും രാമായണാദികൃതികളും സൂക്ഷ്മ ദൃഷ്ട്യാ വായിക്കുന്ന ഒരാള്‍ക്ക് അവയെല്ലാം ഏകദേശം ഒരേ കാലത്തു വിരചിതങ്ങളായ പ്രബന്ധങ്ങളാണെന്നു കണ്ടുപിടിക്കുവാന്‍ പ്രയാസമുണ്ടാകുന്നതല്ല. ആ പാട്ടുകള്‍ക്കു് എതുക, മോന, അന്താദിപ്രാസം, വൃത്തവിശേഷം ഈ ലക്ഷണങ്ങളെല്ലാമുണ്ടു്. ദ്രമിഡസംഘാതാക്ഷരനിബദ്ധമല്ലെന്നുള്ളതു് അവയെ രാമചരിതത്തില്‍നിന്നു വ്യാവര്‍ത്തിപ്പിക്കുന്നു. മൂന്നു കവികളും തിരഞ്ഞെടുത്തിട്ടുള്ള വൃത്തങ്ങളും സമാനരൂപങ്ങളാകുന്നു. രാമചരിതത്തില്‍ കാണുന്ന പഴയ മലയാളപദങ്ങളും പ്രയോഗങ്ങളും പ്രായേണ നിരണം കൃതികളിലുമുണ്ടു്.' ( ഉള്ളൂർ ,കേരളസാഹിത്യചരിത്രം)
Labels:
Jyothibai Pariyadath ,
കണ്ണശ്ശരാമായണം,
കവിത,
നിരണം രാമപ്പണിക്കർ
Wednesday, February 19, 2020
ഭാഷാഭഗവദ്ഗീത നിരണം മാധവപ്പണിക്കർ
നിരണം മാധവപ്പണിക്കർ
ജീവിതകാലം 1350 നും 1450 നുമിടിയ്ക്കാണെന്ന് കരുതുന്നു. ജന്മസ്ഥലം തിരുവനന്തപുരത്തെ മലയിന്‍കീഴ്. മലയിന്‍കീഴ് ക്ഷേത്ര ത്തോടുബന്ധപെ്പട്ടു ജീവിച്ചു. കണ്ണശ്ശകവികളില്‍ ഒരാളായി കരുതുന്നു. സംസ്കൃതം അതിന്റെ സര്‍വോച്ചമായ സ്ഥാനത്ത് വിരാജിച്ചുകൊണ്ടിരുന്ന പതിനാലാം നൂറ്റാണ്ടില്‍ സംസ്കൃതാനഭിജ്ഞരായ സാമാന്യജനങ്ങള്‍ക്ക് ദുര്‍ഗ്രാഹ്യമായിരുന്ന ഗീതാതത്ത്വം വളരെ ലഘുവായും സരളമായും സുന്ദരമായും ഭാഷയിലേയ്ക്കു വിവര്‍ത്തനം ചെയ്ത കവിയാണ് നിരണം മാധവപ്പണിക്കര്‍
ഏകദേശം 600 വർഷങ്ങൾക്കു മുമ്പാണിത് തർജമ ചെയ്തതെന്നു വിശ്വസിക്കുന്നു. . മൂലഗ്രന്ഥമായ സംസ്കൃതത്തിലെ ഭഗവദ്ഗീതയുടെ പദാനുപദ വിവർത്തനമല്ല ഭാഷാ ഭഗവദ്ഗീത. . ഇതൊരു പാട്ടുകൃതിയാണ്. കണ്ണശ്ശഗീത എന്നും അറിയപ്പെടുന്നു.ഇന്ന് അറിയപ്പെട്ടിട്ടുള്ള ഗീതാവിവര്‍ത്തനങ്ങളില്‍ ഏറ്റവും പഴക്കം ചെന്നത് മാധവപ്പണിക്കരുടെ ഭാഷാഭഗവദ്ഗീതയാണ്., അതായത് ലോകത്തിലെ ആദ്യത്തെ ഗീതാവിവര്‍ത്തനം മലയാളത്തിലാണ് ഉണ്ടായത് എന്ന് കരുതാം. ഉപനിഷത് രഹസ്യം ഉള്‍ക്കൊളളുന്ന ഗീതയിലെ അര്‍ത്ഥഭാരമേറിയ 700 ശേ്ളാകങ്ങളെ 328 ശീലുകളാക്കിയാണ് മാധവപ്പണിക്കര്‍ സംക്ഷേപിച്ചിരിക്കുന്നത്.
http://keralaliterature.com/
shreyassu
വിക്കിപീഡിയ
മധ്യകാലമലയാളകവിത ( edited by Dr K Ayyppa Paniker, NBT )
Labels:
Jyothibai Pariyadath ,
കവിത,
ഭാഷാഭഗവദ്ഗീത,
മാധവപ്പണിക്കർ
Subscribe to:
Posts (Atom)
കാവ്യാലാപനം
ജ്യോതീബായ് പരിയാടത്ത്
ജ്യോതിസ്സ് ബളോഗിലേയ്ക്കെത്താം
-
മറൂള - അപ്രത്തെ വീട്ടിലേക്കൊന്നുപോയി ചിറ്റങ്ങൾ തപ്പിയിരുന്നുപോയി ഇത്തിരിയൊത്തിരി വൈകിയാവാം സൃഷ്ടിപ്പൊരുളറിഞ്ഞെത്തിനിന്നു വെറ്റ മുറുക്കി കൂർപ്പിച്ചു2 കൊ...2 months ago
സമാനഹൃദയര്‍ ....
പാലക്കാടിന്റെ സ്വന്തം കണ്യാർകളി
പേശാമടന്ത-ബ്ലോഗ് പുസ്തകം വായിയ്ക്കാം
-
സ്വപ്നഭൌതികം - കയറ്റം ഗോവണിയ്ക്കൊപ്പമായിരുന്നു. കാലിനടിയില്‍ ചവിട്ടുപടിയുടെ കിരുകിരുപ്പ് 'എണ്ണിയോ? എത്രാമത്തേതാണു ഞാന്‍?" കീഴോട്ടും മേലോട്ടും വെളിപാടിന്റെ നോട്ടപ്പകപ്പില...15 years ago
പ്രിയതമം-പ്രിയതരം -പ്രിയം
കാവ്യശേഖരം
-
►
2023
(16)
- ► 11/05 - 11/12 (5)
- ► 07/09 - 07/16 (3)
- ► 06/11 - 06/18 (1)
- ► 05/07 - 05/14 (4)
- ► 04/16 - 04/23 (3)
-
►
2022
(31)
- ► 12/25 - 01/01 (2)
- ► 11/06 - 11/13 (1)
- ► 10/23 - 10/30 (1)
- ► 10/16 - 10/23 (16)
- ► 06/05 - 06/12 (1)
- ► 05/22 - 05/29 (2)
- ► 03/20 - 03/27 (7)
- ► 03/13 - 03/20 (1)
-
►
2021
(18)
- ► 09/12 - 09/19 (14)
- ► 07/04 - 07/11 (1)
- ► 02/07 - 02/14 (1)
- ► 01/10 - 01/17 (1)
- ► 01/03 - 01/10 (1)
-
▼
2020
(51)
- ► 09/27 - 10/04 (5)
- ► 09/20 - 09/27 (3)
- ► 04/19 - 04/26 (2)
- ► 04/12 - 04/19 (5)
-
►
04/05 - 04/12
(9)
- അയ്യപ്പപ്പണിക്കർ-കുരുക്കുത്തിമുല്ല
- ഒ വി ഉഷ - വാഗ്ദാനം ,ഒറ്റച്ചുവട്
- സുഗതകുമാരി-ഗജേന്ദ്രമോക്ഷം
- വരുന്ന നൂറ്റാണ്ടിലൊരുദിനം |O. N. V. Kurup|
- വയലാർ രാമവർമ്മ -അശ്വമേധം
- വയലാർ രാമവർമ്മ -ആത്മാവിൽ ഒരു ചിത
- അക്കിത്തം അച്യുതൻ നമ്പൂതിരി -മനുഷ്യൻ പിറന്നു
- അക്കിത്തം അച്യുതൻ നമ്പൂതിരി -കവിയുടെ ലോകം
- റൂട്ട് മാപ്പ് ഡോ : ടി ടി ശ്രീകുമാർ
- ► 03/29 - 04/05 (8)
- ► 03/22 - 03/29 (6)
-
►
2019
(29)
- ► 09/22 - 09/29 (2)
- ► 09/15 - 09/22 (5)
- ► 09/08 - 09/15 (3)
- ► 07/28 - 08/04 (1)
- ► 07/21 - 07/28 (3)
- ► 07/14 - 07/21 (6)
- ► 07/07 - 07/14 (1)
- ► 03/17 - 03/24 (3)
- ► 03/10 - 03/17 (2)
- ► 02/24 - 03/03 (2)
- ► 02/17 - 02/24 (1)
-
►
2018
(20)
- ► 07/29 - 08/05 (4)
- ► 07/22 - 07/29 (3)
- ► 07/15 - 07/22 (1)
- ► 07/01 - 07/08 (2)
- ► 06/24 - 07/01 (1)
- ► 06/17 - 06/24 (2)
- ► 06/10 - 06/17 (1)
- ► 05/27 - 06/03 (1)
- ► 05/20 - 05/27 (2)
- ► 04/29 - 05/06 (1)
- ► 02/11 - 02/18 (1)
- ► 01/07 - 01/14 (1)
-
►
2017
(16)
- ► 12/31 - 01/07 (1)
- ► 12/17 - 12/24 (1)
- ► 12/10 - 12/17 (1)
- ► 10/29 - 11/05 (1)
- ► 10/01 - 10/08 (1)
- ► 09/24 - 10/01 (2)
- ► 09/10 - 09/17 (1)
- ► 09/03 - 09/10 (2)
- ► 07/30 - 08/06 (1)
- ► 07/23 - 07/30 (1)
- ► 04/23 - 04/30 (2)
- ► 04/02 - 04/09 (1)
- ► 01/22 - 01/29 (1)
-
►
2016
(7)
- ► 12/04 - 12/11 (1)
- ► 09/25 - 10/02 (1)
- ► 07/17 - 07/24 (1)
- ► 07/10 - 07/17 (1)
- ► 06/26 - 07/03 (1)
- ► 02/14 - 02/21 (1)
- ► 02/07 - 02/14 (1)
-
►
2015
(11)
- ► 12/20 - 12/27 (1)
- ► 12/13 - 12/20 (1)
- ► 12/06 - 12/13 (1)
- ► 10/25 - 11/01 (1)
- ► 10/04 - 10/11 (1)
- ► 09/20 - 09/27 (1)
- ► 08/30 - 09/06 (2)
- ► 07/26 - 08/02 (1)
- ► 07/19 - 07/26 (1)
- ► 07/05 - 07/12 (1)
-
►
2014
(44)
- ► 11/30 - 12/07 (1)
- ► 11/23 - 11/30 (2)
- ► 11/16 - 11/23 (1)
- ► 11/09 - 11/16 (2)
- ► 10/19 - 10/26 (2)
- ► 08/31 - 09/07 (1)
- ► 08/17 - 08/24 (3)
- ► 07/27 - 08/03 (1)
- ► 07/13 - 07/20 (1)
- ► 06/29 - 07/06 (1)
- ► 06/15 - 06/22 (1)
- ► 06/08 - 06/15 (1)
- ► 06/01 - 06/08 (1)
- ► 05/25 - 06/01 (1)
- ► 05/18 - 05/25 (1)
- ► 04/13 - 04/20 (1)
- ► 03/30 - 04/06 (2)
- ► 03/09 - 03/16 (16)
- ► 02/09 - 02/16 (1)
- ► 02/02 - 02/09 (1)
- ► 01/26 - 02/02 (1)
- ► 01/12 - 01/19 (2)
-
►
2013
(70)
- ► 12/15 - 12/22 (1)
- ► 12/08 - 12/15 (1)
- ► 12/01 - 12/08 (3)
- ► 11/24 - 12/01 (1)
- ► 11/17 - 11/24 (4)
- ► 11/10 - 11/17 (6)
- ► 11/03 - 11/10 (1)
- ► 10/27 - 11/03 (4)
- ► 10/20 - 10/27 (2)
- ► 10/13 - 10/20 (3)
- ► 10/06 - 10/13 (3)
- ► 09/29 - 10/06 (1)
- ► 09/15 - 09/22 (1)
- ► 09/08 - 09/15 (4)
- ► 09/01 - 09/08 (1)
- ► 08/18 - 08/25 (1)
- ► 08/11 - 08/18 (7)
- ► 08/04 - 08/11 (5)
- ► 07/28 - 08/04 (5)
- ► 07/21 - 07/28 (3)
- ► 07/14 - 07/21 (5)
- ► 04/07 - 04/14 (1)
- ► 03/17 - 03/24 (1)
- ► 02/17 - 02/24 (2)
- ► 02/10 - 02/17 (2)
- ► 01/27 - 02/03 (1)
- ► 01/13 - 01/20 (1)
-
►
2012
(19)
- ► 12/23 - 12/30 (1)
- ► 12/09 - 12/16 (1)
- ► 11/25 - 12/02 (1)
- ► 11/18 - 11/25 (1)
- ► 10/28 - 11/04 (2)
- ► 10/14 - 10/21 (1)
- ► 10/07 - 10/14 (2)
- ► 09/16 - 09/23 (1)
- ► 09/09 - 09/16 (1)
- ► 09/02 - 09/09 (1)
- ► 08/26 - 09/02 (2)
- ► 07/08 - 07/15 (1)
- ► 06/10 - 06/17 (1)
- ► 05/20 - 05/27 (1)
- ► 03/18 - 03/25 (1)
- ► 02/12 - 02/19 (1)
-
►
2011
(14)
- ► 12/18 - 12/25 (1)
- ► 12/11 - 12/18 (1)
- ► 11/27 - 12/04 (1)
- ► 11/20 - 11/27 (1)
- ► 10/30 - 11/06 (3)
- ► 10/16 - 10/23 (4)
- ► 09/25 - 10/02 (2)
- ► 09/11 - 09/18 (1)
-
►
2010
(26)
- ► 10/31 - 11/07 (1)
- ► 10/17 - 10/24 (2)
- ► 10/10 - 10/17 (1)
- ► 09/19 - 09/26 (1)
- ► 07/25 - 08/01 (1)
- ► 07/18 - 07/25 (1)
- ► 07/11 - 07/18 (1)
- ► 07/04 - 07/11 (1)
- ► 06/27 - 07/04 (2)
- ► 06/20 - 06/27 (3)
- ► 05/30 - 06/06 (2)
- ► 05/09 - 05/16 (1)
- ► 04/18 - 04/25 (2)
- ► 04/11 - 04/18 (1)
- ► 04/04 - 04/11 (1)
- ► 03/14 - 03/21 (1)
- ► 03/07 - 03/14 (1)
- ► 01/24 - 01/31 (2)
- ► 01/17 - 01/24 (1)
-
►
2009
(28)
- ► 12/27 - 01/03 (1)
- ► 12/20 - 12/27 (1)
- ► 12/13 - 12/20 (1)
- ► 11/29 - 12/06 (1)
- ► 11/01 - 11/08 (1)
- ► 10/04 - 10/11 (1)
- ► 09/27 - 10/04 (2)
- ► 09/20 - 09/27 (1)
- ► 09/13 - 09/20 (2)
- ► 08/09 - 08/16 (2)
- ► 08/02 - 08/09 (2)
- ► 07/19 - 07/26 (2)
- ► 06/14 - 06/21 (1)
- ► 06/07 - 06/14 (1)
- ► 05/31 - 06/07 (2)
- ► 04/12 - 04/19 (1)
- ► 03/29 - 04/05 (1)
- ► 03/08 - 03/15 (1)
- ► 02/22 - 03/01 (1)
- ► 02/15 - 02/22 (1)
- ► 02/01 - 02/08 (1)
- ► 01/11 - 01/18 (1)
-
►
2008
(13)
- ► 12/21 - 12/28 (2)
- ► 12/14 - 12/21 (1)
- ► 12/07 - 12/14 (1)
- ► 11/23 - 11/30 (1)
- ► 11/16 - 11/23 (1)
- ► 10/05 - 10/12 (1)
- ► 09/14 - 09/21 (1)
- ► 02/10 - 02/17 (2)
- ► 01/27 - 02/03 (1)
- ► 01/13 - 01/20 (1)
- ► 01/06 - 01/13 (1)
-
►
2007
(2)
- ► 12/30 - 01/06 (2)
Translate
O V Usha
- 10th std POEMS (2)
- 11th std POEMS (2)
- 12th std POEMS (1)
- 4th std POEMS (1)
- 5th std POEMS (2)
- 6th std POEMS (2)
- 7th std POEMS (2)
- 8th std POEMS (2)
- 9th std POEMS (1)
- A R Rajarajavarma (1)
- A. AYYAPPAN (4)
- AATOOR (7)
- AKKITHAM (9)
- AYYAPPAPPANICKER (8)
- BALACHANDRAN CHULLIKKADU (11)
- BALAMANIYAMMA (8)
- BODHESWARAN (2)
- CHANGAMPUZHA KRISHNAPILLA (11)
- CHATTAMPISWAMIKAL (1)
- cheeraman (1)
- CHERUKAD (1)
- CHERUSSERI (6)
- D Vinayachandran (2)
- Dr.Joy Vazhayil (2)
- EDASSERI (16)
- ETTUMANOOR SOMADASAN (2)
- G. SANKARAKKURUPPU (14)
- G.KUMARAPILLAI (5)
- IDAPPALLI RAGHAVAN PILLAI (2)
- K K RAJA (1)
- K P G Namboothiri (1)
- K V SAIMON (1)
- K. SACHIDANANDAN (11)
- K.G SANKARAPPILLAI (4)
- KADAMMANITTA RAMAKRISHNAN (6)
- KADATHANATTU MADHAVIYAMMA (3)
- KALAPRIYA (1)
- KAMALADAS (1)
- KATTAKKAYATHIL CHERIYAN MAPPILALI (1)
- KEDAMANGALAM PAPPUKKUTTI (1)
- Khasi MUhammad (2)
- KRISHNAN PARAPPALLI (1)
- KUMARANASAN (24)
- KUNCHAN NAMBIAR (5)
- KUREEPPUZHA (5)
- KUTTIPPURATHU KESAVAN NAIR (1)
- LALITHAMBIKA ANTHARJJANAM (1)
- Leelathilakakaaran (1)
- M R B (1)
- M.P. APPAN (1)
- Madhavan Ayyappath (1)
- MADHAVIKKUTTI (1)
- MOHANAKRISHNAN KALADI i (1)
- MULLANEZHI (1)
- N. V. Krishna Warrier (5)
- N.N.KAKKAD (8)
- NALANKAL KRISHNAPILLA (1)
- NALAPPAATTU NARAYANMENON (2)
- O.N. V. (15)
- OLAPPAMANNA (6)
- P. KUNJIRAMAN NAIR (11)
- P.BHASKARAN (5)
- P.P. RAMACHANDRAN (3)
- PABLO NERUDA (1)
- PALA NAAYANAN NAIR (1)
- PANDIT K. P KARUPPAN (2)
- PREMJI (1)
- PULAKKAATTU RAVEENDRAN (1)
- Punaloor Balan (1)
- PUTHANKAVU MATHANTHARAKAN (1)
- R RAMACHANDRAN (2)
- RAFEEK AHAMMED (3)
- Sachidanandan puzhankara (2)
- SAHODARAN AYYAPPAN (1)
- SISTER MARY BANENJA (2)
- SREE NARAYANGURU (13)
- SUGATHAKUMARI (18)
- T UBAID (2)
- THIRUNALLOOR KARUNAKARAN (6)
- THUNCHATH EZHUTHACHAN (31)
- ULLOOR (10)
- V M Girija (2)
- V T Kumaran (2)
- V. V. K. VALATH (2)
- V.C. BALAKRISHNA PANICKER (2)
- V.K GOVINDAN NAIR (1)
- VALLATHOL (27)
- Vayalar Ramavarmma (9)
- VENNIKKULAM (2)
- VIJAYALAKASHMI (11)
- Vishnu narayanan namboothiri (6)
- VYLOPPILLI (36)
- W B Yeats (1)
- അറബി മലയാളം (1)
- കാവ്യചരിത്രവഴികൾ (10)
- കാവ്യശ്രീ /KAVYASREE (31)